എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41015panmana (സംവാദം | സംഭാവനകൾ) (' വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ജൂൺ ആദ്യവാരം തന്നെ വാസ് ഗ്രൂപ്പ് ആരംഭിച്ചു. എല്ലാ കുട്ടികളുടെയും കഴിവുകളെ വിദ്യാരംഗം കലാ സാഹിത്യ വേദി എന്ന ക്ലബ്ബിൻറെ പ്രവർത്തനത്തിലൂടെ പരിപോഷിപ്പിച്ചു കൊണ്ടുവരുന്നു. ക്ലബ്ബിൻറെ ആദ്യ പ്രവർത്തനം ചങ്ങമ്പുഴ ദിനമായിരുന്നു. 17/06/2021 ചങ്ങമ്പുഴ ദിനത്തോടനുബന്ധിച്ച് ചങ്ങമ്പുഴ കവിതകൾ, ഡോക്യുമെൻററികൾ ,പുസ്തകങ്ങൾ തുടങ്ങിയവ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. ചങ്ങമ്പുഴയെ കുറിച്ചുള്ള പുസ്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. 19/06/2021 ൽ വായനാദിനത്തോടനുബന്ധിച്ച് അരമണിക്കൂർ നീണ്ടുനിൽക്കുന്ന മുഖ്യപ്രഭാഷണം ശ്രീ. ഹരികൃഷ്ണൻ (സ്പീക്ക് ഫോർ ഇന്ത്യ ഫൈനലിസ്റ്റ്) നടത്തി . കുട്ടികളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. തുടർന്ന് വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ചവെച്ചു. 5 /7 /2021 ന് വൈകുന്നേരം 5 മണിക്ക് ബഷീർ തിരുനെല്ലൂർ അനുസ്മരണം സംഘടിപ്പിച്ചു. കഥ,കവിതാലാപനം ,ചിത്രരചന, കഥാപ്രസംഗം, വായനാനുഭവം തുടങ്ങി ധാരാളം മേഖലകളിൽ നിന്നുള്ള പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിൻറെ വിവിധങ്ങളായ രചനകൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം, പുസ്തക പരിചയം ,പ്രസംഗം തുടങ്ങിയവ ഉൾപ്പെടുത്തി .

ഗമന വഴികാട്ടി

  • അംഗത്വമെടുക്കുക
  • പ്രവേശിക്കുക

ഉപകരണശേഖരം

ഉപകരണങ്ങൾ