എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 22 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഫോണ്ട് ടാഗുകൾ ശെരിയാക്കി)
എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ
വിലാസം
വട്ടപ്പാറ

വട്ടപ്പാറ പി.ഒ,
തിരുവനന്തപുരം
,
695028
സ്ഥാപിതം04 - - 1962
വിവരങ്ങൾ
ഇമെയിൽlmshssvattappara@gmail.com
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ജസ്റ്റിൻ ജയകുമാർ.ജെ.‌‌
പ്രധാന അദ്ധ്യാപകൻശ്രീമതി.മിനി. എസ്.
അവസാനം തിരുത്തിയത്
22-10-2020Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'എൽ.എം.എസ് ഹയർ സെക്കണ്ടറി"സ്കൂൾ വട്ടപ്പാറ ' എൽ.എം.എസ് .സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വട്ടപ്പാറ C.S.I. സഭയോടനുബന്ധിച്ച്, ക്രിസ്തീയ മിഷണറിമാരുടെ സംഘം 1930-ൽതുടക്കമിട്ട ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1930-ൽ വട്ടപ്പാറ L.M.S.V.M.C( London Mission Society Vernacular-Malayalam-"ഗ്രാമ്യഭാഷാസ്കൂൾ) എന്ന പ്രൈമറി വിദ്യാലയം പള്ളിയ്കുള്ളിലും പുറത്ത് നിർമ്മിച്ച ഷെഡ്ഡുകളിലുമായി പ്രവർത്തനമാരംഭിച്ചു.1948-ൽ സർ.സി.പി.രാമസ്വാമി അയ്യരുടെ ഭരണകാലത്ത് പ്രൈവറ്റ് പ്രൈമറി സ്കൂളുകൾ സർക്കാരിനു സറണ്ടർ ചെയ്യണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് താലൂക്കിൽ ഉള്ള L.M.S. പ്രൈമറി സ്കൂളുകൾ സർക്കാരിനു വിട്ടു കൊടുത്തു.ആ സ്കൂളുകൾ ഇന്ന് L.M.A.L.P.S .എന്ന പേരിൽ അറിയപ്പെടുന്നു.1961-ൽ സ്വകാര്യമേഖലയിൽ സ്കൂളുകൾ അനുവദിക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും അതനുസരിച്ച് ശ്രീ. സത്യനേശൻ, ശ്രീ. ചെല്ലപ്പൻ, ശ്രീ. കാലേബ്, ശ്രീ.എഡ്വേഡ് എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂ പീകരിക്കുകയും സ്ഥലം, കെട്ടിടം എന്നിവയുടെ രേഖകൾ തയ്യാറാക്കി മാനേജരെ ഏൽപ്പിക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ അപേക്ഷ പ്രകാരം 1962 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 04/06/1962-ൽ U.P.S ആരംഭിക്കുമ്പോൾ Corporate Manager, Rev.T.W.റസാലം അവർകൾ ആയിരുന്നു. ശ്രീ. ഗിൽബർട്ട്തോമസായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഇതൊരു ഹൈസ്കൂളായും 2000-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. രാജയ്യന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി.ഗ്രീൻമേബലിനെ പ്രിൻസിപ്പാളായി നിയമിച്ചു. 23-09-2003-ൽ വട്ടപ്പാറ എൽ.എം.എസ്.സ്കൂളിന്റെ ഹയർ സെക്കണ്ടറി ബ്ളോക്കിന്റെ ഉൽഘാടനം അഭിവന്ദ്യ ദക്ഷിണ കേരള മഹായിടവക തിരുമനസ്സ്Rt.Rev.J.W. Gladston അവർകൾ ഔപചാരികമായി നിർവഹിക്കുകയും വട്ടപ്പാറ ദേശത്തിനായി സമർപ്പിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

.

മാനേജ്മെന്റ്

         ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 53 എൽ..പി. വിദ്യാലയങ്ങളും 5  അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും  4 ഹയർ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.Rt.Rev. ധർമ്മരാജ് റസാലം ബിഷപ്പ് ഡയറക്ടറായും ശ്രീ.സത്യജോസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആയി ശ്രീമതി. മിനി .എസ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ആയി ശ്രീ. ജസ്റ്റിൻ ജയകുമാർ എന്നിവർ പ്രവർത്തിക്കുന്നു.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

മികവ് പഠന പ്രവർത്തനങ്ങൾ 2020-21

നേർക്കാഴ്ച

    കോവിഡ് കാലത്തെ പഠനാനുനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും   അടിസ്ഥാനമാക്കി  കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സാധിച്ചു.   
chithram 3
nerkkazhcha
chithram2
chithram4
chithram5
chithram 6

മാലിന്യ മുക്ത കേരളം

മാലിന്യ മുക്ത കേരളം

സ്വാതന്ത്ര ദിനം

ഗാന്ധിജയന്തി

മികവ് പഠന പ്രവർത്തനങ്ങൾ 2019-20

പ്രവേശനോത്സവം

   2019 ജൂൺ 6 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ഈ വർഷത്തെ പ്രവേശനോത്സവം നടത്തുകയുണ്ടായി.ലോക്കൽ മാനേജർ റവ. ബാലരാജ്,  പി.ടി.എ. പ്രസിഡൻറ് ശ്രി സ്റ്റാൻലി, വാർഡ് മെബർ ശ്രീമതി.ഗിൽഡാഭായി, ദക്ഷിണ കേരള മഹായിടവക വൈസ് ചെയർമാൻ റവ. ജ്‍ഞാനദാസ്, മഹായിടവക സെക്രട്ടറി ഡോ.റോസ്ബിസ്റ്റ്, കോർപ്പറേറ്റ് മാനേജർ ശ്രീ. സത്യജോസ്, ഹയർ സെക്കന്ററി പ്രിൻസി|200pxl|upright|}പ്പൽ ശ്രി ജസ്റ്റിൻ ജയകുമാർ, എന്നിവർ സന്നിഹിതരായിരുന്നു.
     സ്കൾ ബസ് ഉത്ഘാടനം മഹായിടവക സെക്രട്ടറി ഡോ. റോസ്ബിസ്റ്റ് ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഹൈടെക് ക്ലാസ് റും ഉത്ഘാടനം കോർപ്പറേറ്റ് മാനേജർ ശ്രീ. സത്യജോസ് നിർവഹിച്ചു. നിറവ് പഠനോപകരണ വിതരണ ഉത്ഘാടനം. ലോക്കൽ മാനേജർ റവ. ബാലരാജ്, അച്ചൻ നിർവഹിച്ചു.

പുതിയ ബ്ലോക്കിന്റെ ഉത്ഘാടനം

 ഹയർസെക്കന്ററി പുതിയ ബ്ബ്ലോക്കിന്റെ ഉത്ഘാടനം ജൂൺ 6-ാം തീയതി നിർവഹിച്ചു.

പരിസ്ഥിതിദിനം

  ജൂൺ 5 പരിസ്ഥിതിദിനം - 7.6.2019 -ൽ സ്പെഷ്യൽ അസംബ്ലി കൂടി സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.

ലഹരി വിരുദ്ധദിനം

ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ളി ചേർന്ന് പ്രതിജ്ഞ ചൊല്ലി. എൻ.സി.സി. ഗൈഡ്സ്, റെഡ്ക്രോസ്, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ നോട്ടീസ് വട്ടപ്പാറ പ്രദേശത്ത് വിതരണം ചെയ്തു.

i

യോഗ ദിനം

യോഗ ദിനത്തോടനുബന്ധിച്ച് എൻ സി സി കെഡറ്റുകളുടെ നേതൃത്വത്തിൽ യോഗ നടന്നു. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനുതകുന്ന യോഗയുടെ പ്രാധാന്യം കുഞ്ഞുങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് യോഗ ദിനം ആഘോഷിച്ചത്.

വായന ദിനം

ജൂൺ 19 പി എൻ പണിക്കരുടെ ചരമ ദിനം-വായന ദിനമായി ആചരിച്ചു. അന്നേ ദിവസം റാലി സംഘടിപ്പിച്ചു. ചാർട്ടുകളും പ്ലക്കാർഡുകളും കൊണ്ട് ആഡിറ്റോറിയം അലങ്കരിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിച്ചു.

സ്വാതന്ത്രദിനാഘോഷം

സ്വാതന്ത്രദിനം ഗംഭീരമായി ആഘോഷിച്ചു. എൻ സി സി , ഗൈഡ്സ് , ജെ ആർ സി എന്നീ യൂണിറ്റുകൾ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ദേശഭക്തിയും ദേശസ്നേഹവും നിറഞ്ഞു നിൽക്കുന്ന ദേശഭക്തി ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് മിനി ടീച്ചർ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. എല്ലാ കുട്ടികൾക്കും പായസം നൽകി.

കർഷക ദിനാചരണം

പൊന്നിൻ ചിങ്ങമാസത്തിന്റെ പിറവി ചിങ്ങം 1 കർഷക ദിനം മലയാള മണ്ണിന്റെ മണമറിയുന്ന കർഷകർക്ക് സന്തോഷം ......കർഷക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട്, പഴയകാല ഓർമ്മകളി‍ൽ മുഴുകി ....നാടൻപാട്ടിന്റെ ദൃശ്യാവിഷ്കാരത്തിൽ.......കർഷക ദിനാചരണം ആഘോഷിച്ചു. കാർഷിക വിളകളുടെ പ്രദർശനവും വില്പനയും ദിനാചരണത്തെ ഗംഭീരമാക്കി.

പ്രളയ ദുരിതാശ്വാസം ഒരു കൈത്താങ്ങ്

എൻ സി സി, ഗൈഡ്സ്, റെഡ്ക്രോസ്, എന്നിവയുടെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ കരകുളം പഞ്ചായത്തിനു കൈമാറി. നെടുമങ്ങാട് എ.ഇ.ഒ യുടെ നിർദ്ദേശമനുസരിച്ച് നോട്ട്ബുക്ക് ടെസ്റ്റ്ബുക്ക് പഠനോപകരണങ്ങൾ എന്നിവ സമാഹരിച്ച് എ.ഇ.ഒ ഓഫീസിൽ എത്തിച്ചു.

ഓണാഘോഷം

പൊന്നിൻ ചിങ്ങ മാസത്തിൽ പൊന്നോണക്കാഴ്ച ഒരുക്കി ഓണാഘോഷം ഗംഭീരമാക്കി. മണ്ണിന്റെ മണമുള്ള പൂവിളികളും പൂക്കളങ്ങളും നിറച്ച് ഓണത്തെ വരവേൽക്കാൻ നമ്മുടെ പൂത്തുമ്പികളും അണിഞ്ഞൊരുങ്ങി. ഓണാഘോഷത്തിനു നിറച്ചാർത്തേകി മാവേലിത്തമ്പുരാൻ എഴുന്നള്ളി.....തിരുവാതിരയും, നാടൻ പാട്ടും, ഓണപ്പാട്ടും, ഓണക്കളി]കളും......ഓണാഘോഷത്തെ ഗംഭീരമാക്കി.

ഡിജിറ്റൽ അത്തം

ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം സംഘടിപ്പിച്ചു. മുപ്പതോളം കുട്ടികൾ പങ്കെടുത്തു. മികച്ച ഡിജിറ്റൽ അത്തങ്ങൾ സ്കുൾ വിക്കിയിൽ ചേർത്തു.

ഭിന്നശേഷി പി ടി എ മീറ്റിംഗും ഗൃഹസന്ദർശനവും

30-7-2019 ൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകർതൃയോഗവും ഗൃഹ സന്ദർശനവും സംഘടിപ്പിച്ചു. 27 കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കെടുത്തു. പ്രസ്തുതയോഗത്തിൽ ഹെഡ്മിസ്ട്രസ് വൈ.എം.സി.എ.ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കുള്ള സൗജന്യ ഇൻഷ്വറൻസ് പദ്ധതിക്കു് വേണ്ട നടപടികൾ വൈ.എം.സി.എ സ്വീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്കു ഷീ ടാക്സി ലഭ്യമാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.

മുതിർന്ന പൗരൻമാരെ ആദരിക്കൽ

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മുതിർന്ന പൗരൻമാരെ സ്കൂൾ അസംബ്ളിയിൽ വച്ച് ആദരിച്ചു.9-ാം ക്ലാസ് വിദ്യാർത്ഥിയായ സൂര്യലക്ഷ്മി യുടെ മുത്തച്ഛൻ ശ്രീ.രാമചന്ദ്രൻ നായരെ ആദരിച്ചു.സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ ഇളം തലമുറക്ക് മാർഗദീപമായി മാറി.

ഗാന്ധി ജയന്തി ആഘോഷം

ഒക്ടോബർ 2 ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. സർവ്വമത പ്രാർത്ഥനക്ക് കുട്ടികൾ നേതൃത്വം നൽകി. ഗാന്ധിജി യായി 10-ാം ക്ലാസിലെ വിദ്യാർത്ഥി വേഷമിട്ടു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

octobe
==

സ്കുൾ യുവജനോത്സവം

സ്കുൾ യുവജനോത്സവം 3 ദിവസങ്ങളിലായി നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉത്ഘാടചടങ്ങിനു മിഴിവേകി. മാനേജർ ശ്രീ.സത്യജോസ് സാർ യുവജനോത്സവത്തിനു തിരി കൊളുത്തി.

200px|upright|thumb|youth|

കായികമേള

സകൂൾ കായികമേള 2 ദിനങ്ങളിലായി നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ മാസ് ട്രിൽ, ഡിസ് പ്ലേ, തുടങ്ങിയ പ്രകടനങ്ങൾ ഉത്ഘാടനത്തോടനുബന്ധിച്ച് നടത്തി. വർണ്ണവിസ്മയം തീർത്ത ഉത്ഘാടന ചടങ്ങിൽ മാനേജർ ശ്രീ.സത്യജോസ് സാർ മുഖ്യാതിഥി ആയിരുന്നു.

ക്ലാസ് ലൈബ്രറി

എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി നമ്മുടെ സ്കൂളിലും നടപ്പിലാക്കി . നവംബർ ഒന്നാം തീയതി പുസ്തക സമാഹരണ യജ്ഞം സംഘടിപ്പിച്ചു..ശ്രി. അനിൽ കുമാർ വട്ടപ്പാറ ഉദ്ഘാടനം നിർവ്വഹിച്ചു.

കേരള പ്പിറവി ദിനാഘോഷം

നവംബർ 1 കേരള പ്പിറവി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. തദവസരത്തിൽ പി ടി എ പ്രസിഡന്റ് വാർഡ് മെമ്പർ വിശിഷ്ടാതിഥി അനിൽ സാർ എന്നിവർ സന്നിഹിതരായിരുന്നു.

ക്ലാസ് പി.ടി.എ

ക്ലാസ് പി.ടി.എ. എല്ലാ മാസവും കൂടി കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നു. പുതിയ ഹൈടെക് പഠനരീതിയെ കുറിച്ച് കുട്ടികൾ തന്നെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി.

ഭരണഘടനാ ദിനാചരണം

സ്കൂൾ ഭരണഘടന നിർമ്മാണ സമിതി രൂപീകരണവും ഉത്ഘാടനവും നവംബർ ഒന്നാം തീയതി നീർവഹിച്ചു. അന്നേദിവസം ക്ലാസ് ഭരണഘടന നിർമ്മിക്കാൻ വേണ്ട നിർദ്ദശങ്ങൾ എല്ലാ ക്ലാസ് അദ്ധ്യാപകർക്കും നൽകി . തുടർന്ന് ക്ലാസ് ഭരണഘടന  സ്കൂൾ ഭരണഘടന  എന്നിവ തയ്യാറാക്കി.

വിദ്യാലയം പ്രതിഭകളോടൊപ്പം

ശിശുദിനത്തിൽ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പുതിയ പദ്ധതിയിലൂടെ ഒരു പുതിയ മാറ്റത്തിനു വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചു. പുതിയ തലമുറക്ക് അറിവിന്റെ ലോകത്തേക്ക് പുത്തൻ പ്രകാശമാകുന്നതാണ് ഈ പദ്ധതി. നമ്മുടെ നാട്ടിലെ കായിക പ്രതിഭ ശ്രി അനിൽ സാറിനെ അദ്ധ്യാപകരും 15-ളം വിദ്യാി്‍ത്ഥികളും വീട്ടിൽ പോയി ആദരിക്കുകയും പ്രതിഭക്ക് കൈമാറാനുള്ള സന്ദേശം ഏറ്റു വാങ്ങുകയും ചെയ്തു. 

അമ്മമാർക്കുള്ള ഹൈടെക് പരിശീലനം

ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള ഹൈടെക്ക് ക്ലാസ് റൂം പരിശീലനം ഒക്ടോബർ 14-ാം തീയതി സംഘടിപ്പിച്ചു. പുതിയ ഹൈടെക് പഠനരീതിയെയും പുസ്തകങ്ങളെയും കുറിച്ച് അമ്മമാരിൽ അവബോധം വളർത്താനും കുട്ടികളെ പഠനത്തിൽ സഹായിക്കാനും വേണ്ടി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ലഹരിമുക്ത നവ കേരളം

തിരുവനന്തപുരം ഡിവിഷൻ നെടുമങ്ങാട് ബഞ്ച് വിമുക്തി നാളത്തെ കേരളം ലഹരിമുക്ത നവ കേരളം എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം എന്ന വിഷയത്തിൽ വനിത സിവിൽ എക്സൈസ് ഉദ്യോഗസ്ഥ ശ്രീമതി. സുമിത ബോധവൽക്കരണ ക്ലാസ് എടുത്തു. 150-ളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ജൈവ വൈവിധ്യ പാർക്ക്

സ്കൂളിലും പരിസരത്തുമുള്ള ചെടികളുടെ പേരുകൾ കണ്ടുപിടിക്കുന്നതിനും പട്ടികപ്പെടുത്തുന്നതിനും അവയെ പരിപാലിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാർക്കിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഔഷധസസ്യത്തോട്ടവും ഉദ്യാനവും തയ്യാറാക്കി.

ഭക്ഷ്യമേള

നാടിന്റെ ഉയർച്ചക്കായ്.പ്രളട ദുരന്തത്തിൽ നിന്നു കരകയറാൻ.....ഒരു കൈത്താങ്ങായ് സ്കൂളിൽ ഭക്ഷ്യ വിപണന മേള സംഘടിപ്പിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഭക്ഷ്യമേളയിൽ പങ്കാളികളായി. മേളയിലൂടെ സമാഹരിച്ച തുക ഹെഡ്മിസ്ട്രസിനെ ഏല്പിച്ചു.

സ്കൂൾ പത്രം

ഈ വർഷവും നേർരേഖ എന്ന പേരിൽ ഒരു പത്രം പ്രസിദ്ധീകരിക്കാൻ സാധിച്ചു.

പൂർവ വിദ്യാർത്ഥി സംഗമം

ക്രിസ്മസ് ആഘോഷം

ഈ വർഷവും ക്രിസ്മസ് ആഘോഷങ്ങൾ ഗംഭീരമാക്കി. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ കരോൾ ഗാനങ്ങൾ, ക്രിസ്മസ് ട്രീ, പുൽക്കൂട് , ക്രിസ്മസ് ഫാദർ എന്നിവയെല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. എല്ലാ കുട്ടികൾക്കും ബിരിയാണിയും നൽകി.

മോട്ടിവേഷൻ ക്ലാസ്

പത്താം ക്ലാസിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സുകൾ നടത്തി.

പൈതൃക പ്രദർശനം

കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ പൈതൃക പ്രദർശനം സംഘടിപ്പിച്ചു.

ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-2020

എൻ.സി.സി

എൻ.സി.സി.യുടെ ഒരു നാവൽ വിംഗ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകി വരുന്നു. സ്വയം പര്യാപ്തത കൈവരിച്ച് രാജ്യസേവനത്തിലൂടെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സംഘടനക്കുളളത്. 2 വർഷമാണ് പരിശീലന കാലയളവ്. എസ് .വൈ.'സാം ജോയി സാർ എൻ.സി.സി. ക്യാപ്റ്രൻ ആയി സേവനം അനുഷ്ഠിക്കുന്നു.

ഗൈഡ്സ്

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. 10 വയസ്സ് പൂർത്തിയായ കുട്ടികളെ ഇതിൽ അംഗങ്ങളായി ചേർക്കുന്നു. നല്ല പ്രവർത്തികൾ ചെയ്യാൻ എപ്പോഴും തയ്യാറാണ് എന്ന ആപ്തവാക്യം സംഘടനാംഗങ്ങൾ പാലിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ശുചീകരണ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നു. ഗൈഡസ് ക്യാപ്റ്റനായി ശ്രീമതി ഷർമിള ജോബറ്റ് ടീച്ചർ പ്രവർത്തിക്കുന്നു.

ജൂനിയർ റെഡ്ക്രോസ്

60 കുട്ടികൾ അംഗങ്ങളായുള്ള ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു. കുട്ടികളെ സേവന പ്രവർത്തനങ്ങളിൽ തല്പരരാക്കാനും ആരോഗ്യപരിപാലനത്തിനും അന്താരാഷ്ട്രസൗഹൃദം സമ്പുഷ്ടമാക്കാനും ജെ.ആർ.സി. പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. ഇതിന്റെ കൺവീനർ ആയി ശ്രീമതി. മഞ്ചു ടീച്ചർ പ്രവർത്തിച്ചു വരുന്നു.

വിദ്യാരംഗം ക്ലബ്ബ്

ഈ വർഷത്തെ വിദ്യാരംഗം ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 19-ാം തീയതി വായനാവാരത്തോടനുബന്ധിച്ച് ആരംഭിക്കുകയുണ്ടായി. സ്കൂളും പരിസരവും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി. വിദ്യാരംഗം സർഗോത്സവത്തിൽ പങ്കെടുത്ത നിതിൻ എസ് 9-ാം ക്ലാസ് പെയിന്റിംഗിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലഹരി വിരുദ്ധ ക്ലബ്ബ്

ലഹരി ക്ലബ്ബിന്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ഹെൽത്ത് ക്ലബ്ബ്

 വിദ്യാലയത്തിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഹെൽത്ത് ക്ലബ്ബ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. കൃത്യമായി വൈദ്യ പരിശോധനകൾ നടത്തി ആരോഗ്യം സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. അയൺ ഗുളിക എല്ലാ ആഴ്ചയും നൽകുന്നു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ

ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ലാസ്സിൽ നിന്ന് 30 കുട്ടികളെ തെരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും 3 മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ ഷീനാഹെലൻ, ജയകുമാരി ടീച്ചർമാർ എടുക്കുന്നു.

പ്രവർത്തി പരിചയ ക്ലബ്ബ്

 വിവിധ കൈത്തൊഴിലുകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. സബ്ജില്ല, ജില്ല മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കി.

ഹിന്ദി ക്ലബ്ബ് - പ്രേംചന്ദ് ദിനാചരണം

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. സയൻസ് നാടകം സബ്ജില്ലയിൽ 2-ാം സ്ഥാലം കരസ്ഥമാക്കി. സി.വി.രാമൻ ഉപന്യാസ രചനാ മത്സരത്തിലും സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.

സ്കൂൾ വാർഷിക ആഘോഷം

S.S.L.C. വിജയികൾ

നമുക്ക് താങ്ങായ് തണലായ്

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ 2018-2019

സ്കൗട്ട് & ഗൈഡ്സ്

ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഗൈഡ് യു​​ണിറ്റ് പ്രവർത്തിച്ചു വരുന്നു. സഹഭാവവും സഹാനുഭൂതിയും സ്നേഹവും പുതുതലമുറയിലെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഷർമിള ജോബറ്റ് ടീച്ചർ ഗൈഡ് ക്യാപ്റ്റൻ ആയി പ്രവർത്തിച്ചു വരുന്നു.

എൻ.സി.സി

വിദ്യാർത്ഥികളിൽ അച്ചടക്കം, ഐക്യത, നേതൃത്വപാടവം, രാജ്യസ്നേഹം, എന്നിവ വളർത്തുന്നതിനായി നാവിക സേനയുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. 8-ാം ക്ളാസിൽ തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് 2 വർഷത്തെ പരിശീലനം നൽകുന്നു. ആൺ കുട്ടികളും പെൺ കുട്ടികളുമായി 100 കേഡറ്റുകൾ ഇതിൽ അംഗങ്ങളാണ്. ലോക പരിസ്ഥിതി ദിനം, യോഗ ദിനം, സ്വാതന്ത്രദിനം, റിപ്പബ്ളിക് ദിനം, തുടങ്ങിയവയ്ക്കെല്ലാം എൻ.സി.സി.കാഡറ്റുകൾ നേതൃത്വം നൽകുന്നു. ശ്രീ.സാം ജോയ് സാർ ഇതിനു നേതൃത്വം നൽകുന്നു.

ജൂനിയർ റെഡ്ക്രോസ്

60 കുട്ടികൾ അംഗങ്ങളായുള്ള ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു. കുട്ടികളെ സേവന പ്രവർത്തനങ്ങളിൽ തല്പരരാക്കാനും ആരോഗ്യപരിപാലനത്തിനും അന്താരാഷ്ട്രസൗഹൃദം സമ്പുഷ്ടമാക്കാനും ജെ.ആർ.സി. പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. ഇതിന്റെ കൺവീനർ ആയി ശ്രീമതി. മഞ്ചു ടീച്ചർ പ്രവർത്തിച്ചു വരുന്നു.

ലിറ്റിൽ കൈറ്റ്സ് 2018-19

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ഹൈടെക് സ്ക്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിൽ ICTപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആരംഭിച്ച കുട്ടികളുടെ ഐ.ടി.കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്.ഇതിൽ 28 കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചയും 3.30-4.30 വരെ ക്ലാസുകൾ നടന്നു വരുന്നു. ശ്രീമതി.ഷീനാഹെലൻ, ശ്രീമതി. ബിനിത ജോർജ്ജ് എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി പ്രവർത്തിച്ചുവരുന്നു.

എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019 ]

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾക്ക് ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചു. 8-ാം ക്ളാസിലെ നിതിൻ എസ്.എസ്. വിദ്യാരംഗം സംസ്ഥാനതല ചിത്രരചന ശില്പശാലയിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ നിലാവ് എന്ന പേരിൽ ഒരു കൈയ്യെഴുത്തു പ്രതി പ്രസിദ്ധീകരിച്ചു.

ലൈബ്രറി

വായനാവാരത്തോടനുബന്ധിച്ച് ലൈബ്രറി നവീകരിച്ചു.ലൈബ്രറിപുസ്തകം എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. ജന്മദിനത്തിനൊരു പുസ്തകം പദ്ധതി നടപ്പിലാക്കി‍.

മലയാളത്തിളക്കം

പഠനത്തിൽ പിന്നാക്കാവസ്ഥയിലായിരുന്ന 6 7 8 9 10 ക്ലാസുകളിലെ കുട്ടികൾ എഴുത്തിലും വായനയിലും വളരെ മെച്ചപ്പെട്ടു. കുട്ടി എഴുത്ത്, ടീച്ചർ എഴുത്ത്, പൊരുത്തപ്പെടുന്ന തിരുത്തെഴുത്ത് ഇതിലൂടെ തെറ്റു കൂടാതെ എഴുതാൻ പരിശീലിച്ചു. മലയാളത്തിളക്കം പഠനത്തിലൂടെ അക്ഷരജ്ഞാനം മെച്ചപ്പെട്ടു.

upright

നവപ്രഭ

9 ക്ളാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നവപ്രഭ പദ്ധതിയിൽ 20 കുട്ടികളാണുള്ളത്. പ്രീ ടെസ്റ്റ് നടത്തി തെരഞ്ഞടുക്കുന്ന കുട്ടികൾക്ക് പ്രത്യേകം തയ്യാറാക്കിയ ടൈംടേബിൾ പ്രകാരം മലയാളം,ഇംഗ്ളീഷ് കണക്ക് ,സയൻസ് വിഷയങ്ങളിൽ ക്ളാസ്സുകൾ എടുക്കുകയുണ്ടായി. കുട്ടികൾക്ക് ലഘുഭക്ഷണവും നൽകുകയുണ്ടായി. പോസ്റ്റ് ടെസ്റ്റ് നടത്തി കുട്ടികളുടെ നിലവാരം ഉയർന്നതായി കാണാൻ കഴിഞ്ഞു.

ശ്രദ്ധ

5-10 വരെയുള്ള ക്ളാസ്സുകളിലെ പിന്നോക്കം ന്ൽക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്നതാണ് ശ്രദ്ധ പ്രോഗ്രാം. രാവിലെ 9 മുതൽ 10 വരെ യുള്ള സമയത്ത് ക്രമമായ പഠനപ്രവർത്തനങ്ങൾ നടത്തി.ഐ.സി.ടി. യുടെ സാധ്യത പ്രയോജനപ്പെടുത്തിയത് ക്ളാസ്സുകൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു.

സുരീലി ഹിന്ദി

6-ാം ക്ലാസിലെ കുട്ടികൾക്കായി നടപ്പിലാക്കിയ സുരീലി ഹിന്ദി ആധുനിക സൗകര്യങ്ങളോടെ പരിശീലിപ്പിച്ചു. ദ്വിദിന പദ്ധതിയായി നടത്തപ്പെട്ടു.

മികവ് പ്രവർത്തനങ്ങൾ 2018-19

പഠനോത്സവം

കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ മികവ് പ്രവർത്തനങ്ങൾ രക്ഷകർത്താക്കളുടെ സാന്നിദ്ധ്യത്തിൽ പ്രത്യേക ഉത്സവമായി ആഘോഷിച്ചു.

padanol

ഇവരും നമ്മളോടൊപ്പം

സ്കൂളിൽ 5-12 വരെ ക്ലാസുകളിലായി 39 പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ പഠിക്കുന്നുണ്ട്. പ്രവർത്തനങ്ങൾ

ഗ്യഹാധിഷ്ഠിത വിദ്യാഭ്യാസം

സ്കൂളിൽ വരാൻ കഴിയാത്ത 3 കുട്ടികളുടെ വീട്ടിൽ പോയി ബുധനാഴ്ച പഠിപ്പിക്കുന്നു. തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നു. ലോകഭിന്ന ശേഷിദിനം സമുചിതമായി ആഘോഷിച്ചു. അന്നേദിവസം അസംബ്ളി ഭിന്നശേഷി കുട്ടികൾ നടത്തി. എക്സിബിഷൻ സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ക്ലബ്ബ്

ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളെ ബോധ്യപ്രെടുത്താനായി എക്സൈസ് വകുപ്പുമായി ചേർന്ന് സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്, ലഹരി മരുന്നു വില്പന എക്സൈസ് വകുപ്പിനെ അറിയിക്കൽ, കൗൺസിലിംഗ്, ബോധവൽക്കരണ നാടകം, തുടങ്ങി വിവിധ പരിപാടികൾ ക്ലബ്ബിന്റെ നേത്രത്വത്തിൽ നടത്തി.

ഹെൽത്ത് ക്ലബ്ബ്

കുട്ടികൾക്ക് എല്ലാവർഷവും മെടിക്കൽ ചെക്കപ്പ്, കണ്ണിന്റെ പരിശോധന, ദന്തപരിശോധന, എന്നിവ നടത്തി ആവശ്യമെങ്കിൽ തുടർ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു. ആഴ്ചയിൽ ഒരു ദിവസം അയൺ ഗുളിക നൽകുന്നു. റൂബല്ല, മീസൽസ്, വാക്സിനേഷൻ, മന്ത് ഗുളിക എന്നിവ മെഡിക്കൽ ഓഫീസറുടെ നേത്രത്വത്തിൽ നൽകി. പനി ബോധവൽക്കര​ ക്ലാസ് സംഘടിപ്പിച്ചു.

ജൈവ വൈവിധ്യ പാർക്ക്

അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രവർത്തനമായ ജൈവ വൈവിധ്യ പാർക്കിന്റെ നിർമ്മാ​ണം അദ്ധ്യയന വർഷാരംഭം തന്നെ ആരംഭിച്ചു. പൂന്തോട്ട നിർമ്മാ​ണം, ഔഷധത്തോട്ടം, പച്ചക്കറി ത്തോട്ടം, ബോർഡ് സ്ഥാപിക്കൽ, ഔഷധ ചെടികൾക്ക് പേരിടൽ തുടങ്ങി വിവിധ പരിപാടികൾ നടപ്പിലാക്കി.

upright

യോഗ, കരാട്ടേ പരിശീലനം

ജില്ലാ പ‍‌‌‌ഞ്ചായത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം നൽകി വരുന്നു. 33 കുട്ടികൾ രക്ഷാപദ്ധതിയുടെ ഭാഗമായി കരാട്ടെ പരിശീലിക്കുന്നു. ആഴ്ചയിൽ 2 ദിവസം യോഗ മാസ്റ്ററുടെ നേതൃത്വത്തിൽ 30-ാളം കുട്ടികൾ യോഗ പരിശീലനം നേടുന്നു.

സ്പോട്സ് ക്ലബ്ബ്

കായികരംഗത്ത് മികച്ച പരിശീലനം നമ്മുടെ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. ക്രിക്കറ്റ്, ഫുട്ബാൾ, എന്നിവയിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. റോളർ സ്കേറ്റിംഗിലും പരിശീലനം നൽകുന്നു. സ്പോട്സ് ഡേ വിവിധ കായിക ഡിസ് പ്ലേ അവതരണത്തിലൂടെ ഗംഭീര ആഘോഷമാക്കി മാറ്റി .

ഗാന്ധിജയന്തി ആഘോഷം

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചു. 101 മെഴുകുതിരികൾ കത്തിച്ചു. ഗാന്ധി ക്വിസ്, പ്രസംഗം, തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി.

i

സ്വാതന്ത്രദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്രദിനം ഗംഭീരമായി ആഘോഷിച്ചു. എൻ.സി.സി. ഗൈഡ്സ്, ജുനിയർ റെഡ് ക്രോസ്, എന്നിവയുടെ പരേഡും നാസിക് ട്രൂപ്പിന്റെ ബാന്റ് മേളവും ഉണ്ടായിരുന്നു. വിശിഷ്ടാതിധികളുടെ സ്വാതന്ത്ര ദിന സന്ദേശവും കുട്ടികളുടെ കലാരിപാടികളും ഈ ദിനത്തിന്റെ ഒാർമ്മകൾ പുതുക്കി.

ദുരിതാശ്വാസപ്രവർത്തനങ്ങൾ

പ്രളയത്തിലും പേമാരിയിലും മുങ്ങിയ കേരളത്തിന് കൈത്താങ്ങായി നമ്മുടെ സ്കൂളും. എല്ലാ കുട്ടികളും ദുരിതാശ്വാസപ്രവർത്തനങ്ങൾ പങ്കാളികളായി. സ്കൂളായി ശേഖരിച്ച ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും, പഠനോപകരണങ്ങളും എല്ലാം കരകുളം പഞ്ചായത്തിലും, നെടുമങ്ങാട് എ,ഇ.ഒ യിലും എത്തിച്ചു. നെടുമങ്ങാട് എ,ഇ.ഒ യുടെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ നമ്മുടെ സ്കുളിലെ സ്റ്റാഫും പങ്കെടുത്തു.

നിറവ്

സ്കൂളിലെ നിർദ്ധനരായ 130 കുട്ടികൾക്ക് പ്രഭാത ഭക്ഷണവും ട്യൂഷനും പഠനോപകരണങ്ങളും സൗജന്യമായി നൽകി വരുന്ന പദ്ധതിയാണ് നിറവ് . ഇതിനാവശ്യമായ സഹായം സ്റ്റാഫും സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക യും നൽകുന്നു.

പഠനവിനോദയാത്ര

ഈ വർഷം ചെറുതും വലുതും ആയ ടൂറുകൾ സംഘടിപ്പിച്ചു. ഊട്ടി, ഡ്രീംവേൾഡ്, മലമ്പുഴ, ദീർഘ വിനോദ യാത്രയും. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, പ്ലാനിറ്റോറിയം, കോവളം, വിഴിഞ്ഞം, തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചു.

ശുചിത്വമിഷൻ

മാലിന്യ നിർമ്മാർജ്ജനം ഒരു സംസ്കാരമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ട് ഗ്രീൻ പ്രോട്ടോകോൾ നമ്മുടെ സ്കൂളിലും നടപ്പിലാക്കി. കാമ്പസിൽ പ്ലാസ്റ്റിക് നിരോധിച്ചു. ജൈവമാലിന്യം അജൈവമാലിന്യം എന്ന് വേർതിരിച്ച് സംസ്കരിക്കുന്നതിനുള്ള ക്രമീകരണം ചെയ്തു.

കൗൺസിലിംഗ്

പരിസ്ഥിതി ക്ലബ്ബ്

ജൂൺ 5 ലോകപരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കുൾ പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. പോസ്റ്റർ രചന, പരിസ്ഥിതി ക്വിസ്,ചിത്രരചന, എന്നിവ സംഘടിപ്പിച്ചു. പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.

അദ്ധ്യാപക ദിനം

കേരളപ്പിറവി

സ്കൂൾ വാർഷികാഘോഷം

ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം 2019 ഫെബ്രൂവരി 15-ാം തീയതി നടത്തപ്പെട്ടു. ബഹു.എം.എൽ.എ.സി.ദിവാകരൻ ഉത്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സ്വാഗതം ആശ്സിച്ചു.വിശിഷ്ടാതിധികളായി സ്കൂൾ മാനേജർ ശ്രീ. സത്യജോസ്, ലോക്കൽ മാനേജർ റവ.വൈ. ബാലരാജ്, വാർഡ് മെമ്പർ ശ്രീമതി. ഗിൽഡാബായി. തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തുടർന്നുള്ള ദൃശ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഓണം, ക്രിസ്മസ് ആഘോഷങ്ങൾ

' ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാറ്റി വച്ചു കൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്റ്റാഫും വിദ്യാർത്ഥികളും വ്യാപൃതരായി. ക്രിസ്തുവിന്റെ തിരുപിറവിയെ ആഘോഷമാക്കി കരോൾ ഗാനങ്ങൾ മുഴങ്ങി. പുൽക്കൂടൊരുക്കി ഉണ്ണി ഈശോയെ വരവേറ്റു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

സ്കൂൾ പത്രം

    നേർ രേഖ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1962 -65 ശ്രീ. ഗിൽബർട്ട്തോമസ്
1965 -70 ശ്രീ. എ. ജോസഫ്
1970 -84 ശ്രീ. കെ. രാജയ്യൻ
1984 -85 ശ്രീമതി. എസ്. ആനന്ദവല്ലി
1985 -86 ശ്രീമതി. ലീലാറോസ്
1986 -89 ശ്രീ. കെ. രാജയ്യൻ
1989 -91 ശ്രീമതി. റേച്ചൽ ഫ്ളോറൻസ്
1991 -93 ശ്രീ. തോമസ് ഡാനിയേൽ
1993 - 96 ശ്രീമതി. ഡാനി കമലാവതി
1996 -98 ശ്രീ. കനകശിഖാമണി
1998 -99 ശ്രീമതി. എസ്. സാറാമ്മ
1999 -2000 ശ്രീമതി. എ. ലിസി
2000 -2007 ശ്രീമതി. ആർ‍. ഗ്രീൻമേബൽ
2007 -2013 ശ്രീമതി. വസന്തകുമാരി. കെ 2013-2016 ലിസി ജോർജ് 2016-2018 ശോഭ. ഡി. എസ്
മിനി. ടി.

അദ്ധ്യാപകർ

ഹയർ സെക്കണ്ടറി വിഭാഗം
1.ഡാർജിസ്.സി.ഡി, 2.ജോർജ് വർഗീസ്സ്, 3.ജോൺ.കെ.ചെറിയാൻ, 4.സലീം രാജ്.ആർ, 5.ബിജുലാൽ.എം.എ 6.മേരി ജോയ്സ് റാണി, 7.മേരി ജോൺ, 8.സുജ.റ്റി, 9.ലീന.എസ്.ആർ, 10.അനു തോമസ്, 11.സുജ ക്രിസ്റ്റി, 12.ഷെറിൻ ജോസ് ചീരോത്ത, 13.പ്രിജി.ഡി.എസ്, 14.രാജി വർഗീസ്സ്, 15.ശ്രീലേഖ , 16.സുഗുണ.ജി.എസ്.
ഹൈസ്കൂൾ വിഭാഗം<brസ്വർണ്ണലത ഫ്ളച്ചർ/>1.(സീനിയർ അസിസ്റ്റന്റ്), 2.സാംജോയി.എസ്.വൈ‍., 3.സുഭാഷിണി.എൻ , 4.പത്മ മേബൽ.എൽ , 5.ഷീലാനെൽ‍സൺ, 6.രമ.എസ്.റ്റി., 7.ഷൈനി ജേക്കബ്, 8.സി .എ .ബീന, 9.ബിനിത ജോർജ്, 10.സുഹിതകുമാരി.എം.കെ,11.സി.എൻ.അഖില ക്രിൻസി, 12.സുരജ.സി.ബി, 13.സുലഭ.എം,എസ്,14.സുനി.എസ്.എസ,15.ആർ .ബി .ഷീബ,16.വിനയ.എൽ.എഡ്വേഡ്,17.ഷീന ഹെലൻ.ടി.എൽ, 18. സരോജ കുമാരി.ഡി,19.ബീന.എൽ,20. ബ്രൂസ്.സി.കെ,
യു.പി വിഭാഗം
1.റോസ് ലറ്റ്ബായി.എൻ, 2.ഐറിൻ വാട്ട്സ്, 3.സുജ. എസ്, 4., 5.ലതാ.ഡി.സി, 6.ഷർമ്മിളാജോബറ്റ്.റ്റി.എ, 7.ലീലാസരോജം.ആർ 8.മാർഗരറ്റ്.ജി.സി, 9., 10.അജിതകുമാരി.ഡി.വി, 11.ഷീജാഅലക്സ്.ജെ.ആർ, 12.ജിജിമോൾ.എസ്.
സ്കൂൾ ഐറ്റി കോർഡിനേറ്റർ= ലിസിജോർജ്
email:padiyaralizy@ygmail.com

അനദ്ധ്യാപകർ


ഹയർ സെക്കണ്ടറി വിഭാഗം ലാബ്അസിസ്റ്റന്റുമാർ
1.സത്യദാസ്.ഇ, 2.ഷൈനി ഗ്രേസി, 3.ബാലരാജ്.ഇ
ഹൈസ്കൂൾ വിഭാഗം
1.കെ.ബ്രിജട്ഐഡ(ക്ലാർക്ക്), 2. യേശുദാസൻ.ഇ‍, 3. റോണി ജോൺ.വൈ, 4.ജസ്റ്റിൻ.ബി.സൈമൻ, 5.പ്രമോദ് സാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വട്ടപ്പാറ രവി (എഴുത്തുകാരൻ)
  • അൽഫോൺസ (എഴുത്തു കാരി)

വഴികാട്ടി

{{#multimaps:11.071508,76.077447|zoom=16}}