കെ കെ എം എം എൽ പി എസ് അരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16610 (സംവാദം | സംഭാവനകൾ) (→‎നേട്ടങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കെ കെ എം എം എൽ പി എസ് അരൂർ
Screenshot from 2022-02-03 21-16-14.png
വിലാസം
അരൂർ

അരൂർ
,
അരൂർ പി.ഒ.
,
673507
സ്ഥാപിതം1 - 6 - 1930
വിവരങ്ങൾ
ഇമെയിൽkkmmlpsarur@gmail.com
കോഡുകൾ
സ്കൂൾ കോഡ്16610 (സമേതം)
യുഡൈസ് കോഡ്32041200506
വിക്കിഡാറ്റQ64553321
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ81
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞമ്മദ് വലിയപറമ്പത്ത്
പി.ടി.എ. പ്രസിഡണ്ട്റഹീം എ പി
എം.പി.ടി.എ. പ്രസിഡണ്ട്ജെൽഷി
അവസാനം തിരുത്തിയത്
03-02-202216610


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}} ................................

ചരിത്രം

Screenshot from 2022-02-03 21-16-14.png

അരൂർ കെ.കെ.എം.എം.എൽ.പി സ്കൂൾ നീണ്ട 87 വർഷങ്ങൾ കാലത്തിനൊപ്പം നടന്ന വിദ്യാലയം. 1930കളിൽ അന്ധകാരത്തിന്റെ ആഴകയങ്ങളിൽ നിപതിക്കപ്പെട്ട് നേർകാഴ്‌ചകൾ നിഷേധിക്കപ്പെട്ട ഒരു സമൂഹം നിവസിച്ചിരുന്ന പ്രദേശം.അവരുടെ ഇടയിലേക്ക് വിദ്യയുടെ നിറദീപവുമായി എത്തിയ ഗുരു സാന്നിധ്യം- ശ്രീ.എ കുഞ്ഞപ്പുക്കുറുപ്പ്,കുഞ്ഞിരാമൻനമ്പ്യാർ,എ.കേളുക്കുറുപ്പ്-അവിടെ ഒരു വിദ്യാലയം പിറവിയെടുക്കുകയായിരുന്നു.

               നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്ന പഴയ ഓടേപറമ്പും പരിസര പ്രദേശങ്ങളും വിദ്യാഭ്യാസം ലഭിക്കാൻ സൗകര്യം കിട്ടാതിരുന്ന നിർഭാഗ്യവാന്മാരുടെ  ഭൂരിപക്ഷ പ്രദേശമായിരുന്നു.എന്നാൽ ചെറിയ ഒരുവിഭാഗം പഴയ രീതിയിലുള്ള വിദ്യാഭ്യാസം നേടിയിരുന്നു. എഴുത്തുപള്ളികളും ഓത്തുപുരകളുമായിരുന്നു അതിനുള്ള മാർഗം.1930കളിൽ തിരുവാണ്ടി കുഞ്ഞിക്കണ്ണൻനായർആയിരുന്നു ഒടേപറമ്പറമ്പിലെയും,പെരുമുണ്ടശ്ശേരിയിലെയും എഴുത്തു ഗുരിക്കൾ. അമ്പുകണ്ടി അമ്മദ് മുസ്ല്യാർ,മൊയ്തീൻ മുസ്ല്യാർ,പുളിയംവ്വീട്ടിൽ തറുവയി മുസ്ല്യാർ,നടുക്കണ്ടി മമ്മി മുസ്ല്യാർ എന്നിവരായിരുന്നു ഈ പ്രദേശത്തെ ഓത്തുപുര അദ്ധ്യാപകർ.
              ഈ സമയത്താണ് പെരുമുണ്ടശ്ശേരിയിൽ കണിയാംകണ്ടി കുഞ്ഞൂഞ്ഞൻ നമ്പ്യാർ  പെരുമുണ്ടശ്ശേരി ബോയ്സ്സ്കൂളും [ചമ്പോളി], കപ്പള്ളി കുടുംബക്കാർ സരസ്വതി വിലാസം ഗേൾസ്  സ്കൂളും സ്ഥാപിച്ചത്.ഈ സ്‌കൂളുകളിൽ  ഹിന്ദുക്കൾ മാത്രമായിരുന്നു പഠനം നടത്തിയത്. കാക്കുനി ചാലിൽ പാറക്ക് സമീപം മൂന്നാം കോയിലോത്ത് കുഞ്ഞിരാമക്കുറുപ്പ് മുസ്ലിം കുട്ടികൾക്കായി ഒരു സ്കൂൾ നടത്തിയിരുന്നു. പുളിയംവ്വീട്ടിൽ തറുവായി മുസ്ല്യാർ അവിടുത്തെ അധ്യാപകനായിരുന്നു.അദ്ദേഹത്തിന്റെ കൂടേ അവിടെ പോയായിരുന്നു  ഇവിടുത്തെ മുസ്ലിങ്ങൾ എഴുത്തു പഠിച്ചത്.
              ഈ സാഹചര്യത്തിലാണ് E.S.S.L.C പാസ്സായി ടീച്ചർ ട്രെയിനിംഗ് നേടിയ  കുഞ്ഞപ്പുക്കുറുപ്പ്  പ്രദേശത്ത് ഒരു സ്കൂൾ  ആരഭിക്കുന്നത്.അരൂർ മാപ്പിള  ഗേൾസ്  എന്ന പേരിലാണ് സ്‌കൂൾ അനുവദിച്ചു കിട്ടിയത്. 1936ലാണ് സ്‌കൂൾ അഗീകാരം നേടിയത്.അരൂർ നടക്കുമീത്തലെ അരൂർ മാപ്പിള ബോയ്സ് സ്കൂൾ മാനേജരായിരുന്ന കുഞ്ഞിരാമൻ നമ്പ്യാർ സഹമാനേജരാക്കി കൊണ്ടായിരുന്നു തുടക്കം.ഇപ്പോൾ സ്‌കൂൾ നിലവിലുള്ള സ്ഥലത്തിന് അടുത്ത് തയ്യുള്ളത്തിൽ പറമ്പിൽ ഓല ഷെഡിലായിരുന്നു തുടക്കം.1940ൽ കുഞ്ഞപ്പുക്കുറുപ്പ് ഇപ്പോഴത്തെ സ്ഥലം വിലക്ക് വാങ്ങി സ്‌കൂൾ ഇങ്ങോട്ടേക്ക് മാറ്റി.കുഞ്ഞിരാമന്ന്മ്പ്യാർ സ്കൂൾ പൂർണ്ണമായും കുഞ്ഞപ്പുക്കുറുപ്പിനെ ഏൽപ്പിച്ചു മറ്റൊരു സ്കൂളിൽ അധ്യാപകനായി പോയി.ഗേൾസ് സ്കൂൾ ആയതിനാൽ ഒരു ലേഡി ടീച്ചർ നിർബന്ധമായിരുന്നു. കുറ്റിയാടിക്കടുത്തുനിന്നു ഒരു ടീച്ചർ ഇവിടെ വന്നിരുന്നു.തുടർന്ന് കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ ശ്രീമതി. കുഞ്ഞിമാധവിഅമ്മ യോഗ്യത ഇല്ലാതെ ഇവിടെ അധ്യാപികയായിട്ടുണ്ട്. അന്നത്തെ കാലത്തു ലേഡി ടീച്ചറെ കിട്ടാൻ വളരെ പ്രയാസമായിരുന്നു.
                                   തുടക്കം മുതലേ മദ്രസാ പഠനത്തിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിൽ മാനേജ്‌മെന്റ് സഹകരിച്ചിരുന്നു.1979വരെയും സ്കൂൾ കെട്ടിടത്തിലാണ് മദ്രസ പ്രവർത്തിച്ചിരുന്നത്.മദ്രസ പ്രവർത്തനത്തിനുള്ള സാമ്പത്തിക സഹകരണം കുഞ്ഞപ്പുക്കുറുപ്പിന്റെ   പക്ഷത്തുനിന്ന് ഉണ്ടായിരുന്നു.ദാറുസ്സലാം മദ്രസ കല്ലുംപുറത്തിന്റെ കമ്മിറ്റിയിൽ അദ്ദേഹം അംഗവും സ്കൂൾ ഹെഡ് മാസ്റ്റർ കെ.ഗോപാലൻ നായർ സിക്രട്ടറിയുമായിരുന്നു. മുസ്ലിം കുട്ടികൾ സ്കൂൾ  സമയത്തിനുമുമ്പ് മദ്രസ പഠനം നടത്തുമ്പോൾ ഹിന്ദു കുട്ടികൾക്ക് ചെറിയ തോതിൽ ആത്മീയ വിദ്യ നേടാനുള്ള സൗകര്യം സ്‌കൂളിൽ ഉണ്ടായിരുന്നു. അധ്യാപകനായിരുന്ന കെ.എം.ശങ്കരൻ ഗുരുക്കൾ ഏഴര മണിക്ക് സ്കൂളിൽ  എത്തുകയും കുട്ടികളെ ശ്രീകൃഷ്‌ണ ചരിതം,മണിപ്രവാളം,അമരകോശം എന്നിവ പഠിപ്പിച്ചിരുന്നു.
              ഗേൾസ് സ്കൂൾ ആയിരുന്നെങ്കിലും ആൺകുട്ടികൾ തുടക്കം മുതലേ ഇവിടെ പഠിച്ചിരുന്നു.1952വരെ ഇവിടെ ഹിന്ദുക്കുട്ടികൾ ചേർന്നിരുന്നില്ല.താഴിക്കപ്പുറത്ത് കുഞ്ഞിരാമൻ നമ്പ്യാരെ തുടർന്ന് ചെറിയ രയരോത്ത് രൈരു നമ്പ്യാരും അദ്ദേഹത്തെ തുടർന്ന് ശ്രീ കെ ഗോപാലൻ നായരും ഇവിടെ ഹെഡ് മാസ്റ്റർമാരായി വലിയ പറമ്പത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ,ശ്രീമതി ചിരുതൈ ടീച്ചർ,കെ.എം.ശങ്കരൻ ഗുരുക്കൾ എന്നിവർ ഇവിടുത്തെ ആദ്യകാല അധ്യാപകനായിരുന്നു.വലിയമലമൽ കുഞ്ഞിക്കണാരൻ നമ്പ്യാർ,വേലിക്കുപുറത്ത് മൊയ്തു സാഹിബ് എന്നിവർ ട്രൈനിംഗ് യോഗ്യത നേടാതെ തുടക്കത്തിൽ അധ്യാപകനായിരുന്നു.
              മദ്രസ കമ്മറ്റി ഭാരവാഹികളായ ചന്തങ്കണ്ടി സൂപ്പി  ഹാജി,പടയൻ പോക്കർ സാഹിബ്  തുടങ്ങിയവർക്ക് ഈ സ്കൂളിന്റെ  ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.വളരെക്കാലം സ്‌ക്കൂളിന്റെ ഭാഗമായി ജീവിച്ച ആളായിരുന്നു കിണറുള്ളതിൽ കണ്ണക്കുറുപ്പ്.സ്കൂളിൽ കുട്ടികളെ എത്തിക്കുക അധ്യാപകർക്ക് സൗകര്യം ചെയ്യുക,ഉച്ചഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ജോലികൾ അദ്ദേഹം ഭംഗിയായി ചെയ്‌തിരുന്നു. തുടര്ന്നു  തറവാട്ടത്ത് നാരായണൻ നായരും ഇപ്പോൾ അദ്ദേഹത്തിന്റെ മകൾ നളിനിയും ഈ ജോലി തുടരുന്നു.
            1967 -69 കാലത്ത്എം.ബാലകൃഷ്ണൻ നമ്പ്യാർ,വി.കുഞ്ഞിരാമൻ മാസ്റ്റർ,എം.നാരായണക്കുറുപ്പ്,കുഞ്ഞമ്മദ് മുൻഷി എന്നീ അധ്യാപകർ ഈ സ്ഥാപനത്തിലെത്തി.കെ.കെ. നാരായണൻ മാസ്റ്റർ,ടി.ശ്യാമള ടീച്ചർ,എ.പി.നാണു മാസ്റ്റർ എന്നിവർ ഇവിടുന്നു പ്രധാനാധ്യാപകരായി വിരമിച്ചവരാണ്.ഇപ്പോൾ വി.പി.കുഞ്ഞമ്മദ് മാസ്റ്റർ ഹെഡ് മാസ്റ്ററായും,പി.ശിവദാസൻ(സുനി),ടി.പി.സൂപ്പി, ടി.ശുഭ, കെ.കെ.മുഹമ്മദ് ജാസിർ,അനൂപ് പി.എസ്,സിജിലത്ത്,ബിനീഷ് കുമാർ  എന്നിവർ  അധ്യാപകരായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ മൊത്തം പുരോഗതിയിൽ പി.ടി.എയുടെ പങ്ക് വളരെ വലുതാണ് മുൻ ഭാരവാഹികളായ ടി.പി.പോക്കർ മുസ്ല്യാർ,വേളം സി.രാഘവൻ,ബാരാണ്ടി അമ്മദ് മുസ്ല്യാർ,സി.പി.കൃഷ്ണൻഇപ്പോഴത്തെ പ്രസിഡണ്ട് എ പി റഹീം  തുടങ്ങിയവരോട് സ്ഥാപനത്തിന് കടപ്പാടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് റൂം ടോയ്‌ലറ്റ് ഓഫീസ് റൂം പ്ലേ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

വി കുഞ്ഞിരാമൻ മാസ്റ്റർ

എം നാരായണക്കുറുപ്പ്

സി കെ കുഞ്ഞമ്മദ്

കെ കെ നാരായണൻ

ടി ശ്യമള

നാണു എ പി

നേട്ടങ്ങൾ

ഔഷധത്തോട്ടം , ജൈവപച്ചക്കറി , ശിശുസൗഹൃദ ലൈബ്രറി , പ്രീപ്രൈമറി ക്ലാസ്സുകൾ, സംഗീതം ,ചിത്രരചന ഇവയിൽ പ്രത്യേക പരിശീലനം ,കുട്ടികൾക്ക് സംഘടനാമികവും ,കലാമികവും പ്രദർശിപ്പിക്കാൻ അവസരം നൽകുന്നതും ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ യുള്ള കുട്ടികൾ നേതൃത്വം നൽകുന്നതുമായ അസ്സംബ്ലി എല്ലാ ദിവസവും , പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം , വിദ്യാരംഗം സാഹിത്യോത്സവം ,പഞ്ചായത്ത് കലോത്സവം , സബ്ജില്ലാ കലോത്സവങ്ങളിൽ മികച്ച വിജയം , എൽ എസ്‌ എസ്‌ പരീക്ഷയിൽ മികച്ചവിജയം , വിദ്യാലയത്തിലെ കുട്ടികൾക്ക് സ്മാരക പുരസ്‌കാരം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • അരൂർ ,ആയഞ്ചേരി എന്നിവിടങ്ങളിൽ നിന്നും നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ആയഞ്ചേരി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Loading map...

"https://schoolwiki.in/index.php?title=കെ_കെ_എം_എം_എൽ_പി_എസ്_അരൂർ&oldid=1581919" എന്ന താളിൽനിന്ന് ശേഖരിച്ചത്