കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൊതുകു പെരുകുവാൻ വഴിവെക്കാതെ
പരിസരം വൃത്തിയാക്കീടുക നാം
വീടും പറമ്പും മറ്റു സ്ഥലങ്ങളും
ശുചിയോടെ എന്നുംം തിളങ്ങവേണം
   കുപ്പി ചിരട്ടകൾ പ്ലാസ്റ്റിക്കു കിറ്റുകൾ
   അഴുക്കുജലമുള്ള കേന്ദ്രങ്ങളും
   ചീഞ്ഞളിഞ്ഞുള്ളോരു വസ്തുക്കളും
   കൊതുകുകൾ തന്നുടെ വളർത്തുകേന്ദ്രം
എലിപ്പനി ചിക്കുൻഗുനിയ പിന്നെ
ഡെങ്കിപ്പനി മഞ്ഞപ്പിത്തമതും
ഗുരുതരമായോരു വ്യാധികൾതൻ
പെരുമഴക്കാലമതോർത്തിടേണം
    വളരുന്ന തലമുറക്കായി നമ്മൾ
    കാക്കുന്ന സമ്പത്തതൊന്നുമാത്രം
    ആരോഗ്യമുള്ള തലമുറയെന്നത്
    എന്നെന്നും നമ്മളതോർത്തിടേണം
അതിനായ് നമ്മൾക്കൊത്തുചേരാം
മനസ്സും ശരീരവും ഒരുക്കിവെക്കാം
വീടും പരിസരോം വൃത്തിയാക്കാം
നല്ലോരു ഭൂമിയെ കാഴ്ചവെക്കാം

ശ്രീനന്ദ എം പി
7 ബി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത