കെ പി എസ് പി എം വി എച്ച് എസ് എസ് ഈസ്റ്റ് കല്ലട

Schoolwiki സംരംഭത്തിൽ നിന്ന്
06:18, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
കെ പി എസ് പി എം വി എച്ച് എസ് എസ് ഈസ്റ്റ് കല്ലട
വിലാസം
കിഴക്കെകല്ലട

കെ.പി.എസ്.പി.എം.വി.എച്ച്.എസ്.എസ്.
കിഴക്കെകല്ലട പി.ഒ,
,
691 502
സ്ഥാപിതം20 - 09 - 1984
വിവരങ്ങൾ
ഫോൺ0474 2586977
ഇമെയിൽ41021kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമഹേശൻ. കെ
പ്രധാന അദ്ധ്യാപകൻഎസ്. ജയകുമാരി അമ്മ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1984 സെപ്റ്റംബറിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണു ഈ വിദ്യാലയം സ്ഥാപിതമായത്. കുമ്പളത്തു പൊന്നമ്മപിള്ള ഷഷ്ട്യബ്ധപൂർത്തി മെമ്മൊറിയൽ ആയി ശ്രീ.മഠ്ത്തിൽ എം.ഉണ്ണിക്കൃഷ്ണ പിള്ള ആണു ഇതിന്റെ സ്ഥാപകൻ. ഭാസ്ക്കരൻ ഉണ്ണിത്താനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 20/09/1984 കേവലം 20 കുട്ടികളുമായി ആരംഭീച്ച ഈ സ്കൂൾ 1997 ൽ വൊക്കേ‍ഷണൽ‍ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ.മഠ്ത്തിൽ എം.ഉണ്ണികൃഷ്ണ പിള്ളയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 1 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വൊക്കേ‍ഷണൽ ഹയർ സെക്കണ്ടറിക്ക് 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേ‍ഷണൽഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന്റ ലാബിൽ 7 കമ്പ്യൂട്ടറുകളും വൊക്കേ‍ഷണൽ ഹയർ സെക്കണ്ടറി ലാബിൽ 10 കമ്പ്യൂട്ടറുകളും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ്സൗകര്യംലഭ്യമാണു . വൊക്കേ‍ഷണൽഹയർസെക്കണ്ടറിക്കു ആട്ടോമൊബൈൽ,ബയൊമെ‍‍ഡിക്കൽ,ഫിസിക്സ്,കെമിസ്ട്രിഎന്നീ ലാബുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്സ് & ഗൈഡ്സ്: ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ നേത്യത്വത്തിൽ രണ്ടു യൂണിറ്റുകൾ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കാലാകാലമായി നടത്തുന്ന എല്ലാ ക്യംമ്പുകളിലും ഈ സ്ക്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നുണ്ട്. രാജ്യ പുരസ്ക്കാർ പരീക്ഷയിലും സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചു വരുന്നു.ഗൈഡ്സിന്റെ ക്യാപ് റ്റൻ ശ്രീമതി ലീലാമ്മ.എ.വി. ആണു.10 വർഷം ഗൈഡ്സിന്റെ ക്യാപ് റ്റൻ പദവി വിജയകരമായി പൂർത്തിയക്കിയതിനുള്ള അവാർഡ് ഒൿറ്റൊബർ 2010 നു ബഹുമാനപ്പെട്ട വിദ്യഭ്യാസ മന്ത്രി ശ്രീ.എം.എ. ബേബിയിൽ നിന്നും ഏറ്റുവാങ്ങി.
  • എൻ.എസ്.എസ്: എല്ലാ വർഷങ്ങളിലും എൻ എസ്.എസ്.ക്യാംമ്പുകൾ നടത്താറുണ്ട്. സ്ക്കൂളിൽ വ്യക്ഷ തൈകൾ നടുകയും സ്ക്കൂൾ പരിസരം വ്യത്തിയാക്കുകയും ചെയ്തു വരുന്നു. എയ്ഡ്സ് ബോധവൽക്കരണ റാലി , ഗാന്ധിജയന്തി റാലി , സ്വാതന്ത്യ ദിന റാലി , റിപ്പബ്ളിക് ദിന റാലി എന്നിവ സംഘടീപ്പീക്കാറുണ്ട്.
  • എസ്. പി. സി 2016 ജൂൺ മാസത്തിൽ രൂപീകരിച്ചു.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി:എല്ലാ വർഷങ്ങളിലും വിദ്യാരംഗം കലാമൽസരങളിൽ സ്ക്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചു വരുന്നു. 2010 ൽ നട്ന്ന സബ് ജില്ലാ മൽസരങളീൽ പുസ്തകാസ്വാദനക്കുറീപ്പു ത് യാറാക്കുന്നതിൻ ഈസ്കൂളിലെ പാർ വതി .എം.എസ്. ഒന്നാം സ്ഥാനം കരസ്തമാക്കി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ

കാലാകാലമായി നടത്തുന്ന എല്ലാ മേളകളിലും ഈ സ്ക്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നുണ്ട്. 201 2 ലെ സബ് ജില്ലാ മേളകളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉയർന്ന ഗ്രേഡ് നേടാൻ കഴിഞ്ഞിട്ടുണ്ട്. 201 2 ൽ നടന്ന കൊല്ലം ജില്ലാ ഐറ്റി മേളയിൽ ഐറ്റി പ്രോജക്റ്റിന് ഈസ്കൂളിലെ പാർ വതി .എം.എസ്. ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്തമാക്കി.2016 ൽ നടന്ന സബ് ജില്ലാശാസ്ത്ര മേളയിൽ സയൻസ് വർക്കിങ്മോഡലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മാനേജ്മെന്റ്

ശ്രീ.മഠത്തിൽ എം.ഉണ്ണിക്കൃഷ്ണപിള്ള

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.ഗോപാലകൃഷ്ണ പിള്ള
  • ശ്രീ.ഭാസ്കരൻ ഉണ്ണിത്താൻ
  • ശ്രീമതി.ദ്രൗപതി.ബി(2008ഏപ്രിൽ 1 - 2011മാർച്31)
  • ശ്രീമതി.വൽസലാദേവി. ബി (2011 ഏപ്രിൽ 1 - 2016മാർച്31)

മുൻ കാല അദ്ധാപകർ  :

    • ശ്രീമതി.തുളസികുട്ടി
    • ശ്രീമതി.സരള
    • ശ്രീമതി..ലീലാമ്മ
      • ശ്രീമതി..ഗീത
      • ശ്രീമതി. ശുഭ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ.സജുപിള്ള,
  • ഡോക്ടർ.ഷീജാഫിലിപ്പ്,
  • ഡോക്ടർ.സിബിജോർജ്,
  • അഡ്വ:താജി
  • ഡോക്ടർ.. രാജി

==വഴികാട്ടി കുണ്ടറയ്ക്കും ഭരണിക്കാവിനും ഇടയിലുള്ള മൂന്നുമുക്ക് എന്ന സ്ഥലത്തെത്തിയതിനു ശേഷം അവിടെ നിന്നും ചീക്കൽകടവ് റോഡു വഴി ചീക്കൽകടവ് പാലത്തിന് തൊട്ടുമുമ്പുള്ള ഈ സ്കൂളിലെത്താം.