ഗവ. എൽ പി എസ് തോന്നയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. എൽ പി എസ് തോന്നയ്ക്കൽ
43429.jpg
വിലാസം
തോന്നയ്ക്കൽ

ഗവ:എൽ.പി..എസ് തോന്നയ്ക്കൽ, കുടവൂർ.പി.ഒ
,
695313
വിവരങ്ങൾ
ഫോൺ04712427538
ഇമെയിൽglpsthonnakkal.tvm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43429 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ്.എം.ലൈലാബീവി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





സ്കൂൾ ചരിത്രം

ഇടയ്ക്കൊട്‌ വില്ലേജിൽ മുദാക്കൽ പഞ്ചായത്തിൽ മാടമൻമൂഴിയിൽ ഏകദേശം 130 വർഷങ്ങൾക്കു മുൻപു ആ പ്രദേശത്തുള്ള ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവർക്കായി സഥാപിക്കപ്പെട്ട ഒരു കുടിപള്ളിക്കൂടമാണ് തോന്നയ്ക്കൽ ഗവ: എൽ.പി.എസ് ആയത്. ഈ പള്ളിക്കുടത്തിന്റെ സ്ഥാപകൻ ശ്രീ.ഹരിഹര അയ്യർ ആണു. സ്ക്കൂളിലെ ആദ്യ അധ്യാപകനെയോ വിദ്യാർത്ഥിയേയൊ കുറിച്ചു യാതൊരു രേഖകളും ലഭ്യമല്ല.

പ്രക്രുതി ക്ഷോഭം മൂലം ഈ കുടിപള്ളിക്കൂടം തകരുകയും തുടർന്ന് മേൽ തോന്നയ്ക്കൽ വില്ലേജിൽ പുന്നൈക്കുന്നം വീട്ടിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റുകയും ചെയ്തു. കൊല്ലവർഷം 1080-81 കാലഘട്ടത്തിൽ സ്കൂൾ കുടവൂർ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള മാതേവർക്കുന്നിലേക്കു മാറ്റി സ്ഥാപിച്ചു. ശ്രീ. പത്മനാഭ അയ്യർ ആണു അന്നത്തെ പ്രധാന അധ്യാപകൻ. ഈ സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി പ്രയത്നിച്ച മഹത് വ്യക്ത്തികൾ പാലോട് ഗോവിന്ദപിള്ള, പുന്നൈക്കുന്നം കുഞ്ചുപിള്ള, മഠത്തു വിളാകം കേശവപിള്ള തുടങ്ങിയവരാണ്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. സവർണ്ണരെ മാത്രമാണു സ്കൂളിൽ പ്രവേശിപ്പിച്ചിരിന്നത്. തുടർന്നു നിലനിന്നിരുന്ന തർക്കപരിഹാരത്തിനായി ശ്രീ.ആനാട് നാണു ക്കുറുപ്പിന്റെ പരിശ്രഫലമായി തച്ചപ്പള്ളിയിൽ ഒരു സ്കൂൾ അവർണ്ണർക്കായി സ്ഥാപിച്ചു. അതാണു ഇന്നത്തെ തച്ചപ്പള്ളി എൽ.പി.എസ്.

                         തോന്നയ്ക്കൽ ഗവ: എൽ.പി.എസ് 1952-53  കാലഘട്ടത്തിൽ യു,പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.  ഇതിനു ഒരേക്കർ സ്ഥലവും 2000 രൂപയും സംഭാവന ചെയ്തത് തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കാണ്.  1960-61 കാലഘട്ടത്തിൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി മാറി.   1963-64 കാലഘട്ടത്തിൽ എൽ.പി. വേർപെടുത്തി പ്രത്യേക വിഭാകമാക്കി. തോന്നയ്ക്കൽ ഗവ: എൽ.പി.എസ്  ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലം  1970 കളുടെ തുടക്കത്തിലാണു ഏറ്റെടുത്തത്. 10ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ച് അതിലേക്ക് പ്രവർത്തനം മാറ്റി. 1977 ഫെബ്രുവരി 16 നു ആയിരുന്നു ഈ കെട്ടിടത്തിന്റെ ഉത്ഘാടനം.
  ഇപ്പോൾ പ്രധമധ്യാപിക ശ്രീമതി. എസ്.എം.ലൈലാബീവി ഉൾപ്പെടെ പതിനാല് അധ്യാപകർ ഇവിടെ സേവനമനുഷ്ടിക്കുന്നു. സ്കൂൾ പി.റ്റി.എ യുടെ ആഭിമുഖ്യത്തിൽ പ്രീ-പ്രൈമറിയിൽ 135 കുട്ടികളും എൽ.പി. വിഭാഗത്തിൽ 296കുട്ടികളും ഉൾപ്പെടെ നാനൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

===വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തോന്നയ്ക്കൽ&oldid=403036" എന്ന താളിൽനിന്ന് ശേഖരിച്ചത്