എം ടി എൽ പി എസ്സ് വെള്ളിയറ

Schoolwiki സംരംഭത്തിൽ നിന്ന്


എം ടി എൽ പി എസ്സ് വെള്ളിയറ
37638 mtlps velliyara.jpg
വിലാസം
വെള്ളിയറ

വെള്ളിയറ പി ഓ
,
689612
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽmtlpsvelliyara2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്37638 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏലിയാമ്മ ജേക്കബ്
അവസാനം തിരുത്തിയത്
19-11-2020Mtlpsvelliyara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

തിരുവല്ല താലൂക്കിൽ അയിരൂർ വില്ലേജിൽ വെള്ളിയറ മുറിയിൽ തിരുവല്ല - റാന്നി റോഡിനു സമീപം തീയാടിക്കലിനും പ്ലാക്കമണ്ണിനും മധ്യേ പ്ലാച്ചേരി പുരയിടത്തിൽ ഈ സ്‌കൂൾ സ്ഥിതി ചെയ്യുു. വിദ്യാഭ്യാസത്തിൽ പുരാതനകാലം മുതൽ അയിരൂർ പ്രദേശം മുൻപന്തിയിൽ നിന്നിരുു. എന്നാൽ വെള്ളിയറ കരയിൽ ഒരു സ്‌കൂൾ ഇല്ലാതിരുന്നതിനാൽ സ്ഥലവാസികൾ ആയ കല്ലറവാളിക്കൽ ശ്രീ ഏബ്രഹാം തയ്യിൽ, ശ്രീ തോമസ് പുതുക്കുടിയിൽ, ശ്രീ ഈപ്പൻ തയ്യിൽ, കൊച്ചുകുഞ്ഞ്, പാറയ്ക്കമണ്ണിൽ ഇട്ടിയവിര, നൈനാൻ മുതലായ ക്രിസ്ത്യാനികളുടെയും ഹൈന്ദവരുടെയും പ്രത്യേകിച്ച് അയിരൂർ ചായൽ ഇടവക വികാരിയായിരുന്ന പരേതനായ ചെറുകര സി. പി. ഏബ്രഹാം കശ്ശീശ അവർകളുടെയും പ്രത്യേക താല്പര്യപ്രകാരം ഒരു ഗ്രാൻഡ് സ്‌കൂൾ സ്ഥാപിക്കുന്നതിനുവേണ്ട ആലോചനകൾ ആരംഭിച്ചു. തോട്ടുപുറത്ത് പ്ലാച്ചേരിൽ ശ്രീ കൃഷ്ണൻനായർ, തോട്ടുപുറത്ത് ശ്രീ കിട്ടുനായർ, കിഴക്കേതിൽ പുലിക്കുന്നിൽ ശ്രീ നാരായണപ്പിള്ള എന്നിവർ വേണ്ട സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തതനുസരിച്ച് പ്ലാച്ചേരി പുരയിടത്തിൽ പള്ളിക്കൂടം വെക്കുന്നതിന് ശ്രീ കൃഷ്ണൻനായർ കുറെ സ്ഥലം അനുവദിക്കുകയും ചെയ്തു. 1089 ൽ രണ്ടു ക്ലാസ്സോടു കൂടി സ്‌കൂൾ പ്രവർത്തനം ഒരു ഷെഡ്ഡിൽ തുടങ്ങി. കൊച്ചന്റെയും ചായക ഇടവകയിൽപ്പെട്ട പുലിക്കുന്ന് , വെട്ടുനിരവ് എന്നീ പ്രാർത്ഥനായോഗക്കാരുടേയും, ഹിന്ദു സ്‌നേഹിതന്മാരുടേയും മറ്റും അക്ഷീണപരിശ്രമം കൊണ്ട് സാമാന്യം മെച്ചമായ നിലയിലുള്ള സ്‌കൂൾ കെട്ടിടം പണി തീർത്ത് അടുത്ത വർഷം 1090 മിഥുനം 25-ാം തീയതി 09-07-1915 പുതിയ കോഡനുസരിച്ച് അദ്ധ്യയനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. എം. തോമസ് ആയിരുന്നു. വെള്ളിയറ കരയിലുള്ള ആദ്യത്തെ സ,്കൂളാണ് വെള്ളിയറ എം. റ്റി. എൽ. പി. സ്‌കൂൾ എന്നുള്ളതും പ്രസ്താവയോഗ്യമാണ്. മുൻവർഷങ്ങളിൽ പ്രഥമ അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചവർ മാത്യൂസ് സാർ, തോമസ് സാർ, പി. സി. മറിയാമ്മ (1980 - 1990), പി. എൻ. ഫിലിപ്പ് (1990 - 1995), എം. മേഴ്‌സിക്കുട്ടി (1998 - 2000), ആലീസ് ജോർജ്ജ് (2000 - 2016), ഏലിയാമ്മ കെ. റ്റി (2016 - 2018) എിവർ ഹെഡ്മാസ്റ്റർ മാരായി സേവനം അനുഷ്ഠിച്ചു. 2018 മുതൽ ഹെഡ്മിസ്ട്രസ്സ് ഏലിയാമ്മ ജേക്കബ്, എൽ പി. എസ് എ ആയി ജെസ്സി വർഗീസും, ഡെയിലി വേയ്ജായി സോജി ഉമ്മനും, അഞ്ജു, കെ, അന്നമ്മ തോമസ് എന്നിവർ നേഴ്‌സറി ടീച്ചർമാരായും സേവനം അനുഷ്ഠിച്ചുവരുന്നു. കുട്ടികൾക്കായുള്ള ഉച്ചഭക്ഷണം പാകം ചെയ്ത് സഹായിക്കുതിനായി മറിയാമ്മ ഫിലിപ്പ് സേവനം അനുഷ്ഠിച്ചുവരുന്നു. ലോക്കൽ മാനേജർ റവ. ജോൺ ജോർജ്ജ്, എൽ.എ.സി. ലോക്കൽ അഡൈ്വസറായി കെ. കെ. ജോൺസൺ, തോമസ് തമ്പി, പി. എൻ. ഫിലിപ്പ്, കെറ്റി. തോമസ്, വി. എ. തോമസ് എന്നിവരും ഓഡിറ്ററായി സാംകുട്ടിയും സേവനം ചെയ്തുവരുന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീമതി അനീഷ അനിൽ, വൈസ്പ്രസിഡന്റായി ശ്രീമതി ആശ വി. നായരും പ്രവർത്തിച്ചുവരുന്നു. എം. പി. റ്റി. എ പ്രസിഡന്റായി ശ്രീമതി അന്നമ്മ തോമസ്, വൈസ് പ്രസിഡന്റായി ശ്രീമതി അജി ലിനുവും പ്രവർത്തിച്ചുവരുന്നു. നാലു ക്ലാസ്സുകളിലായി 15 കുട്ടികളും 7 നേഴ്‌സറി കുട്ടികളും ഇപ്പോൾ പഠിക്കന്നുു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം, കലാസാഹിത്യവേദി എന്നീ സംഘടനകളും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എം_ടി_എൽ_പി_എസ്സ്_വെള്ളിയറ&oldid=1055330" എന്ന താളിൽനിന്ന് ശേഖരിച്ചത്