"Test page" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ്  മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന [[ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ]] ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു.


== പത്തിച്ചിറ പള്ളീ വക ==
=== സ്ഥലത്ത് പുത്തൻമഠത്തിലച്ഛന്റെ മാനേജ്മെന്റിൽ 1098-99 വിദ്യാലയ വർഷത്തിൽ സ്കൂൾ ആരംഭിച്ച് നടത്തുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിച്ചു. അടുത്ത വിദ്യാലയ വർഷത്തേക്ക് പ്ളാൻ അനുസരിച്ചുള്ള കെട്ടിടവും ഉപകരണങ്ങളും തയ്യാറാക്കികൊള്ളാമെന്നുള്ള വ്യവസ്തയിൽ തൽക്കാലം ഒരു ഷെഡിൽ പ്രിപ്പയാറട്ടറി ക്ലാസ്സ് ആരംഭിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. എന്നാൽ ഇടവക അംഗങ്ങളും അച്ഛനും തമ്മിലുള്ള അഭിപ്രായ ഭിന്നത കാരണം താൽക്കാലികമായ ഷെഡോ സ്ഥിരമായ കെട്ടിടമോ പള്ളിസ്ഥലത്ത് നിർമ്മിക്കാൻ കഴിഞ്ഞില്ല. ഇതുകൊണ്ട് നിരാശനാകാത്ത സക്കറിയാ കത്തനാർ തൊട്ടടുത്തുള്ള മുടിയിൽ കുടുംബവക സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ച് 1098 ഇടവം 7 ന് 10 മണിക്ക് വിദ്യാലയം ആരംഭിച്ചു. പുത്തൻമഠത്തിൽ അച്ഛന്റെ അന്നത്തെ ധീരപ്രവർത്തനമാണ് ഇന്നത്തെ ഈ കലാലയത്തിന്റെ അടിത്തറ. പ്രഥമ വർഷത്തിൽ 63 വിദ്യാർത്ഥികളെ ചേർത്ത് രണ്ട് ഡിവിഷൻ ആരംഭിച്ച് രണ്ട് അദ്ധ്യാപകരേയും നിയമിച്ചു. അടുത്ത സ്കൂൾ വർഷത്തിൽ ഡിപ്പാർട്ടുമെന്റിന്റെ നിർദ്ദേശമനുസരിച്ചുള്ള സ്ഥിരമായ കെട്ടിടത്തിന്റെ പണി ആരംഭിക്കുവാൻപോലും സാദ്ധ്യമാവാഞ്ഞതിനാൽ സ്കൂളിന്റെ നടത്തിപ്പിൽ നാട്ടുകാർക്ക് സംശയം തോന്നി. അതുകൊണ്ട് അഡ്മിഷൻ സാരമായി കുറഞ്ഞു. പ്രിപ്പയറട്ടറി ക്ലാസ്സിൽ നിന്നും പാസ്സായവരെ ഫസ്റ്റ് ഫോറം അനുവദിച്ചു കിട്ടാഞ്ഞതിനാൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകി പിരിച്ചു വിടേണ്ട ദു:സ്ഥിതിയും സംജാതമായി. 1099-1100 അദ്ധ്യയന വർഷത്തിൽ പ്രിപ്പയാറട്ടറി ക്ലാസ്സ് ഒരു ഡിവിഷൻ മാത്രമായി ചുരുങ്ങി. ഇങ്ങനെ മുന്നോട്ടു പോവാൻ നിവർത്തിയില്ലെന്ന് കണ്ട് ബഹുമാനപ്പെട്ട അച്ചൻ പള്ളിക്കാരുമായി ആലോചിച്ച് ഭരണ നിർവ്വഹണത്തിനായി  ഉടമ്പടി തയ്യാറാക്കി. ഈ വിവരം ഡിപ്പാർട്ടുമെന്റിനെ അറിയിച്ച് ഫസ്റ്റ് ഫോറത്തിനുള്ള അനുവാദം മൂന്നാം സ്കൂൾ വർഷം സമ്പാദിച്ചു. ===
==== അങ്ങനെ ആദ്യ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിച്ചു. എന്നാൽ ഉടമ്പടി വ്യവസ്ഥകൾ അച്ചൻ പാലിക്കുന്നില്ല എന്ന കാരണം പറഞ്ഞ് കെട്ടിടം പണി തറനിരപ്പായപ്പോൾ പള്ളിക്കാർ നിർമ്മാണപ്രവർത്തനങ്ങളിൽ നിന്നും പിൻമാറി. കെട്ടിടം പണി പൂർത്തിയാക്കുന്നില്ല എങ്കിൽ സ്കൂളിന്റെ അനുവാദം പിൻവലിക്കുന്നതാണെന്ന് ഡിപ്പാർട്ടുമെന്റിൽ നിന്ന് മുന്നറിയിപ്പുകളും കിട്ടി. മാനേജരച്ചൻ വല്ലാതെ കുഴങ്ങി. ദൃഡചിത്തനും സ്ഥിരോത്സാഹിയുമായ അച്ഛൻ ഈ പ്രതിസന്ധിയിൽ പിന്മാറാതെ സ്ഥലം പണയപ്പെടുത്തിയും കടമെടുത്തും കെട്ടിടം പണി പൂർത്തിയാക്കി. പ്രിപ്പയറട്ടറി ഫസ്റ്റ് ഫാറം എന്നീ ക്ലാസ്സുകൾക്ക് സ്ഥിരാനുവാദവും സെക്കന്റ് ഫോറത്തിനു പ്രാഥമീകഅനുവാദവും നൽകണമെന്ന് കാണിച്ച് ഡിപ്പാർട്ട്മെന്റിലേക്ക് അദ്ദേഹം അപേക്ഷ സമർപ്പിച്ചു. ====

12:51, 10 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=Test_page&oldid=1063591" എന്ന താളിൽനിന്ന് ശേഖരിച്ചത്