ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/മാനവർ

Schoolwiki സംരംഭത്തിൽ നിന്ന്
< ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി‎ | അക്ഷരവൃക്ഷം
21:13, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാനവർ

മണ്ണും മഴയും മരവും
അറിയാതെ വളർന്നവർ
തൊടിയിലും തോപ്പിലും തോണിയിലും
കയറാതെ പുലർന്നവർ
പാടത്തും പറമ്പിലും
പുഴ തന്നോരത്തും
തുമ്പിയും തോറ്റവും തെയ്യവും
കാണാതെ പോയവർ
പനി പോലും ഭയക്കുന്ന
കാലം വരുന്നിതാ...കാരണം
വിരൽതുമ്പത്തെ ഭക്ഷണം
വൃത്തിയും വ്യക്തിയും
ഏതെന്നറിയാതെ
എവിടെയോ വേവിച്ച ഭക്ഷണം
രുചി മാത്രം കൈമുതലായുള്ളോർ
ഗുണമെന്നതൊട്ടും ഇല്ലതാനും
മതിയാകാഞ്ഞ് എവിടെയും
കാണുന്ന കടയിലെ
പിസ, ബർഗർ എന്നിവ
നിരത്തുമ്പോൾ എങ്ങനെ
ഭയക്കാതിരിക്കും നാം.
ഓർക്കുക പേരറിയാ രോഗത്തിന്
ആശുപത്രി വരാന്തകൾ
കയറിയിറങ്ങുമ്പോൾ
ഓർക്കുക ഒറ്റ ക്ലിക്കിൽ വരുത്തി
കഴിച്ചത് വിഷമെന്ന്.

ശ്രീലക്ഷ്‍മി പി.എസ്.
പത്ത്-ഇ ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത