ഐ.റ്റി.ക്ലച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 25 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srteslin99 (സംവാദം | സംഭാവനകൾ) ('വിവരവിനിമയ സാങ്കേതികവിദ്യ എല്ലായിടങ്ങളിലും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവരവിനിമയ സാങ്കേതികവിദ്യ എല്ലായിടങ്ങളിലും മുൻ നിരയിൽ ഇടം കണ്ടെത്തിയിരിക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേഖലയിലും പതിപ്പിച്ചിരിക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. ഓരോ ക്ലാസിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി സ്കൂളിൽ ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നു. ക്ലബിന്റെ മികച്ച പ്രവർത്തനങ്ങളുടെ അനന്തരഫലമായി സബ്ജില്ലാ തലത്തിൽ തുടർച്ചയായി അഞ്ചാം വർഷവും II Over All Trophy കരസ്ഥമാക്കിക്കൊണ്ട് ഈ സ്കൂൾ ഇന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. 2016-ൽ ഡിജിറ്റൽ പെയിന്റിംഗിന് മാസ്റ്റർ നന്ദകിഷോർ സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹനാവുകയും 18 മാർക്ക് ഗ്രെയ്സ്മാർക്ക് സ്വന്തമാക്കുകയും ചെയ്തു. 2017, 2018 വർഷങ്ങളിൽ മാസ്റ്റർ ഹേമന്ത് ജിജോ മലയാളം ടൈപ്പിംഗ്, ഐ റ്റി ക്വിസ്സ് എന്നീ ഇനങ്ങളിൽ സബ്ജില്ലാ, ജില്ലാ തല‌ങ്ങളിൽ വിജയിച്ച് സംസ്ഥാനതലത്ത് മത്സരിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു എന്നത് ഏറെ അഭിനന്ദനാർഹമാണ്.

"https://schoolwiki.in/index.php?title=ഐ.റ്റി.ക്ലച്ച്&oldid=428865" എന്ന താളിൽനിന്ന് ശേഖരിച്ചത്