ഗവ. യു പി എസ് കണിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ)
ഗവ. യു പി എസ് കണിയാപുരം
വിലാസം
കണിയാപുരം

ക​ണിയാപുരം. പി.ഒ,
,
695301
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ04712752651
ഇമെയിൽgupskaniyapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്43450 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനജുമുദ്ദീൻ
അവസാനം തിരുത്തിയത്
25-09-202043450


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം


തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയർ, കൃഷി, എന്നീ മേഖലകളിൽ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികൾക്ക് മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ ആരംഭിച്ച് ഇപ്പോൾ യു.പി. തലം വരെ എത്തിനില്കുന്ന സ്കൂൾ 1895 ലാണ് സ്ഥാപിതമായത്. തിരുവിതാംകൂർ രാജാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പ്രവർത്തനം തുടങ്ങിയ സ്കൂൾ 1995 -ൽ അതിന്റെ ശതാബ്ദി ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും അക്കാദമിക രംഗത്തും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം എക്കാലത്തും ആ നാടിന്റെ തിലകക്കുറി തന്നെയായിരുന്നു. LKG തലം മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിലായി ഏകദേശം 1500കുട്ടികൾ ഇവിടെ പഠിക്കുന്നു. ICT അധിഷ്ഠിത ക്ലാസുകൾ കൈകാര്യം ചെയ്യാൻ പത്ത് അധ്യാപകർ പ്രാപ്തരാണ്. തീരദേശങ്ങളിൽ നിന്നുൾപ്ഫെടെ ധാരാളം കുട്ടികൾ ഒരുപാടുദൂരം യാത്ര ചെയ്താണ് സ്കൂളിലെത്തുന്നത്. സ്കൂൾ PTA വാങ്ങിനല്കിയ ഏട്ട് ബസ്സുകളാണ് ഇതിനായി നമ്മെ സഹായിക്കുന്നത്.


ഭൗതികസൗകര്യങ്ങൾ

വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല. എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. കെ. ജി. വിഭാഗത്തിൻറെ ആവശ്യങ്ങശ്‍ക്ക് പര്യാപ്തമാകത്തക്കവിധത്തിൽ ഒരു പുതിയ കെട്ടിടം വരേണ്ടിയിരിക്കുന്നു. ആയിരത്തി മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി വെറും 16 കംപ്യൂട്ടറുകളുള്ള ഒരു കംപ്യൂട്ടർ റൂമാണുള്ളത്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട് മൾട്ടീമീഡിയ റൂമുകളുണ്ടെങ്കിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പര്യാപതമല്ല.കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള നല്ല കളിസ്ഥലമില്ല. കുട്ടികൾക്ക് കായിക കളി ഉപകരണങ്ങളുടെ കുറവുമുണ്ട്. ആൺകുട്ടികൾക്ക് 7 ടോയ്ലറ്റുകളും പെൺകുട്ടികളും 5 ടോയ്ലറ്റുകളുമാണുള്ളത്. ഇൻസിലറേറ്റർ ഉള്ള ഗേൾഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റും ഉണ്ട്. സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്. എന്നാൽ കുട്ടികൾക്ക് ഇരുന്ന് ആഹാരം കഴിക്കാൻ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാൾ ഇല്ല. സ്കൂളിന് ഭാഗികമായി പണിപൂർത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
    32 കുട്ടികൾ അടങ്ങുന്ന സ്കൗട്ട് ഗ്രൂപ്പ് ശ്രീമതി സരിത ടീച്ചറിന്റെ നേതൃത്വത്തിലും 32 കുട്ടികൾ അടങ്ങുന്ന

ഗൈഡ് ഗ്രൂപ്പ് ശ്രീമതി മേരീസെലിൻ ടീച്ചറിന്റെ നേതൃത്വത്തിലും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ അച്ചടക്കം, ശുചിത്വം, പച്ചക്കറി- പൂന്തോട്ട പരിപാലനം, കായികാഭ്യാസങ്ങൾ എന്നിവയിൽ സ്കൗട്ട് - ഗൈഡുകൾ പങ്കാളികളാണ്.

