എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
05:23, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ
വിലാസം
ളാക്കാട്ടൂ൪

ളാക്കാട്ടൂ൪ പി.ഒ,
കോട്ടയം
,
686502
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04812701890
ഇമെയിൽmgmnsslakkattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.ജി സന്തോഷ് കുമാർ
പ്രധാന അദ്ധ്യാപകൻസ്വപ്ന ബി നായർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ളാക്കാട്ടൂർ കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവിടുത്തെ ഹയർ സെക്കൻറ റി സ്കൂൾ. 1948-ൽ മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ളാക്കാട്ടൂർ 231-ാം നമ്പർ എൻ. എസ്.എസ്. കരയോഗത്തിൻറെ ഉടമസ്ഥതയിലാണ് വിദ്യാലയം ആരംഭിക്കുന്നത്. കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. ശ്രീമതി കെ.ജി. ശാന്തമ്മയാണ് ഹയർസെക്കണ്ടറിയുടെ ആദ്യത്തെ പ്രിൻസിപ്പൽ.1996 ൽ അധ്യാപകനായിരുന്ന ശ്രീ. പി.പി. ഗോപിനാഥൻ നായർക്ക് മികച്ച ഹൈസ്കൂൾ അധ്യാപകനുളള സംസ്ഥാന അവാർഡു ലഭിച്ചു.ശ്രീ. കെ.എൻ. പുരുഷോത്തമൻ നായർക്ക് മികച്ച ഭാഷാധ്യാപകനുളള അവാർഡു ലഭിച്ചു. ഹയർസെക്കണ്ടറി മേഖലയിലെ മികച്ച അധ്യാപകനുളള അവാർഡ് മീനടം ഹരികുമാറിന് ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറുളള സ്കൂൾ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാൽ ബാക്കിയുളള സ്ഥലം മുഴുവൻ കെട്ടിടസമുച്ചയമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്. ഗ്രാമപ്രദേശത്തുളള ഈ സ്കൂളിൻറെ യാത്രാക്ലേശം പരിഹരിക്കാൻ നിലവിലുളള 5 സ്കൂൾ ബസ്സുകൾ സഹായിക്കുന്നു. കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയർ‍ സെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുണ്ട്. ജല ദൗർലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിൻറെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിർമ്മിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തിൽ 75000 ലിറ്റർ കപ്പാസിറ്റിയുളള ഭൂഗർഭ ജലസംഭരണി നിർമ്മിച്ചിട്ടുണ്ട്. നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാർ ഹാൾ സ്കൂളിനുണ്ട്. ആഡിറ്റോറിയത്തിൻറെ നിർമ്മാണം നടക്കുന്നു. ലാബ്: ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയൻസ്, കമ്പ്യൂട്ടർ എന്നീ ലാബുകൾ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

തുടർച്ചയായ 11 വർഷത്തെ ഹയർസെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരാണ് ളാക്കാട്ടൂർ എം. ജി. എം. എൻ. എസ്. എസ്.

  • വിദ്യാരംഗം കലാസാഹിത്യവേദി,
  • നേച്ചർ ക്ലബ്ബ്,
  • ക്വിസ് ക്ലബ്ബ്,
  • ക്രിക്കറ്റ് ക്ലബ്ബ്,
  • സയൻസ് ക്ലബ്ബ്,
  • സോഷ്യൽ സയൻസ് ക്ലബ്ബ്,
  • മാത് സ് ക്ലബ്ബ്,
  • ഐറ്റിക്ലബ്ബ്
  • ലാംഗ്വേജ് ക്ലബ്
  • ഹരിത ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഓൾ കേരളാ പ്രസംഗമത്സരം,
  • ഇൻറർ ജില്ലാ ക്വിസ് മത്സരം,
  • വായനാ വാരം ദിനാചരണങ്ങൾ

എന്നിവ ക്ലബ്ബുകൾ നടത്താറുണ്ട്. കായികമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

  • 2016-17

33064.ചിത്ര‍ശാല‍‍‍‍‍‍‍‍‍‍‍‍‍‍‍

ജൂൺ മാസത്തെ പ്രവർത്തനങ്ങൾ പ്രവേശനോത്സവം അന്താരാഷ്ട്ര ബാല വേല ദിനം അന്താരാഷ്ട്ര യോഗ ദിനം വിദ്യാരംഗം കലാ സാഹിത്യ വേദി

ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ സ്കൂൾ തല വായന മത്സരം എൻഡോവ്മെന്റ് വിതരണം സാഹിത്യ സമാജം ഉൽഘടനം കൗൺസിലിങ് ക്ലാസ് എ പി ജെ അബ്ദുൽ കാലം ചരമ വാർഷികം

ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ ഹിരോഷിമ ദിനം ലോക വയോജന ദിനം ഡീ വേമിങ് ഡേ രാമായണം ക്വിസ് സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനം എഴുപതാം വാർഷിക സമാപനം

മാനേജ്മെന്റ്

സ്കൂൾ മാനേജ്മെൻറ് 231- നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻറെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികൾ- പ്രാരംഭഘട്ടത്തിൽ മാനേജർ കൊറ്റമംഗലം കെ.ആർ. നാരായണൻ നായരായിരുന്നു. പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പൻ നായർ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാർത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമൻ നായർ, എൻ.എം. ശ്രീധരൻ നായർ, കെ.പി. രാമൻനായർ, പി.ജി. ഗോപാലകൃഷ്ണൻ നായർ, കെ.എൻ. പരമേശ്വരൻ നായർ, വി.ആർ. രാമചന്ദ്രൻ നായർ, കെ. എസ്. കൃഷ്ണൻ നായർ, ആർ . രാമചന്ദ്രൻ നായർ എന്നിവർ ഈ സ്കൂളിൻറെ പ്രഗത്ഭരായ മാനേജർമാരായിരുന്നു. ഇപ്പോൾ സി കെ സുകുമാരൻ നായർ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. മലമേൽ എം.കെ. രാമൻ നായരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ, മിഡിൽ സ്കൂളായിരുന്നപ്പോൾ റവ.ഫാദർ സി.സി. സ്കറിയാ ഹെഡ്മാസ്റ്ററായിരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. എം കെ രാമൻ നായർ 1948-49 ഫാദർ സി സി സ്കറിയ 1949-51 കെ ആർ ദാമോദര പണിക്കർ1951-54 കെ എസ് സുബ്രമണ്യ അയ്യർ1954-56 കെ എസ് കൃഷ്ണ അയ്യർ956-57 പി ഭാനുമതി 'അമ്മ1957-58 കെ എസ് സുബ്രമണ്യ അയ്യർ1958-86 വി എ പുരുഷോത്തമൻ നായർ1986-90 കെ ജി ശാന്തമ്മ1990-93 കെ ജെ വാസന്തി 'അമ്മ1993-97 എ ജി ലീലാമ്മ1997-2000 എസ് ശ്രീദേവി 'അമ്മ 2000-2002 ആർ എസ് ഗിരിജ2002-2007 ടി ആർ രാജൻ2007-2008 കെ ആർ വിജയൻ നായർ2008-2014

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.617167 ,76.64427| width=500px | zoom=16 }}