എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/കഴുകന്റെ കണ്ണുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കഴുകന്റെ കണ്ണുകൾ

കഴുകാ നീ മിഴി തുറക്കരുത്
നിന്റെ കണ്ണുകളാൽ നീ നോക്കരുത്
കാലന്റെ പോത്തിൻ പുറത്തേറി നീ
കാലം മായ്ക്കാത്ത മുറിപ്പാടുകൾ നൽകി
ചിറകുള്ള കിനാവുകൾ കെടുത്തരുത്
ചിരകാല സ്മരണകൾ ഉണർത്തരുത്
അറുത്തു നീ ചിന്തകൾ അണക്കരുത്
നാളേക്ക് ഇരുട്ടു നീ പകരരുത്
പല പല വേഷങ്ങൾ ധരിച്ചു നീ
കപടത്തരങ്ങൾ കാട്ടുമ്പോൾ
ജീവിതത്തിൽ അന്ധകാരം നീ പടർത്തുന്നു
അറുത്തു നീ ഇനിയും ഉദിക്കരുത്
രക്തം ഊറ്റി കുടിക്കരുത്
 

ഗൗരി നന്ദ
10A എസ്, വി ,എച് ,എസ് ,പൊങ്ങലടി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത