എസ്.വി.എച്ച്.എസ്. പൊങ്ങലടി

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 15 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ)
എസ്.വി.എച്ച്.എസ്. പൊങ്ങലടി
വിലാസം
പൊങ്ങലടി

തട്ടയിൽ പി.ഒ,
പത്തന0തിട്ട
,
691525
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04734225450
ഇമെയിൽsvhspongalady274@gmail.com
കോഡുകൾ
സ്കൂൾ കോഡ്38098 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തന0തിട്ട
വിദ്യാഭ്യാസ ജില്ല പത്തന0തിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി പ്രീതാകുമാരി പി ജി
അവസാനം തിരുത്തിയത്
15-09-201938098


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സ്കൂൾ ചരിത്രം

പത്തനംതിട്ട ജില്ല്യിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ പൊങ്ങലടി കരയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മലയിൽ സ്ക്കൂൾ എന്നും അറിയപ്പെടുന്നു.ചരിത്രവും ഐതിഹ്യ്വും കൈകോർക്കുന്ന പ്രസിദ്ധങ്ങളായ തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം, ആനന്ദപ്പള്ളീ പള്ളീ എന്നിവ ഈ വിദ്യാലയത്തിന്ന് സമീപത്താണ്. വിവിധമതവിഭാഗങ്ങൾ ഒരുമയോടെ ഇവിടെ വസിക്കുന്നു. പൊങ്ങലടിയുടേയും സമീപ പ്രദേശങ്ങളുടേയും വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നവചൈതന്യം പകർന്നു കൊണ്ട് 1-06-1976 ൽശ്രീ കെ.എസ് ഗോപകുമാർ അവറകളുടെ മാനേജ്മെൻറിൽ ഈ സരസ്വതിക്ഷേത്രം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കെ എസ്സ് ഗോപകുമാറിന്ടെ ദീർഘദർശനത്തിന് നിദർശനമാണ് ഈ വിദ്യാലയം. 1979ൽ പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ട

SVHSnew look

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ സെക്ഷൻ എല്ലാം സ്മാർട്ട് ക്ലാസ് റൂം ആക്കി

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ
വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ,എക്കൊക്ലബ്ബ്,ഹരിതസേന
സയൻസ് ക്ള്ബ്ബ്
ഗണിത ക്ലബ്ബ്
ഗാന്ധി ദർശൻ
പ്രവർത്തി പരിചയ ക്ലബ്ബ്
അക്ഷരീയം.. പദ്ധതി
റെഡ്ക്രോസ്സ്
ജൈവ പച്ചക്കറി ക്രിഷി
ന്രത്ത പരിശീലനം

മാനേജ്മെന്റ്

സ്കൂൾ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാറിൻറെ സഹധർമ്മിണിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി പി സോയ മാനേജരായി സ്കൂൾ പ്രവർതിക്കുന്നു

മികവ് നിലനിർത്തുന്ന ഘടകങ്ങൾ

എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തുന്നു

രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള മറ്റെല്ലാ ശനിയാഴ്ച്ചകളിലും പ്രത്യേക ടൈം ടേബിൾ പ്രകാരം ക്ലാസ്സ് തുടരുന്നു സ്കൂളിൽ പഠനത്തോടൊപ്പം കായിക കലാ പ്രവർത്തനങ്ങൾ , തൊഴിൽ പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുന്നുണ്ട് വാഴ, പച്ചക്കറി തോട്ടം തുടങ്ങിയവ കുട്ടികളുടെ കുട്ടികളുടെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. വാർഷിക ആഘോഷങ്ങളിലും മറ്റു പ്രധാന അവസരങ്ങളിലും കുട്ടികൾ കലാപരിപാടികളും, ചിത്ര രചനകളും നടത്തി വരുന്നു. സ്ഥിരമായി കൈയെഴുത്തു മാസികകൾ തയ്യാറാക്കുന്നുണ്ട്. സയൻസ് ക്ല ബ്ബ്, ഗണിതശാസ്ത്ര ക്ല ബ്ബ്, തുടങ്ങിയവയും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ലാബ്, ലൈബ്രറി സൗകര്യങ്ങളും കായിക കലാ പ്രവർത്തനങ്ങളും ഈ സ്കൂളിലുണ്ട്.

കൃഷി ഒരു കൂട്ടായ്‌മ

കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും കൃഷിയെ പ്രോസാഹിപ്പിക്കുന്നതിനും വേണ്ടി ഞങ്ങൾ ആരംഭിച്ച പദ്ധതി കൃഷി ഒരു കൂട്ടായ്മ കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം, എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് 'പെട്ടിപോലെ അടുക്കിവെച്ചിരിക്കുന്ന' കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു. [ കൃഷി യു മായി ബന്ധപ്പെട്ട പ്രവത്തനങ്ങളുടെ വീഡിയോ കാണാൻ [1](◄ഇവിടെ ക്ലിക്ക് ചെയ്യുക)]

കൃഷി ഒരു കൂട്ടായ്‌മ
കൃഷി ഒരു കൂട്ടായ്‌മ

കർഷക ദിനാചരണം

വീഡിയോ കാണാൻ [ https://drive.google.com/open?id=12PkWhRE4ukdSjR_nC1JuizZxUrqcCKoY](◄ഇവിടെ ക്ലിക്ക് ചെയ്യുക)

പി.എൻ. പണിക്കർ ഓർമയിൽ വരുമ്പോൾ ......

കേരള ഗ്രന്ഥശാല, സാക്ഷരത പ്രസ്ഥാനങ്ങളുടെ പരിപോഷകൻ. സമൂഹചേതനയെ ചലനാത്മകവും ചൈതന്യപൂർണവുമാക്കിത്തീർക്കാൻ ജീവിതമുഴിഞ്ഞുവെച്ച കർമയോഗി. സാക്ഷരകേരളത്തിന്റെ ശില്പിയായ അദ്ദേഹത്തിന്റെ ഓർമയിൽ വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും നമ്മൾ വായനവാരം ആചരിക്കുന്നു. അദ്ദേഹത്തിന്റെ ആദർശജീവിതത്തോട് ആഭിമുഖ്യം പുലർത്തുക എന്നതാണ് വായനവാരാചരണകാലത്ത് നമുക്ക് സാധിക്കാവുന്നത്. പരസ്പര സൗഹാർദമാകുന്ന ഒറ്റച്ചരടുകൊണ്ട് സമൂഹത്തെ ഒന്നിപ്പിച്ചുനിർത്തണമെന്നാണ് പി.എൻ. പണിക്കരുടെ ജീവിതസന്ദേശം.......

വായനാദിനവാരാചരണം

വായനാദിനം
വായനാദിനം

photo gallery

ഡിജിറ്റൽ അത്തപ്പൂക്കളം 2019

.flood relief mission'

  • റെഡ് ക്രോസ്
Little KITES

2019 - 20 അദ്ധ്യായനവർഷം അധ്യാപകരുടെ ചുമതലകൾ

  • അക്കാദമിക്, അക്കാദമികേതര ചുമതലകൾ.
പേര് ഉദ്യോഗപ്പേര് ഫോൺനമ്പർ
പ്രീതാകുമാരി പി ജി ഹെഡ്‌മാസ്റ്റർ 9656233670
പ്രീതറാണി ജി സീനിയർ അസിസ്റ്റന്റ് 9495350320
പ്രീതറാണി ജി എച്ച് എസ് ഏ മലയാളം 9495350320
ശ്രീജ എസ് നായർ എച്ച് എസ് ഏ മാത്സ് 9400225490
ജയശ്രീ പി കെ എച്ച് എസ് ഏ സോഷ്യൽ സയൻസ് 9656233670
ഹനീഷ ഹമീദ് എച്ച് എസ് ഏ ഫിസിക്കൽ സയൻസ് 9744476693
ഗിരിജ വി എച്ച് എസ് ഏ ഹിന്ദി 9497812306

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വര്ഷം പേര്
1976-1979 ശ്രീമതി പി .സോയ
1979-1989 ശ്രീ.കെ.പി .രാമചന്ദ്രൻ നായർ
1989-2007 ശ്രീമതി പി.സോയ
2007-2010 ശ്രീ.എം ശ്രീധരൻ പിളള
2010-2011 ശ്രീമതി .കെ.എൻ.വിമല
2011-2015 ശ്രീമതി എം.കെ ഉഷാകുമാരി
2015 ശ്രീമതി പ്രീതാകുമാരി .പി. ജി

എസ്.വി.എച്ച്.എസ്. പൊങ്ങലടി

SVHSnew look

കലാകായിക രംഗത്തെ പ്രതിഭകൾ

നേട്ടങ്ങൾ

കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന വേറിട്ട പ്രവർ ത്തനങ്ങളെ നിഷ് പക്ഷമായി വിലയിരുത്തുമ്പോൾ, അവിടെ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങളുടെ കാമ്പും കാതലും വളരെ മികച്ചതണ്. മാതൃകാ പരമായ അക്കാദമിക് പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ പൊതു വിദ്യാലയങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്നത് നമുക്ക് തമസ്ക്കരിക്കാൻ ആവില്ല. സമൂഹത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാർ ത്ഥികളെ ഉൾക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും താങ്ങി നിർത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയും ആവശ്യകതയുമാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാലയമാണ് നമ്മുടേതെന്ന് നിസംശയം പറയാവുന്ന തരത്തിൽ തിളങ്ങി നിൽക്കുന്നു നമ്മുടെ പ്രവർത്തനങ്ങൾ. ജനപ്രതിനിധികളും പൊതുസമൂഹവും അദ്ധ്യാപകരും രക്ഷിതാക്കളും എല്ലാക്കാലത്തും എസ് വി ഹൈസ്കൂളിന് താങ്ങും തണലുമായ് നിൽക്കുന്നു. കഴിഞ്ഞ പ്രവർത്തനവർഷം ഒരു പൊതുവിദ്യാലയത്തിന് അഭിമാനിക്കാൻ തക്കവണ്ണം ഒട്ടനവധി നേട്ടങ്ങൾ നേടിക്കൊണ്ടാണ്കടന്നുപോയത്. ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പൊതുജനങ്ങൾ,ഹെഡ്മിസ്ട്രസ് പിറ്റി എ, അഭ്യുദയകാംക്ഷികൾ, അധ്യാപകർ, അനധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിങ്ങനെ അവിടെ പങ്കെടുത്തിരിക്കുന്ന മഴുവൻ ആളുകളെയും എസ് വി ഹൈസ്കൂളിന് വേണ്ടി സ്നേഹപുരസ്സരം സ്മരിക്കുന്നു. എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം,3കുട്ടികൾക്ക് എല്ലാവിഷയത്തിനും A+, ഇങ്ങനെ നേട്ടങ്ങൾ ഒട്ടനവധി.

വഴികാട്ടി

{{#multimaps:9.1534668,76.713173|zoom=15}}


"https://schoolwiki.in/index.php?title=എസ്.വി.എച്ച്.എസ്._പൊങ്ങലടി&oldid=669209" എന്ന താളിൽനിന്ന് ശേഖരിച്ചത്