കടമ്പൂർ എച്ച് എസ് എസ്/History

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadamburhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

1899- ൽ കെ.സി. ചന്തു നായർ ആരംഭിച്ച ഈ എൽ. പി. സ്കൂൾ കടമ്പൂർ എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു.സ്‌കൂളിന്റെ പഴയ പേര് വാഴ വളപ്പിൽ സ്‌കൂൾ എന്നായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തൻ വക്കീൽ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സമയത്ത് മുൻ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണൻ മാസ്റററുടെ മകൻ വി.സി. രവീന്ദ്രൻ മാസ്റററായിരുന്നു പ്രധാനധ്യാപകൻ. തൊണ്ണൂറുകളുടെ അവസാനത്തോടെ ഇപ്പോഴത്തെ മാനേജറായ ശ്രീമതി. കാർത്തിയായനി അമ്മ സ്കൂൾ ഏറ്റെടുത്തു. തുടർന്ന് ഈ സ്കൂൾ, ഹയർ സെക്കന്ററിസ്കൂളായി ഉയർത്തപ്പെട്ടു.യാത്ര സൗകര്യം വർധിച്ചതോടെ കുട്ടികൾ 500ൽ നിന്ന് 6500ൽ എത്തി. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.

  • 1889 എലിമെന്ററി സ്‌കൂൾ
  • 1981 ഹൈസ്‌കൂൾ
  • 2000 ഹയർ സെക്കണ്ടറി സ്‌കൂൾ

"https://schoolwiki.in/index.php?title=കടമ്പൂർ_എച്ച്_എസ്_എസ്/History&oldid=550265" എന്ന താളിൽനിന്ന് ശേഖരിച്ചത്