എച്.എസ്.പെരിങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssp1 (സംവാദം | സംഭാവനകൾ) (a)
എച്.എസ്.പെരിങ്ങോട്
വിലാസം
പെരിങ്ങോട്

പെരിങ്ങോട് പി.ഒ,
പാലക്കാട്
,
679535
സ്ഥാപിതം12 - 06 - 1912
വിവരങ്ങൾ
ഫോൺ04662370144
ഇമെയിൽhsperingode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.ശ്രീകല
അവസാനം തിരുത്തിയത്
14-08-2018Hssp1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നാഗലശ്ശേരി പഞ്ചായത്തിലെ ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1912 ജൂൺ 12ന് ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

1912 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.. 1930-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1962-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിൽ പഞ്ചവാദ്യം ശാസ്തീയമായി അഭ്യസിപ്പിക്കാൻ ആരംഭിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ 24 വർഷമായി പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാൺ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പഞ്ചവാദ്യം പഠനം
  • മാജിക്ക് ക്ളബ്ബ്
  • നാടക ക്ളബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

'കേരള ചരിത്രത്തിലെ നാഴികക്കല്ലായ രണ്ടു വ്യക്തികളാണ് ആറാംതമ്പുരാനും ഏഴാംതമ്പുരാനും .അവരുടെ മക്കളാണ് ഇപ്പോഴത്തെ മാനേജ്‌മന്റ് .പൂമുള്ളി വാസുദേവൻ നമ്പൂതിരിപ്പാടാണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാട് ,ശ്രീ.വി.യം.നാരായണൻ, ശ്രീമതി.പി.കെ.വൽസലകുമാരി, ശ്രീ.പി.ശംകരൻകുട്ടി നായർ, ശ്രീ.എൻ.പരമേശ്വരൻ നന്പൂതിരി, ശ്രീമതി പി.യം.സരസ്വതി, ശ്രീ.കെ.വാസുദേവൻ, ശ്രീമതി .എൻ.വിജയകുമാരി,ശ്രീ .ശ്രീദേവി .ശ്രീ .വസന്ത ,ശ്രീ .ഗൗരി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഈ വിദ്യാലയത്തിൽ പഠിച്ചുപോയ പലരും ഇന്ന് ഉയർന്ന നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട് .ഡോക്ടർമാരും എഞ്ചിനീയർ മാരും കൂടാതെ പല മേഖലകളിലും വിജയക്കൊടി പാറിച്ച ചരിത്രമാണ് ഉള്ളത് .പൂർവവിദ്യാർഥി സംഗമങ്ങൾ നിരന്തരമായി നടക്കുന്നു .അവരുടെ സന്മനസ്സുകൊണ്ട് വിദ്യാലയത്തിന്റെ ഹൈ ടെക്ക് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

വഴികാട്ടി


"https://schoolwiki.in/index.php?title=എച്.എസ്.പെരിങ്ങോട്&oldid=482299" എന്ന താളിൽനിന്ന് ശേഖരിച്ചത്