ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണ യെ തുരത്തുവാൻ
 കരുതലോടെ കേരളം
കൈകഴുകി കൈകഴുകി
 കണ്ണികൾ പൊട്ടിച്ചിട്ട്
വൈറസിന്റെ വ്യാപനം
 തകർത്തെറിഞ്ഞു കേരളം
സർക്കാരിന്റെ വാക്കുകൾ
അനുസരിച്ചിടേണം നാം
കോവിഡെന്ന മഹാമാരി
 തുടച്ചു നീക്കീടുവാനായ്
ആഘോഷങ്ങൾ ഉത്സവങ്ങളൊക്കെയും
 ഉപേക്ഷിച്ചിടാം
സാമൂഹിക സുരക്ഷിത്വം
കൃത്യമായി പാലിച്ചിടാം
 കോവിഡിന്റെ താണ്ഡവം
സിരകളിൽ മുഴങ്ങിടുമ്പോൾ
  നാടിനൊപ്പം കാവലായ്
 കാക്കിയിട്ട സേനയും
സാന്ത്വനം ചൊരിഞ്ഞിടാനായ്
 ആതുരസേവകരും
ഒരുമയോടെ കേരളത്തിൻ
 പെരുമ നാം ഉയർത്തണം
അതിജീവനം സാധ്യമാക്കീടുവാനതി
ജാഗരൂകരായിരിക്കണം നാം സദാ............
 

ആര്യശ്രീ.എസ്
9 C ഗവ.എച്ച്.എസ്.എസ്.മുപ്പത്തടം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത