എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/ഇന്നലെ വന്ന കൊറോണ കാട്ടിത്തന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/ഇന്നലെ വന്ന കൊറോണ കാട്ടിത്തന്നത്" സം‌രക്ഷിച്ചിരിക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്നലെ വന്ന കൊറോണ കാട്ടിത്തന്നത്

 
രാവിലതെ ചായ കഴിഞ്ഞു
ടിവി കണ്ട് കൊണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂട് ചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ്
രണ്ട് പേരും ഒന്നു മയങ്ങുമെന്നും
പറമ്പിൽ തൊട്ടാർവാടി പൂക്കളുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരാറുണ്ടെന്നും
അഞ്ചു മണിയുടെ വെയിൽ
ഊണ് മേശപ്പുറത്ത് വിരിയിടും എന്നും
ഇന്നലെ വന്ന കൊറോണ കാട്ടിത്തന്നു.....

സഫ്രീന മോൾ
9 D എ വി എം എച്ച് എസ്, ചുനങ്ങാട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത