ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. എച്ച് എസ് എസ് മീനങ്ങാടി
11:20, 7 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-24
15048spcspc.jpg

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.[1] ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. ډ ==എസ്.പി.സി. പ്രവർത്തനങ്ങൾ== സ്കൂളിലെ സ്റ്റുഡൻറ് പോലീസ് യൂണിറ്റ് വിദ്യാർത്ഥികളിൽ അച്ചടക്കം, സേവനമനോഭാവം, പൗരബോധം എന്നിവ വളർത്തിയെടുക്കുന്നതിനായി ഡിപ്പാർട്ട്മെൻറിൻറെയും, പി.ടി.എ.യുടെയും പിന്തുണയോടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. ജൂനിയർ, സീനിയർ ബാച്ചുകളിലായി 88 കേഡറ്റുകൾ ഇവിടെയുണ്ട്. 2019-ലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കിറ്റ്വിതരണം, കോളനിശൂചീകരണം എന്നിവ പ്രവർത്തനങ്ങളിൽ കേഡറ്റുകൾ സജീവ പങ്കാളികളായി. ഇൻറർനാഷണൽ ഡേ ഫോർ ഡിസാസ്റ്റർ റിസ്ക് ഡിഡക്ഷൻ സൈക്കിൾറാലിയിൽ യൂണിറ്റിലെ 20 കേഡറ്റുകൾ പങ്കാളികളായി.

15048spc.png
15048spc1.png









എസ്.പി.സി അവധിക്കാല ക്യാമ്പ്

മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അം ഗങ്ങൾക്കായുള്ള ചതുർദിന അവധിക്കാല സഹവാസ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, എ.എസ്.ഐ പി. എം സബിത , എ.ബി ശ്രീകല, ഷിജു വാഴവറ്റ, അനു മോൾ , അരവിന്ദൻ കനക, ടി. മഹേഷ് കുമാർ , റജീന ബക്കർ , അനാമിക അജയ് എന്നിവർ പ്രസംഗിച്ചു. ' അയാം ദ സൊല്യൂഷൻ'എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള ശിൽപശാലയിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുക്കും.

15048spcim.jpg

ലോക കാൻസർ ദിനം; ശിൽപശാല സംഘടിപിച്ചു

ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച്, മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. ജീവശാസ്ത്ര അധ്യാപകൻ കെ.വി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി കൃപ പെയിൻ ആന്റ് പാലിയേറ്റീവ് പ്രസിഡണ്ട് കെ.വി ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. ടി.മഹേഷ് കുമാർ , റജീന ബക്കർ , എ.ഡി മുരളീധരൻ , അനാമിക അജയ് എന്നിവർ പ്രസംഗിച്ചു.

15048cans.jpg

രക്തസാക്ഷി ദിനാചരണം നടത്തി

മീനങ്ങാടി : ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എഴുപത്തിയഞ്ചാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി ശിൽപത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി. പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ ഉദ്ഘാടനം ചെയ്തു. പി.എസ് ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. റജീന ബക്കർ ,ടി.മഹേഷ് കുമാർ , ടി.ടി രജനി, കെ അനിൽ കുമാർ , അരവിന്ദൻ കനക, നിള രേവതി, ജെറി പി ജോഷി, ലിന മരിയ എന്നിവർ പ്രസംഗിച്ചു

15048rak.jpg

പാസിംഗ് ഔട്ട് പരേഡ് 2022

S P C 2019 -21 ബാച്ചിലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു 2019 -21 രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കി എസ് പി സി യിൽ നിന്നും പിരിഞ്ഞു പോകുന്നവർക്കാണ് പാസിംഗ് ഔട്ട് പരേഡ് .മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ സല്യൂട്ട് സ്വീകരിച്ചു

സല്യൂട്ട് സ്വീകരിക്കുന്നു
15048pass1.jpg
15048pass2.jpg




ട്രാഫിക് നിയന്ത്രണമേറ്റടുത്ത് എസ്.പി. സി അംങ്ങൾ .

മീനങ്ങാടി : മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും , മീനങ്ങാടി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.പി.സി വിദ്യാർഥികൾ ടൗണിലെ ഗതാഗതം നിയന്ത്രിച്ചു മാതൃകയായി. എസ്.പി.സി ശുഭയാത്രാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി മീനങ്ങാടി സബ് ഇൻസ്പെക്ടർ സി. രാം കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ, എസ്.ഐ സി.കെ.ശ്രീധരൻ , കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടി. മഹേഷ് കുമാർ , റജീന ബക്കർ , ഡ്രിൽ ഇൻസ്ട്രക്ടർമാരായ എ.ഡി മുരളീധരൻ, എ. ആർ ഷീജ എന്നിവരും , മീനങ്ങാടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നേതൃത്വം നൽകി. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചവരെ മധുരം നൽകി അഭിനന്ദിച്ചപ്പോൾ , മറ്റുള്ളവർക്ക് നിർദേശങ്ങളടങ്ങുന്ന ലഘുലേഖകൾ സമ്മാനിച്ച് ബോധവത്ക്കരിക്കുകയായിരുന്നു.

15048spct.jpg
15048spct1.jpg







ത്രിദിന പ്രകൃതിപഠനശിൽപശാല

മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 2019 നവംബർ 27, 28, 29 തീയതികളിലായി സംഘടിപ്പിച്ച ത്രിദിന പ്രകൃതിപഠനശിൽപശാല ഏറെ ശ്രദ്ധേയമായി. ക്യാമ്പിൻറെ ഭാഗമായി ട്രക്കിംഗ്, വനത്തിനുള്ളി ലെ അധിനിവേശസസ്യങ്ങളുടെ നിർമാർജ്ജനം, പ്ലാസ്റ്റിക് നിർമാർ ജനം, വിദഗ്ധരുമായുള്ള അഭിമുഖം, പഠനക്ലാസ്സുകൾ എന്നിവ സംഘ ടിപ്പിച്ചു. എസ്.പി.സി. ചുമതല വഹിക്കുന്ന ടി. മഹേഷ് കുമാർ, റജീന ബക്കർ, പോലീസ് ഓഫീസർ മുരളി, പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് എന്നിവർ നേതൃത്വം നൽകി. പ്രവർത്തന മികവിനുള്ള അംഗീകാരമെന്ന നിലയിൽ എസ്.പി.സി. ഡയറക്ടറേറ്റ് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന എസ്.പി.സി. ജില്ലാസ്മാർട്ട് ട്രാഫിക് റൂം ഇവിടെ സജ്ജമാക്കി കഴിഞ്ഞു. അവധിക്കാല സ്പെഷ്യൽക്യാമ്പുകൾ, ലഹരിവിരുദ്ധബോധവത്ക്കരണ പ്രവർത്തനങ്ങൾ, ട്രാഫിക് നിയന്ത്രണം, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിലും കേഡറ്റുകൾ പങ്കാളികളാണ്.

പ്രകൃതിപഠന ക്യാമ്പ് (കല്ലുമുക്ക്)

വയനാട്ടിലെ ഫോറസ്റ്റ് റെയ്ഞ്ചായ കല്ലുമുക്കിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിൽ അംഗങ്ങളായ ഞങ്ങൾ പ്രകൃതിയെ അറിയാനും,പ്രകൃതിയെ പറ്റി പഠിക്കാനും പ്രകൃതി പഠന ക്യാമ്പിന് പോയി.27,28,29 ദിവസങ്ങളിൽ നടന്ന പ്രകൃതി പഠന ക്യാമ്പ് ഞങ്ങളുടെ ജീവിതത്തിൽ ഒരു നാഴിക കല്ല് തന്നെയായിരുന്നു.മീനങ്ങാടി സ്ക്കുളിൽ നിന്നും ഉച്ചയോടെ ഞങ്ങൾ 33 പേരും,കൂടെ ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ കൂടെ നിന്ന് നിയന്ത്രിക്കുന്ന അധ്യാപകരായ മഹേഷ് സാറും,റജീന ടീച്ചറും, കൂടെ പോലീസ് ഉദ്യോഗസ്ഥയായ ഭാഗ്യവതി മാഡവും ഞങ്ങളുടെ കൂടെ യാത്രപുറപ്പെട്ടു. ഈ ക്യാമ്പ് കേവലം ക്യാമ്പ് മാത്രമായരുന്നില്ല.ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം കൂടിയാണ്.കല്ലുമുക്കിൽ എത്തിയ ഞങ്ങൾ ആദ്യം ഒന്ന് ഭയന്നെങ്കിലും,പിന്നീട് ഞങ്ങൾ പ്രകൃതിയെ അറിയാൻ തുടങ്ങി. ആദ്യം ചെന്നപ്പോൾ അവിടത്തെ ഉദ്യോഗസ്ഥനായ ബാബു സാർ ഞങ്ങൾക്കു നല്ല ക്ലാസ്സ് എടുത്തുതരികയും തുടർന്ന് ലോകം മുഴുവൻ സഞ്ചരിക്കുകയും,ലോകത്തിലെ എല്ലാ കാടുകളെ പറ്റി അറിയുകയും,സന്ദർശിക്കുകയും ചെയ്ത സതീഷ് ചന്ദ്രൻ സാർ അനുഭവങ്ങളിൽ കൂടി ഞങ്ങൾക്കു ഒരു നല്ല ക്ലാസ്സ് എടുത്തു തന്നു.സതീഷ് ചന്ദ്രൻ സാർ ഞങ്ങൾക്കു വീണുകിട്ടിയ ഒരു ഭാഗ്യം തന്നെയായിരുന്നു.തുടർന്ന് സാറിന്റെ ക്ലാസ്സിനു ശേഷം ഭക്ഷണം കഴിച്ച്, നിലാവുള്ള രാത്രിയിൽ, കൊടും തണുപ്പിൽ മൃഗങ്ങളുടെ അലറൽ ഗീതമായ് ആസ്വദിച്ച് ഞങ്ങൾ നിദ്രയിലേക്ക് ചാഞ്ഞു. പുലർകാല വേളയിൽ കിളികളുടെ ശബ്ദത്തോടെ എഴുന്നേറ്റ ഞങ്ങൾക്ക് രണ്ടാം ദിനം ഒരു ശുഭ ദിനം തന്നെയായിരുന്നു. പ്രഭാത കൃത്യങ്ങൾക്കു ശേഷം, കാടിനെ അറിയാനും കാട് എന്താമെന്നറിയാനും വേണ്ടി ഞങ്ങൾ ട്രക്കിങ്ങിന് പോയി.നമ്മുടെ കൺമുന്നിൽ കാണുന്ന മരങ്ങളെ പറ്റി ഇന്നേവരെ അതിന്റെ ഗുണം അറിയാത്ത ഞങ്ങൾക്ക് മരം വിറകിനും, കെട്ടിട നിർമ്മാണനത്തിനും മാത്രമല്ല ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കി തന്നു.മരം എന്ന് പറയുന്നത് വെള്ളം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്ന് മനസ്സിലായി.നമ്മൾ എന്നും ഭീതിയോടെ നോക്കി കാണുന്ന ഒന്നാണ് കടുവ. പക്ഷെ കടുവ മനുഷ്യനെയും മൃഗങ്ങളെയും കൊന്ന് തിന്നുന്ന ജീവിയല്ല എന്നും, കടുവ എന്ന് പറയുന്നത് വെള്ളം സംരക്ഷിക്കുന്നതിൽ ഒഴിച്ച് കൂടാൻ പറ്റാത്ത കണ്ണിയാണ് എന്ന് മനസ്സിലാവുകയും ചെയ്തു.തുടർന്ന് ഞങ്ങൾ എത്തി ചേർന്നത് ഒരു കുളത്തിന്റെ അടുത്താണ്.കണ്ണിനെ കുളിർമയാക്കുന്ന, മനോഹര ദൃശ്യങ്ങൾ,മനസ്സിനെ സന്തോഷിപ്പിക്കുന്ന കാഴ്ചകൾ ഇവയെല്ലാം ഞങ്ങൾ ആസ്യദിച്ചു.അങ്ങനെ ഞങ്ങൾ കാടിന്റെ ഉള്ളിൽ നിന്നും തിരിഞ്ഞു നടന്നു.ശേഷം ഞങ്ങൾക്ക് ഒരു സുവർണ്ണാവസരം പോലെ സതീഷ് ചന്ദ്രൻ സാറിന്റെ ക്ലാസ്സ് ലഭിച്ചു.ശേഷം ഞങ്ങൾ ഉച്ച ഭക്ഷണം കഴിക്കുകയും തുടർന്ന് ഞങ്ങൾ ഒരു പുഴ സന്ദർശിക്കുകയും, ഞങ്ങളുടെ സംശയം തീർത്ത് തരുകയും, പ്രകൃതിയെ കൊല്ലുന്ന കള സസ്യങ്ങളെ പറ്റി പറയുകയും ചെയ്തു.തുടർന്ന് അവിടെയുള്ള വീരാൻകുട്ടി സാർ ഞങ്ങൾക്കു നിയമങ്ങളുടെ കഥ പഠിപ്പിക്കുകയും ചെയ്തു.തുടർന്ന് ഞങ്ങളുടെ കാര്യങ്ങൾ അറിയാൻ വേണ്ടി സ്കൂളിൽ നിന്നും അധ്യാപകരും പ്രധാന അധ്യാപകനും കാണാൻ എത്തി.അങ്ങനെ രണ്ടാം ദിനം അസ്തമിച്ചു. മൂന്നാം ദിനം ഏവരുടെയും മനസ്സ് സന്തോഷത്തിലാമ്. പ്രകൃതിയെ അറിയാൻ സാധിച്ചെങ്കിലും കാടിനെ കൊല്ലുന്ന കള സസ്യം പറിച്ച് കളഞ്ഞെങ്കിലും, നമ്മുടെ കൂടെ ഉണ്ടായിരുന്ന, നാം എന്നും കീഴ്ജാതിക്കാർ ആണ് എന്നും പറഞ്ഞ് തള്ളി കളയുന്ന ഗോത്ര വർഗ്ഗക്കാരുടെ കോളനി സന്ദർശിക്കുകയും ചെയ്തു.അവിടെയുള്ള പ്രത്യേക തരം പാട്ടുകളും, അവിടത്തെ കലാകാരന്മാരെയും ഞങ്ങൾ പ്രോത്സാഹിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഞങ്ങൾ കാടിനെ അറിഞ്ഞ്,കാട് ആസ്വദിച്ച് ഞങ്ങൾ തിരിച്ചു. ഈ ഒരു അനുഭവം ഞങ്ങൾ spc കുട്ടികൾക്ക് കിട്ടിയതിൽ ഇന്നും അഭിമാനിക്കുന്നു.