ഗവ. എൽ.പി.എസ്. പരുമല

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 7 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37210 (സംവാദം | സംഭാവനകൾ)
ഗവ. എൽ.പി.എസ്. പരുമല
വിലാസം
പരുമല

ഗവ. എൽ.പി.എസ്. പരുമല
,
689626
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ9447482139
ഇമെയിൽparumalaglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37210 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
07-10-202037210


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

'==ചരിത്രം== പമ്പാ നദിയാൽ ചുറ്റപ്പെട്ട പരുമല ഗ്രാമത്തിന് ഐശ്വര്യമായി തലയുയർത്തി നിൽക്കുന്ന ഏക സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.പരുമല.സാമ്പത്തീകമായി ഏറെ പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും നാടായിരുന്നു പരുമല.വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി നാടിൻ്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തികളുടെ ശ്രമഫലമായി 1915 ജൂൺ 1 -ാം തിയതി സ്കൂൾ ആരംഭിച്ചു.ആദ്യകാലത്ത് ഒരു സ്വകാര്യ വിദ്യാലയമായിരുന്നു.പിന്നീട് സർക്കാർ ഏറ്റെടുക്കുകയും പരുമല ഗവ.എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്ന ജനവിഭാഗങ്ങളെ മുൻനിരയിലെത്തിക്കുന്നതിന് ഈ വിദ്യാലയം ഹേതുവായി.കടപ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്കൂൾ ഇരിക്കുന്ന സ്ഥലം 75 സെൻ്റോളം വരും.ആദ്യ കാലത്ത് ചാണകം മെഴുകിയ തറയും ഓല മേഞ്ഞ കെട്ടിടവും ആയിരുന്നു.പിന്നെ അത് 24.60മീറ്റർ നീളവും 6.15 മീറ്റർ വീതിയുമുളള കെട്ടിടമാക്കി പണിതു.1930 ൽ 18.46 മീറ്റർ നീളവും 5.53 മീറ്റർ വീതിയുമുളള മറ്റൊരു കെട്ടിടവും പണിതു.2004 ൽ കമ്പ്യൂട്ടർ റൂം പണിതു.പരുമല പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.100 വർഷങ്ങൾ പിന്നിട്ട് നിൽക്കുമ്പോഴും അഭിമാനത്തോടെ എടുത്തു കാണിക്കാവുന്ന ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.


ഭൗതികസൗകര്യങ്ങൾ

ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഏറെ മുന്നിലാണ് പരുമല ഗവ.എൽ.പി.സ്കൂൾ.

  • സീലിംഗ് ചെയ്ത് ആകർഷകമാക്കിയ ക്ളാസ്റൂമുകൾ
  • നവീന മാതൃകയിലുളള ഇരിപ്പിടങ്ങൾ
  • എല്ലാ ക്ളാസിലും ലൈബ്രറി ഷെൽഫുകൾ
  • വാഷ്ബേസിനുകൾ ഉൾപ്പെടുത്തിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വെറെ ടോയ് ലറ്റുകൾ
  • ഇൻ്റർലോക്ക് ചെയ്ത മുറ്റം
  • മഴ നനയാതിരിക്കാനായി ഷീറ്റ് മേഞ്ഞ നടപ്പാതകൾ
  • ആധുനീക സൗകര്യങ്ങളോട് കൂടിയ അടുക്കള
  • വിശാലമായ കളിസ്ഥലം
  • ചുറ്റുമതിൽ
  • എല്ലാ ക്ളാസ്റൂമിലും ശുദ്ധമായ കുടിവെളളസൗകര്യം.

മികവുകൾ

പത്രവാർത്തകളിലൂടെ

=

- കുട്ടികളുടെ മികവുറ്റ പ്രവർത്തനങ്ങൾ മാദ്ധ്യമങ്ങളിലൂടെ സമൂഹത്തിലേക്കെത്തിക്കുന്നു. /home/kite/Desktop/school photo/index.1

പ്രമാണം:/home/kite/Desktop/school/index 1

- എല്ലാ കുട്ടികൾക്കും ഭാഷ അനായാസം കൈകാര്യം ചെയ്യാനുളള കഴിവ് . - ഉപജില്ലാ കലോത്സവങ്ങളിൽ കുുട്ടികളുടെ മികവാ‍ർന്ന പ്രകടനം - ബോധവത്ക്കരണ ക്ളാസുകളിലൂടെയും എക്സിബിഷനിലൂടെയും ശുചിത്വബോധം ഉറപ്പിക്കുന്നു.

മുൻസാരഥികൾ

  • സി.വി.രമണിക്കുട്ടി.
  • ആർ.ലളിതാംബിക.
  • കുമാരി.എലിസബത്ത്.
  • പി.എ.അബ്ദുൽകരീം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    • പരുമലയുടെ വികസനനായകൻ എന്നറിയപ്പെടുന്ന ശ്രീ.അപ്പുക്കുട്ടൻ ആദിശാർ.
    • ലോ കോളേജ് പ്രൊഫസർ ഡോ.എ.സുഹൃത്ത്കുമാർ.
    • പ്രശസ്ത ശില്പിയും ശബരിമല കൊടിമരത്തിന് ചുക്കാൻ പിടിച്ച ശ്രീ.അനന്തനാചാരി.

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • പ്രീത.എഫ് .
  • സിന്ധു.ജി .
  • വികാസ്.ആർ .

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്
poster

/home/kite/Desktop/school/0o0.jpeg==സ്കൂൾ ഫോട്ടോകൾ== /home/kite/Desktop/index.jpeg

സ്കൂൾ ഫോട്ടോകൾ

/home/kite/Desktop/school/0o0.jpeg /home/kite/Desktop/index.jpeg /home/kite/Desktop/school/8.jpeg /home/kite/Desktop/school/kjh.jpeg /home/kite/Desktop/school/mmm.jpeg /home/kite/Desktop/school/s55.jpeg /home/kite/Desktop/school/school10.jpeg /home/kite/Desktop/school/school.5.jpeg /home/kite/Desktop/school/school.8.jpeg /home/kite/Desktop/school/gch /home/kite/Desktop/school/index.jpeg

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._പരുമല&oldid=1038791" എന്ന താളിൽനിന്ന് ശേഖരിച്ചത്