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്-
    ബാന്റ് ട്രൂപ്പിലെ കൂട്ടുകാർ

നല്ല രീതിയിൽ പരിശീലനം ലഭിച്ച ഒരു ബാന്റ് ട്രൂപ്പ് ഈ സ്കൂളിനുണ്ട്. പഞ്ചായത്തിലെ (മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന) മിക്ക പരിപാടികളിലും സ്കൂൾ ബാന്റ് ട്രൂപ്പിന്റെ സേവനം നൽകുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്തുതല കേരളോത്സവത്തിലെ ഘോഷയാത്രയുടെ മാറ്റ് കൂട്ടുന്നതിനായി നമ്മുടെ സ്കൂൾതല ബാന്റ് ട്രൂപ്പ് നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. മറ്റ് സ്കൂളുകളിൽ നടക്കുന്ന പൊതുപരിപാടികളിലും നമ്മുടെ സ്കൂളിന്റെ ബാന്റ് ട്രൂപ്പ് മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്.

  • ക്ലാസ് മാഗസിൻ.
    കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിച്ചു.ഇതിൽക്കൂടി കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുവാൻ സാധിക്കുന്നുണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-
    വിദ്യാരംഗം കലാസാഹിത്യവേദി വളരെ വിപുലമായ ഉദ്ഘാടനത്തോടുകൂടി ഈ വർഷത്തെ കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങൾ നൽകുകയും വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും സാഹിത്യ ക്യാമ്പ്,സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. സർഗ്ഗാതമക രചനകൾ, കഥ, കവിത,ശില്പശാലകൾ, സാഹിത്യ ക്യാമ്പും കുട്ടികളുടെ സാഹിത്യ അഭിരുചി വളർത്തുന്നതിനായി ക്ലാസ് തല പ്രവർത്തനങ്ങളും നടത്തി വരുന്നു. സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങൾ വളരെ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ വച്ച് നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, ഉപന്യാസം, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.
  • മലയാളം ഭാഷാക്ലബ്.
    കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽ ഭാഷാക്ലബ് പ്രവർത്തിച്ചുവരുന്നു. 4 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 52 കുട്ടികൾ അടങ്ങുന്ന ഭാഷാ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി സർഗ്ഗാതമക രചനകൾ നടത്തുന്നു. പതിപ്പുകൾ , സ്കൂൾപത്രം എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്നു. വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ എന്നിവ ഭാഷാക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു.
  • അറബിക് ക്ലബ്ബ്.
    നമ്മുടെ സ്കൂളിൽ 1 മുതൽ 7 വരെ കലാസുകളിൽ നിന്നും താത്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി 70 അംഗങ്ങൾ ഉള്ള അറബിക് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ , അറബിക് അസംബ്ലി , അറബിക് ക്വിസ്, പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസിന്റെയും നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലബ്ബുതല പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
  • ENGLISH CLUB.
    Formed an ENGLISH club at the beginning of June itself including 50 members. Started with presenting a self introduction, conducted essay writing, poster and placard making on environment day. In the coming days there were interesting games, puzzle and the presentation of tongue twisters. An English skit connected with Hello English programmed was presented in the 'Balasabha' . Many magazines were compiled by collecting the literary works.
  • രാഷ്ട്ര ഭാഷാ ക്ലബ്

2018 - 19 അക്കാദമിക വർഷത്തെ രാഷ്ട്രഭാഷാ ക്ലബ്ബ് പ്രധാനമായും ഹരിതോത്സവവുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങളാണ് ചെയ്തു വരുന്നത്. പ്രവേശനോത്സവ പോസ്റ്റർ , പ്ലക്കാർഡ്. പര്യാവരൺ ദിവസ്, മരുവത്കരെൺ ദിവസ്, വാചൻ ദിവസ്, യോഗ് ദിവസ്, ദിനാചരണ്ങ്ങൾ തുടങ്ങിയവ ചെയ്തുവരുന്നു.

  • ഗണിത ക്ലബ്ബ്
    യു.പി.ക്ലസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിലെ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുകയും ചെയ്യുന്നു. ഗണിത ക്വിസ്സ്, പഠനോപകരണനിർമ്മാണം, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം , പസ്സിൽസ്, നമ്പർ ചാർട്ട്, നമ്പർ നൈം, ഗണിത കേളികൾ, കടങ്കഥകൾ തുടങ്ങിയവ ക്ലബ്ബിൽ നടത്തിവരുന്നുണ്ട്. ക്ലബ്ബിൽ ആസൂത്രണം ചെയ്യുന്ന പ്രവർത്തനം ക്ലബ്ബ് അംഗങ്ങൾ ക്ലാസിലെ മറ്റു കുട്ടികളിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്തുവരുന്നു.
  • പരിസ്ഥിതി ക്ലബ്ബ്
    സ്കൂളിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം കൊടുത്തുകൊണ്ട് നല്ലരീതിയിൽ ഒരു ഇക്കോക്ലബ്ബ് നാസർ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിച്ചു വരുന്നു. ജൂൺ 5 ന് ലോകപരിസ്ഥിതി ദിനത്തിൽ10 തരം പ്ലാവുകളും മറ്റു വൃക്ഷത്തൈകളും സ്കൂൾ പരിസരത്തു നട്ടുകൊണ്ട് ആരംഭിച്ച പ്രവർത്തനങ്ങൾ സ്പെഷ്യൽ അസംബ്ലി , വിവിധ മത്സരങ്ങൾ , റാലി എന്നിവ നടത്തി. ഹരിതസേനയും ഇക്കോ ക്ലബ്ബും സംയുക്തമായാണ് സ്കൂളും പരിസരവും ജൈവവൈവിധായപാർക്കും പരിപാലിച്ചു പോരുന്നത്.
  • സയൻസ് ക്ലബ്ബ്
    സയൻസ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥ്തിദിനത്തിൽ ജൈവവൈവിദ്യ പാർക്കിൽ പുതിയതരം ചെടികൾ വച്ചുപിടിപ്പിക്കുകയും ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതസേന രൂപീകരിക്കുകയും ഓരോക്ലാസിനും ഓരോ പ്രവർത്തനങ്ങൾ നല്കുകയും ഇതിന്റെ ഭാഗമായി വൈദ്യുതി സംരക്ഷണം , പ്ലാസ്റ്റിക് ശേഖരണം, പരിസരം വൃത്തിയാക്കൽ , ജല സംരക്ഷണം, തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നുവരികയാണ്. കൂടാതെ ഇതിന്റെ ഭാഗമായി ജൈവകീടനാശിനി കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് സ്കൂളിൽ ഉപയോഗിക്കുകയും ചെയ്തു വരുന്നു. കുട്ടികളുടെ ശാസ്ത്ര അഭിരുചിയും നിർമ്മാണോത്സുകതയും വർദ്ധിപ്പിക്കുന്നതിനും വിവിധ പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ലിറ്റിൽ സയന്റിസ്റ്റ് എന്ന പേരിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയിയുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രവർത്തന മാതൃകകൾ തയ്യാറാക്കുകയും അത് മറ്റുള്ളവർക്ക് ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യമാണ് അടുത്ത പ്രവർത്തനം.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
    ഈ വർഷം പ്രധാനമായും ദിനാചരണങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ജനസംഖ്യാ ദിനം , ഹിരോഷിമാ ദിനം നാഗസാക്കി ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം എന്നീ ദിനാചരണങ്ങൾ എകോപിപ്പിച്ച് പതിപ്പുകൾ, സ്കിറ്റുകൾ, നാടകം, ഗാനാലാപനം, ഗാനരചന. നൃത്താവിഷ്കാരം, പോസ്റ്റർ രചന , പ്രസംഗം , പ്രശ്ചന്ന വേഷം എന്നിവ നാളിതുവരെ ചെയ്തു.


