എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/പ്രക‌ൃതി

Schoolwiki സംരംഭത്തിൽ നിന്ന്
< എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ‎ | അക്ഷരവൃക്ഷം
14:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രക‌ൃതി | color= 2 }} <center> <poem> അഴുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രക‌ൃതി


അഴുക്കു തിന്ന പുഴ
തൊണ്ടപൊട്ടി മരിച്ചിട്ടും,
മഴയ്ക്കായ് കൊതിച്ച മരം
വേരുപൊട്ടിചോരവാർന്നിട്ടും,
വിത്തില്ലാതെ മണ്ണ്
വിഷംകുടിച്ച് മരവിച്ചിട്ടും,
പകലും രാത്രിയും മറന്ന്
ആകാശം
മെഴുകുപോലെ ഉരുകിതീർന്നിട്ടും,
നിറംപൊഴിഞ്ഞ പൂക്കൾ
പൂക്കാൻ മറന്നിട്ടും,
ഭൂമിയെ ഊതിയുറക്കാൻ
കഴിയാതെ കാറ്റ്
നീറിപുകഞ്ഞിട്ടും,
അവനറിയുന്നില്ല താനൊരു
അഴുകിയ
ജഡമായെന്ന്
                                                

അശ്വിൻ.പി
9 G എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത