കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി
22:54, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16038 (സംവാദം | സംഭാവനകൾ) (ര)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഭിമാനപൂർവ്വം..

പാഠ്യ – പാഠ്യേതര രംഗങ്ങളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച ഹയർസെക്കൻഡറി വിഭാഗം ജില്ലയിലെ വിദ്യാലയങ്ങളുടെ മുൻനിരയിലാണ്. ജില്ലയിലെയും സംസ്ഥാനത്തെയും സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയശതമാനം കൈവരിക്കാനും മുൻവർഷങ്ങളിൽ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ +2 പരീക്ഷയിൽ 93% വിജയവും സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടുകയുണ്ടായി. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും സബ്ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടുകയുണ്ടായി. സംസ്ഥാന തല ടേബിൾ ടെന്നീസ് മത്സരത്തിൽ +2 വിദ്യാർത്ഥിയായ ആഖ്വിൽ ഖാലിദ് ഒന്നാംസ്ഥാനവും കരസ്ഥമാക്കി. നേഷനൽ സർവീസ് സ്കീം, കരിയർ ഗൈഡൻസ് യൂണിറ്റ്, സൗഹൃദ ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ ക്യാമ്പുകൾ, വ്യക്തിത്വവികസന ക്ലാസ്സുകൾ, മോട്ടിവേഷൻ ക്ലാസ്സുകൾ, കരിയർ ഗൈഡൻസ് ക്ലാസ്സുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, രാക്ഷിതാക്കൾക്കുള്ള ക്ലാസ്സുകൾ എന്നിവ നടന്നുവരുന്നു. ഒരാഴ്ച്ച നീണ്ടുനിന്ന ചിത്രപ്രദർശനവും, ചിത്രകാര സംഗമവും, കഥക് ശില്പശാലയും, നാടൻപാട്ട് ശില്പശാലയും സംഘടിപ്പിക്കുക വഴി കലാസാംസ്കാരിക പ്രവർത്തനത്തിനും പ്രാധാന്യം നൽകുന്നു. എൻ. എസ്. എസ് ലൂടെ സാമൂഹ്യസേവന – പരിസ്ഥിതി സംരക്ഷണ – കാർഷിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികളാവുന്നു. ഫിലോസഫി സെമിനാർ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ എന്നീ പ്രവർത്തനങ്ങളിലൂടെയും പഠനം അർത്ഥവത്താക്കി മാറ്റാൻ ശ്രമിക്കുന്നു. == വൊക്കേഷണൽ എക്സ്പോയുടെ ശോഭയിൽ.. ==

സാങ്കേതിക പരിജ്ഞാനം ലഭിച്ച തൊഴിൽ ശക്തിയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നിശ്ചിത തൊഴിലിൽ പ്രാവീണ്യം നേടിക്കൊടുക്കുന്ന പാഠ്യപദ്ധതി ഉള്ള വി. എച്ച്. എസ്. ഇ കഴിഞ്ഞ കുറെ വർഷങ്ങളായി അക്കാദമിക രംഗങ്ങളിലും വി. എച്ച്. എസ്. ഇ യുടെ കുത്തകയായ വൊക്കേഷണൽ എക്സ്പോയിലും നല്ല നേട്ടങ്ങൾ കൊയ്തതിൻറെ ശോഭയിലാണ്. കഴിഞ്ഞ വർഷം ഗുണപരമായ വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘മിഷൻ 100’ ൻറെ ഭാഗമായി 73% വിജയവും ട്രേഡ് തലത്തിൽ 89% വിജയവും കൈവരിക്കാൻ കഴിഞ്ഞു. 1989 ൽ തുടങ്ങിയ വൊക്കേഷണൽ ഹയർസെക്കൻഡറിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആസൂത്രണം ചെയ്ത രജതജൂബിലിയുടെ ഉദ്ഘാടനവും ഡിപ്പാർട്ട്മെൻറ് അനുവദിച്ച 23 ലക്ഷം രൂപ വിലവരുന്ന HMT Sheet fed offset Machine ൻറെ ഉദ്ഘാടനവും 2014 ഡിസംബർ 14 ന് ബഹു. മുൻ ജില്ലാപഞ്ചായത്ത്‌ പ്രസിഡൻറ് ശ്രീമതി ജമീല കാനത്തിൽ നിർവഹിച്ചു. മൂന്നു വിഭാഗങ്ങളിലെ കുട്ടികളുടെ വൊക്കേഷണൽ എക്സ്പോ, ഭക്ഷ്യമേള, അധ്യാപകർക്കും കുട്ടികൾക്കും ടി. സി. ഐ ശില്പശാല, പഠന നിലവാരം മെച്ചപ്പെടുത്തുന്ന കോച്ചിംഗ് ക്ലാസ്സുകൾ, കൗൺസലിംഗ് ക്ലാസ്സുകൾ, സമൂഹ നോമ്പുതുറ, മെഡിക്കൽ ക്യാമ്പ്, NSS യൂനിറ്റ് ആവിഷ്കരിച്ച ‘1000 അഗ്നിച്ചിറകുമായ്’ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഹോം ലൈബ്രറികൾ, പൂർവവിദ്യാർഥികളുടെ സ്നേഹസംഗമം എന്നിവയൊക്കെ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു. ഒരുപാട് വർഷമായി വൈദ്യുതീകരിക്കാത്ത വി. എച്ച്. എസ്. ഇ ബിൽഡിംഗ് നല്ല രീതിയിൽ വൈദ്യുതീകരിച്ചതും ഒരു വലിയ നേട്ടമാണ്. നല്ല സാമൂഹ്യപ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. തൊഴിൽ മേഖലയിലെ സംശയങ്ങൾ ദൂരീകരിക്കുക, ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും അറിവ് പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തിൽ CGCC പ്രവർത്തനങ്ങളും മുന്നിട്ടുനിന്നു. വി. എച്ച്. എസ്. ഇ യുടെ മാത്രം സവിശേഷതയായ വൊക്കേഷണൽ എക്സ്പോ നല്ല രീതിയിൽ സ്കൂളിൽ നടത്തുകയും റീജിയണൽ തലത്തിൽ തുടർച്ചയായ രണ്ടു വർഷവും റണ്ണർ അപ്പ് സ്ഥാനം നിലനിർത്തുകയും ചെയ്തു. കഴിഞ്ഞ വർഷം Most profitable, Most innovative എന്നീ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഈ വർഷം Most profitable വിഭാഗത്തിൽ ഒന്നാംസ്ഥാനവും Most innovative വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൊക്കേഷണൽ എക്സ്പോയിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നു. മികച്ച പ്രവർത്തനം നടത്തുന്ന എൻ സി സി ഗ്രൂപ്പ് സ്കൂളിനുണ്ട്