അസംപ്ഷൻ എച്ച് എസ് ബത്തേരി

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ)


അസംപ്ഷൻ എച്ച് എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി.പി.ഒ,
സുൽത്താൻ ബത്തേരി
,
673592
സ്ഥാപിതംജൂലൈ 31 - 06 - 1982
വിവരങ്ങൾ
ഫോൺ04936221560
ഇമെയിൽassumption.sby@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.എ൯ യു. ടോമി
അവസാനം തിരുത്തിയത്
22-04-2020Assumption


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ലഘു ചരിത്രം

‌ ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക്കുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു. ആത്മജ്ഞാനവും, ആർദ്രസ്നേഹവും, നിസ്വാർത്ഥകർമ്മവും സ്വന്തമാക്കി രാഷ്ട്രനിർമാണത്തിൽ പങ്കുകാരാകാൻ വർഷംതോറും സമൂഹത്തിലേക്കിറങ്ങുന്ന മിടുക്കൻമാരും, മീടുക്കികളുമാണ് അസംപ്ഷന്റെ അഭിമാനം. വളർച്ചയുടെ 34 കാൽപ്പാടുകൾ താണ്ടിയ ഈ വിദ്യാക്ഷേത്രം ജൂബിലി ആഘോഷങ്ങൾക്ക് ശേഷം ഉന്നത പാരമ്പര്യത്തോടെ വിജയത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിൽ നന്മയുടെ പ്രകാശകിരണങ്ങൾ ചൊരിഞ്ഞ് മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങൾ

ഭൗതീക സൗകര്യങ്ങൾ പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു.ആദ്യവർഷം 98 % വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. എൻസിസി 1984 ൽ നമ്മുടെ സ്കൂളിൽ ഗാൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻസിസി പ്രചോദനമേകുന്നു. സ്കൗട്ട & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ഝെ എന്നിവർ നേത്രത്വമ നൽകുന്നു. 2016-17 വർഷത്തിൽ 25 വിദ്യാർത്ഥികൾ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്. ജെ ആർ.സി 2004 ൽ ജെആർസി യുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർഡത്തനമാരംഭിച്ചു. ശ്രീ. ഷാജി എ. റ്റിയുടെ നേത്രത്വത്തിൽ മാത്രകപരമായി യുണിറ്റ് മുന്നോട്ടു പോകുന്നു.

ഈ സ്കൂളിൽ 2005 ൽ സ്കൈൗട്സ് & ഗൈ‍‌ഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു ലഘുചിത്രം


ഗണിത ശാസ്ത്ര ക്ളബ് ഹിന്ദി ക്ളബ് സംസ്കൃതകൗൺസിൽ സാമൂഹ്യശാസ്ത്ര ക്ളബ് ശാസ്ത്ര ക്ളബ് പ്രവൃത്തി പരിചയക്ളബ് നേച്ചർക്ളബ് ഹെൽത്ത് ‍ക്ളബ് ആർട്സ് ‍ക്ളബ് ദയാ ചാരിറ്റി‍ക്ളബ്

സംഗീത‍ക്ളബ് ജെ.ആർ.സി ഡി.സി.എൽ ക്യാമ്പസ് മിനിസ്ട്രി നിയമവേദി ബാലജനസഖ്യം അക്ഷരക്കൂട്ടം




ദിന പത്രങ്ങൾ
മലയാള മനോരമ
മാത്രുഭൂമി
ദീപിക
മംഗളം
deccanchronicle

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പേര് കാലഘട്ടം
സി.ബോസ്കോ.എസ്.എ.ബി.എസ് 1982
ശ്രീമതി.കെ.സി.റോസക്കുട്ടി 1990
ശ്രീ.കെ.ഇ.ജോസഫ് 1993
ശ്രീ.എൻ.ജെ.ആന്റണി 1996
ശ്രീ.കെ.എം.ജോസ് 1997
സി.മരിയറ്റ.സി.എം.സി 1998
ശ്രീ.എം.വി.മാത്യു 2000
ശ്രീ.ബേബി അത്തിക്കൽ 2005
ശ്രീ.ജോസ് പുന്നക്കുഴി 2006
ശ്രീ.എം.എം.ടോമി 2007

ശ്രീമതി.ആലീസ് ജോസഫ്

2008
ശ്രീമതി.ആനി ജോസഫ് 2009
ശ്രീ.പീറ്റർ കുരുവിള 2014
ശ്രീമതി.ത്രേസ്യാമ്മ ജോർജ് 2015

SSLC റിസൾറ്റ്'

ഈ വർഷം 100 ശതമാനം വിജയം

മികവുകൾ

മികവിന്റെ പാതയിൽ 2017-18
'''സബ് ജില്ലാതലം :


  • സംസ്കൃതോത്സവം :ഓവറോൾ ചാമ്പ്യൻ
  • യുവജനോത്സവം :9 ഒന്നാം സ്ഥാനം, 84 'A' grade
  • പ്രവൃത്തിപരിചയമേള :ഓവറോൾ ചാമ്പ്യൻ, 12 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം, 2 മൂന്നാം സ്ഥാനം
  • സോഷ്യൽ സയൻസ് മേള : 7ഒന്നാം സ്ഥാനം, 4 രണ്ടാം സ്ഥാനം
  • ഗണിതശാസ്ത്രമേള :ഓവറോൾ ചാമ്പ്യൻ, 10 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം
  • ശാസ്ത്രമേള :റണ്ണറപ്പ്

ജില്ലാതലം


  • യുവജനോത്സവം :72 'A' grade, 9 രണ്ടാം സ്ഥാനം
  • ബാന്റ് മേളം :ഒന്നാം സ്ഥാനം
  • സംസ്കൃതോത്സവം :22 'A' grade, 5 ഒന്നാം സ്ഥാനം, 2 രണ്ടാം സ്ഥാനം
  • 15 കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പ്
  • പ്രവൃത്തിപരിചയമേള :ഓവറോൾ ചാമ്പ്യൻ, 8 'A' grade, 5 രണ്ടാം സ്ഥാനം
  • സോഷ്യൽ സയൻസ് മേള :6 'A' grade, 5 രണ്ടാം സ്ഥാനം, 9 'B' grade
  • ഗണിത ശാസ്ത്രമേള :4 ഒന്നാം സ്ഥാനം, 1 രണ്ടാം സ്ഥാനം, 9 'A' grade, 2 'B' grade
  • കായിക മേള :9 പോയന്റ്
  • ജെ.ആർ.സി. :സി. ലെവൽ പരീക്ഷ വിജയം 5 കുട്ടികൾക്ക്
  • വിദ്യാരംഗം :1 രണ്ടാം സ്ഥാനം
  • ട്രാഫിക്ക് ക്ലബ് :1 രണ്ടാം സ്ഥാനം
  • പരിസ്ഥിതി ക്ലബ് :ദേശീയ ഹരിതസേന- ജില്ലയിലെ മികച്ച ക്ലബ്
  • മാനന്തവാടി രൂപത കോർപ്പറേറ്റ് - മികച്ച പരിസ്ഥിതി പ്രവർത്തന പുരസ്കാരം
  • സുഗമ ഹിന്ദി : മൂന്നാം സ്ഥാനം

സംസ്ഥാന തലം


  • യുവജനോത്സവം :7 'A' grade, 20 'B' grade
  • മാർഗ്ഗം കളി :രണ്ടാം സ്ഥാനം
  • സംസ്കൃതോത്സവം :1 'A' grade, 13 'B' grade
  • പ്രവൃത്തിപരിചയമേള :മെറ്റൽ എൻഗ്രേവിംഗ് ഒന്നാം സ്ഥാനം , 1രണ്ടാം സ്ഥാനം, 1 മൂന്നാം സ്ഥാനം, 1 നാലാം സ്ഥാനം, 3 'A' grade, 2 'B' grade,2 'C' grade
  • ശാസ്ത്രമേള :2 'A' grade, 1 'B' grade
  • ഗണിതശാസ്ത്രമേള :അപ്ലൈഡ് കൺസ്ട്രക്ഷൻ - ഒന്നാം സ്ഥാനം,5 'B' grade,1'C' grade
  • എൻ.സി.സി. :R.D ക്യാമ്പ്-1
  • ഗൈഡ്സ് :രാജ്യപുരസ്ക്കാർ-1
  • എൻ.സി.സി. ദേശീയ തലം :പങ്കാളിത്തം
  • നാഷണൽ ട്രക്കിംഗ് ക്യാമ്പ് :1
  • സംഘഗാനം :1
  • റിപ്പബ്ലിക്ക് ഡേ പരേഡ് ഡൽഹി:ആൻ റോസ്, നിത്യാ സി ജോസഫ്
  • റിയാ റ്റി എൽദോ :ജപ്പാൻ പര്യടനം (കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയം)
  • ദീപിക ബാലസഖ്യം :അശ്വതി ശിവറാം (സംസ്ഥാന വൈസ് പ്രസിഡണ്ട്)
  • മനോരമ ബാലജനസഖ്യം :സാറാ പൗലോസ് (സംസ്ഥാന ജോ. സെക്രട്ടറി)

''ദേശീയ തലം :


പ്രേവേശനോൽസവം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ
"https://schoolwiki.in/index.php?title=അസംപ്ഷൻ_എച്ച്_എസ്_ബത്തേരി&oldid=863331" എന്ന താളിൽനിന്ന് ശേഖരിച്ചത്