  • വർക്ക് എ​ക്സ്പീരിയൻസ് ക്ലബ്
    വർക്ക് എ​ക്സ്പീരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തി ബീഡ്സ് വർക്ക് , മുള ഉല്പന്നങ്ങൾ,ബാഡ്മിന്റൻ നെറ്റ് , പേപ്പർ ക്രാഫ്റ്റ്, ഫബ്രിക് പെയിന്റിംഗ്, കയർ ഡോർമാറ്റ് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്,, വെജിറ്റബിൾ പ്രിന്റിംഗ് , മെറ്റൽ എൻഗ്രേവിംഗ്, ഇലക്ട്രിക്കൽ വർക്ക്, അഗർബത്തി മാക്കിംഗ്. എന്നിവയിൽ പ്രത്യേക പരിശീലനം കൊടുക്കുകയും ഉപജില്ലാ, സംസ്ഥാനമേളകളിൽ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്.
  • ഹെൽത്ത് ക്ലബ്ബ്
    സ്കൂൾ തുറന്ന ആദ്യ ദിവസം തന്നെ 50 കുട്ടികൾ ഉൾപ്പെടുന്ന ഒരു ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചു. ഇതിന്റെ ഭാദമായി സ്കൂളിലെ ശുചിമുറികളെല്ലാം അണുനാശിനി ഉപയാഗിച്ചു കഴുകി വൃത്തിയാക്കി .കുട്ടികൾ കൈകഴുകുന്ന പൈപ്പിന്റെ ചുറ്റുപാടുകളെല്ലാം ബ്ലീച്ചിംഗ് പൊഡറും ലോഷനുകളും ഉപയോഗിച്ച് വൃത്തിയാക്കുകയും സോപ്പുപയോഗിച്ച് കൈകഴുകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരുദിവസത്തെ ബോധവല്ക്കരണക്ലാസ് നടത്തി ബന്ധപ്പെട്ട പോസ്റ്ററുകൾ എല്ലാക്ലാസുകളിലും പതിപ്പിച്ചു. അയൺ ഗുളികകളും വിരഗുളികകളും യഥാസമയം കുട്ടികൾക്കു നല്കുന്നു. ഫസ്റ്റ് എയ്ഡ് ബോക്സ്, സാനിറ്റ്റി നാപ്കിൻസ്, ക്ലീനിംഗ് ലോഷൻ തുയങ്ങിയവ ഹെല്ത്ത് ക്ലബ്ബിന്റെ ശേഖരണത്തിലുണ്ട്. കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുകയും ജലസാംപിൾ യഥാസമയം പരിശോധനക്കയച്ച് കുട്ടികൾക്ക് ശുദധജല ലഭ്യത ഉറപ്പുവരു്ത്തുന്നു.
  • ഗാന്ധി ദർശൻ
    സ്കൂൾ അധ്യയന വർഷാരംഭത്തിൽതന്നെ ഗാന്ധിദർശൻ ക്ലബ്ബ് രൂപവത്കരിക്കുകയും പ്രൗഡഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ചിത്രപ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉണ്ടായിരുന്നു. ലോഷൻ, സോപ്പ് ഇവ നിർമ്മിച്ചു. കുട്ടികൾക്ക് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ് ജില്ലാതല മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും സ്കൂൾ കരസ്ഥമാക്കി.
  • സ്കൂൾമാഗസിൻ
    കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിക്കുകയും അതിൽനിന്നും തെരഞ്ഞെടുത്ത സൃഷ്ടികൾ ചിമ്ഴ് എന്ന സ്കൂൾ മാഗസിനിൽ ഉൾപ്പെടുത്തുകയും ചെയതു.
  • ജെ.ആർ.സി
  • സ്പോർട്സ് ക്ലബ്ബ്
    കടലോര കായലോരപ്രദേശങ്ങളിൽ നിന്നും വരുന്ന നല്ല കായികക്ഷമതയുള്ള ധാരാളം കുട്ടികളെ നമുക്ക് ലഭിക്കുന്നുണ്ട്. വലിയ ഒരു കളി സ്ഥലത്തിന്റെയും സ്ഥിരമായ ഒരു കായികാധ്യാപകന്റെയും അഭാവത്തിലും നിലവിൽ ഉള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, ലോക്കൽ റിസോഴ്സിന്റെ സഹായത്തോടെ എല്ലാ ദിവസവും അതിരാവിലെ കായിക പരിശീലനവും അതിനാൽ തന്നെ തുടർച്ചയായി ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടിവരുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ


ശ്രീ. സലിം, ശ്രീ. അസീസ്, ശ്രീ. കരീം, ശ്രീ. അഷ്റഫ്, ശ്രീ. ക്ലീറ്റസ്, ശ്രീ. രാജൻ, ശ്രീമതി വത്സല കുമാരി, ശ്രീ. ഗോപിനാഥൻ

നേർക്കാഴ്ചകൾ 2020-21

  • കുട്ടികളുടെ സൃഷ്ടികൾ
ഗോകുൽ എസ്.എസ് 7 ഡി

പ്രശംസ

കണിയാപുരം ഉപജില്ലയിൽ കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന സർക്കാർ വിദ്യാലയം. തുടർച്ചയായി ഏഴു തവണയായി കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ, എൽ.പി, യു.പി വിഭാഗത്തിൽ ഓവറോൾ കിരീടവും ഓരോ വിഭാഗത്തിലും വെവ്വേറെ ഒന്നാം സ്ഥാനവും നേടിവരുന്നു. അറബിക് കലോത്സവം, കലാകായിക മത്സരങ്ങൾ, വിവിധ അക്കാദമിക മത്സരങ്ങളിലും മികച്ച വിജയങ്ങൾ നേടിവരുന്നു. കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ കണിയാപുരം ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു അപ്പർ പ്രൈമറി വിദ്യാലയമാണ് നമ്മുടേത്.

വഴികാട്ടി

{{#multimaps: 8.5876914,76.8448376|zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കണിയാപുരം&oldid=996632" എന്ന താളിൽനിന്ന് ശേഖരിച്ചത്