വീരശൈവ യു പി സ്കൂൾ, ചെറുമുഖ

Schoolwiki സംരംഭത്തിൽ നിന്ന്
(Veerasaiva U P School Cherumukha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ റെവന്യൂ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയുടെ ഏറ്റവും കിഴക്കെ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് വീരശൈവ യു പി എസ്

വീരശൈവ യു പി സ്കൂൾ, ചെറുമുഖ
വിലാസം
ചെറുമുഖ

ഐരാണിക്കുടി പി.ഒ.
,
690558
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽ36289vups@gmail.com
കോഡുകൾ
സ്കൂൾ കോഡ്36289 (സമേതം)
യുഡൈസ് കോഡ്32110700605
വിക്കിഡാറ്റQ87479042
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംനൂറനാട് പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകലാദേവി പി എൻ
പി.ടി.എ. പ്രസിഡണ്ട്ജേക്കബ് ശമുവേൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
13-12-2023Aryavishnu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വീരശൈവ സമുദായത്തിൽ ചെറുമുഖ ശാഖയിൽ 54 കുടുംബാംഗങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 7 കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ 1976-77 സ്കൂൾ വർഷത്തിൽ 5,6,7 ക്ലാസുകൾ ആരംഭിച്ചപ്പോൾ രണ്ട് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. സ്കൂൾ മാനേജർ പദവി അലംകരിക്കുന്നത് സമുദായ പ്രസിഡന്റാണ്. 1978ൽ ഈ പ്രദേശത്ത് ഒരു ഗവ എൽ.പി.സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ നടന്ന ആലോചനായോഗത്തിന്റെ ഫലമായി വിദ്യാലയം നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം താഴെ പറയുന്ന അംഗങ്ങളിൽ നിന്നും വില യാധാരമായി വാങ്ങി.( kip.നാരായണപിള്ള, KV നാരായണപിള്ള, Kiv.ശങ്കരപ്പിള്ള, ശ്രീമതി.തങ്കമ്മ )കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

classroom.


നൂറനാട് പഞ്ചായത്തിലെ ചെറു മുഖയിൽ സ്ഥിതി ചെയ്യുന്ന വീരശൈവ യു.പി.എസ്സിൽ 5മുതൽ 7വരെ ഓരോ ഡിവിഷനാണ് ഉള്ളത്.സ്കൂൾ കെട്ടിടത്തോടൊപ്പം കമ്പ്യൂട്ടർ ലാബ്, കഞ്ഞിപ്പുര ഇവ ഉണ്ട്.2004 ൽ ചുറ്റുമതി ലും രണ്ട് ടോയ്ലറ്റുകളും ഒരു ബാത്ത് റൂമും നിർമ്മിച്ചു.2005 ൽ സ്കൂളിന് ഒരു വാഹനം അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ്മയോടെ വാങ്ങി .2006 ൽ ശ്രീ.K .K ഷാജു MLA 2 കമ്പ്യൂട്ടറുകളും 2015ൽ ശ്രീ.രാജേഷ് MLA രണ്ട് കമ്പ്യൂട്ടറും ഒരു പ്രിന്ററും അനുവദിച്ചു.2009 ൽ നൂറനാട് ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി 10 പൈപ്പ് കണക്ഷൻ നല്കി. കമ്പ്യൂട്ടർ ലാബിന്റെ വിവിധ ഭാഗങ്ങളിൽ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിന് തെക്കുപടിഞ്ഞാറ് ഭാഗത്ത് മതിൽക്കെട്ടും വടക്കുഭാഗത്ത് തോടും കിഴക്ക് ഭാഗത്ത് മുള്ളുവേലിയും ഉണ്ട്. കമ്പ്യൂട്ടർ ലാബിനോട് ചേർന്നുള്ള മുറിയാണ് മാനേജരുടേത്. എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉണ്ട്.ക്ലാസ് മുറികൾ സ്ക്രീൻ കൊണ്ട് വേർതിരിച്ചിരിക്കുന്നു. ക്ലാസ് മുറികളുടെ ഒരു ഭാഗം ക്ലാസ് ലൈബ്രറിയായി ഉപയോഗിക്കുന്നു. സ്കൂൾ ഹൈ - ടെക് ആക്കുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളും ടൈലിട്ടിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമം പേര് വർഷം
1   -എസ് .തങ്കമണി 1976 -2000
  2 പൊന്നമ്മ.പി.വി . 2000 -2004
3 സി.ശാന്തമ്മാൾ 2004 -2007
4 ശ്രീകലാ ദേവി.പി.എൻ 2007-

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാധാമണി.k G
  2. KRരാധമ്മ
  3. പൊന്നമ്മ .p. v.,
  4. B.രാധാമണിക്കുഞ്ഞമ്മ
  5. c.ശാന്തമ്മാൾ
  6. S. തങ്കമണി.
  7. റേച്ചൽ വർഗീസ് 8.ഉഷേന്ദ്രമണി

== നേട്ടങ്ങൾ == ശാസ്ത്ര-ഗണിത ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയമേളകളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയുo ചെയ്യുന്നു Science Inspire മേളയിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിച്ചു.സ്കൂൾ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി. പച്ചക്കറി കൃഷിയിൽ മൂന്നാം സ്ഥാനം വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പന്തളം - മാവേലിക്കര റൂട്ടിൽ എ .വി .ജംഗ്ഷനിൽ നിന്നും ശാർങ്ങ്ക്കാവ് ക്ഷേത്രത്തിലേക്കുള്ള മാർഗത്തിൽ സ്ഥിതി ചെയ്യുന്നു

{{#multimaps:9.2312892,76.632868|zoom=18}}