ഊരത്തൂർ എൽ.പി .സ്കൂൾ‍‍‍‍ , കല്ല്യാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:10, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujatha (സംവാദം | സംഭാവനകൾ) (Sujatha എന്ന ഉപയോക്താവ് ഉരത്തൂര്‍ എല്‍.പി .സ്കൂള്‍‍‍‍‍ , കല്ല്യാട് എന്ന താൾ [[ഉൗരത്തൂര്‍ എല്‍.പി .സ്...)
ഊരത്തൂർ എൽ.പി .സ്കൂൾ‍‍‍‍ , കല്ല്യാട്
വിലാസം
ഉൗരത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-2017Sujatha




വിദ്യാലയചരിത്രം 1940 ല്‍ അന്നത്തെ പടിയൂരംശം മേനോനായിരുന്ന ശ്രീ കെ.പി രാമറുകുട്ടി മാരാരുടെ ശ്രമഫലമായി ശ്രീ ചൊട്ടിമാമു എന്നവര്‍ വിട്ടുകൊടുത്ത 60 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ പൂര്‍ണ്ണമായ സഹായത്താല്‍ ഓലയും പുല്ലും മേഞ്ഞ ഒരു താല്‍ക്കാലിക കെട്ടിടം ഒരുക്കി 1 മുതല്‍ 3 വരെ ക്ലാസ്സുകളിലായി വിവിധ പ്രായക്കാരായ 72 കുട്ടികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് 1940 ജൂണ്‍ 1 ന് ഊരത്തൂര്‍ എലിമെന്ററി ഹിന്ദു ബോയ്‌സ് സ്കൂള്‍ എന്ന പേരില്‍ വിദ്യാലയം ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.ഒരു കാലത്ത് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികളും 5ാം തരം വരെയായി 7 ‍‍ഡിവിഷനുകളുമായി പ്രവര്‍ത്തിച്ച ഈ സരസ്വതീക്ഷേത്രം കലാകായിക സാംസ്കാരിക രംഗത്ത് ന‌ാടിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തൊട്ടടുത്ത പടിയൂരും പരിക്കളവും യു പി ആയി ഉയര്‍ത്തിയതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണം ക്രമേണ കുറയുകയും ‍ഡിവിഷനുകള്‍ ഇല്ലാതാവുകയും ചെയ്തു.തീര്‍ത്തും ഗ്രാമീണരായ സാധാരണക്കാരുടെ കുട്ടികളാണ് 1 മുതല്‍ 5 വരെ ക്ലാസ്സുകളിായി ഇപ്പോള്‍ ഇവിടെ പഠിക്കുന്നത്.5 അധ്യാപകര്‍ ജോലിചെയ്യുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ആകെ 80 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഭൗതിക സാഹചര്യങ്ങള്‍ പൊതുവേ കുറവാണെങ്കിലും അവ ഒരുക്കുന്നതിലും പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക പിന്തുണ നല്‍കുന്നതിനും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്ന സമൃദ്ധമായ ഒരു പി ടി എ യും സ്നേഹസമ്പന്നരായ നാട്ടുകാരുമടങ് കരുത്തുറ്റ ഒരു കൂട്ടുകെട്ട് ഈ വിദ്യാലയത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി