കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13543 (സംവാദം | സംഭാവനകൾ)

വലിയ എഴുത്ത്

കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്ക്കൂൾ
വിലാസം
കടന്നപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201713543




ചരിത്രം

    ഏതൊരു സമൂഹത്തെയും ചലനാത്മകമാക്കുന്നതിലും ബൗദ്ധികമായും സാംസ്കാീരികമായും ഉണര്‍ത്തി ഉയര്‍ത്തി പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നതില്‍ വിദ്യാലയങ്ങളാണ് മുഖ്യ പങ്ക് വഹിച്ചിട്ടുള്ളത്. നമ്മുടെ നാടിനെ സംബന്ധിച്ച് ആ ചുമതല കൃത്യമായി നിര്‍വഹിച്ച മഹത് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ്  എല്‍ പി സ്കൂള്‍. 
    1950കള്‍ വരെ എഴുത്താശാന്‍മാരുടെ വീടുകളില്‍ച്ചെന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്ന പാരമ്പരാഗത രീതി തന്നെയാണ് ഇവിടെ ഉണ്ടായിരുന്നത്. അക്ഷരങ്ങളും അക്കങ്ങളും പഠിക്കുന്നതോടെ പഠനം അവസാനിക്കുന്നു.തുടര്‍ന്ന് പഠിക്കണമെങ്കില്‍ ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കാതെ രക്ഷയില്ല. അക്കാലത്തെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകള്‍ ഭൂരിഭാഗം പേരെയും അതില്‍ നിന്ന് പിന്തിരിപ്പിച്ചു. 
    നാട്ടിലൊരു വിദ്യാലയം വേണമെന്നത് അറിവിനെ സ്നേഹിക്കുന്നവരുടെ സ്വപ്നമാവുകയും ആസ്വപ്നം സാക്ഷാല്‍കരിക്കുവാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാവുകയും ചെയ്തു. 
    കടന്നപ്പള്ളി ഈസ്റ്റ് എല്‍ പി സ്കൂള്‍ സ്ഥാപിതമായതോടെ സ്കൂള്‍ എന്ന സ്വപ്നം യാഥര്‍ഥ്യമായി. ഇതിന് നേതൃത്വം കൊടുത്തത് നാട്ടുകാര്‍ക്കെന്നും പ്രിയങ്കരനായിരുന്ന,വിഷചികിത്സയിലും ഇതര രോഗ ചികിത്സയിലും അങ്ങേയറ്റം പ്രാവീണ്യം നേടിയിരുന്ന ഇ.കെ.ക‍ഷ്ണന്‍ നമ്പ്യാരായിരുന്നു.1953ലാണ് സ്കൂള്‍ സ്ഥാപിതമായതെങ്കിലും 1956ലാണ് നമ്മുടെ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയത്.1972വരെ സ്ഥാപക മേനേജര്‍ തന്നെയാണ് സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്.
     1972 മുതല്‍ ഇ.കെ.ക‍ഷ്ണന്‍നമ്പ്യാരുടെ ഇളയ മകനും പാരമ്പര്യവൈദ്യനുമായ പിആര്‍ വിജയനാണ് മേനേജറായിപ്രവര്‍ത്തിച്ചു വരുന്നത്.
     ഒരികാലത്ത് 300ഓളം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈവിദ്യാലയം ,സമൂഹത്തെ ആകെ ബാധിച്ച ഇംഗ്ലീഷ് പൊങ്ങച്ചത്തിന്റെ താഡനമേറ്റ് ക്ഷീണിച്ചിരിക്കുകയാണ്.പൊതുവിദ്യാലയസംരക്ഷണം മുഖ്യ അജണ്ടയാകുന്ന ഈസന്ദര്‍ഭം പകരുന്ന ഊര്‍ജം സ്വീകരിച്ച് നമ്മുടെ വിദ്യാലയം ഗതകാലസ്മരണകളുമായ് പുതിയ ഉയരങ്ങള്‍താണ്ടാന്‍ ഒരുങ്ങുകയാണ്.

ഭൗതികസൗകര്യങ്ങള്‍

വൈദ്യുദികരിച്ചക്ലാസ്സ്റൂമുകള്‍ മികച്ചലൈബ്രറി കമ്പ്യൂട്ടര്‍ലാബ് ഇന്റര്‍നെറ്റ്സൗകര്യം സിഡിലൈബ്രറി എല്‍ഇഡിടിവി എല്‍സിഡിപ്രൊജക്ടര്‍ മൈക്ക്സെറ്റ് ടോയലെറ്റ് കളിസ്ഥലം മികച്ചഉച്ചഭക്ഷണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാസാഹിത്യവേദി ബാലസഭ ഇംഗ്ലീഷ് ക്ലബ്ബ് ഗണിത ക്ലബ്ബ് പരിസ്ഥിതിശുചിത്വആരോഗ്യക്ലബ്ബ് കായികപരിശീലനം കലാപരിശീലനം കയ്യെഴുത്ത് പരിശീലനം

മാനേജ്‌മെന്റ്

സ്ഥാപകമേനേജര്‍: ഇ.കെ.കൃഷ്ണന്‍ നമ്പ്യാര്‍ മാനേജര്‍: പിആര്‍ വിജയന്‍

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പരിയാരം മെഡിക്കല്‍കോളേജ് സ്റ്റോപ്പില്‍ നിന്ന് 3.8കി.മീ.സഞ്ചരിച്ചാല്‍സ്കൂളിലെത്താം ചന്തപ്പുരയില്‍നിന്ന് 2.കി.മീസഞ്ചരിച്ചാല്‍സ്കൂളിലെത്താം