ശ്രീകണ്ഠമംഗലം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(Sreekandamangalam Lps എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ശ്രീകണ്ഠമംഗലം എൽ പി സ്കൂൾ
34224 school photo.jpeg
വിലാസം
ശ്രീകണ്ഠമംഗലം

ശ്രീകണ്ഠമംഗലം
,
മുട്ടത്തിപ്പറമ്പ് പി.ഒ.
,
688527
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0478 2822221
ഇമെയിൽ34224cherthala0@gmail.com
കോഡുകൾ
സ്കൂൾ കോഡ്34224 (സമേതം)
യുഡൈസ് കോഡ്32110401104
വിക്കിഡാറ്റQ87477663
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംpre-primary ,1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു ആർ
പി.ടി.എ. പ്രസിഡണ്ട്ബിനീഷ്‌കുമാർ
അവസാനം തിരുത്തിയത്
08-12-2023Sreekandamangalam LPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ശ്രീകണ്ഠമംഗലം എൽ പി സ്ക്കൂൾ വിദ്യാദാനമെന്ന മഹത്തായ സേവനമേഖലയിൽ 66 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. ഇവിടെ വർഷങ്ങൾക്കു മുൻപ് ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കാൻ തീരുമാനമെടുക്കുമ്പോൾ ശ്രീകണ്ഠമംഗലം 838 എൻ. എസ്.എസ് കരയോഗ ഭരണസമിതിയെ നയിച്ചിരുന്നത് യുഗപ്രഭാവനായ സമുദായാചാര്യൻ ശ്രീ മന്നത്ത് പദ്മനാഭന്റെ സാമൂഹ്യസേവന സന്ദേശങ്ങളായിരുന്നു. 66 വർഷങ്ങൾക്കു മുന്പിലെ ശ്രീകണ്ഠമംഗലത്തിന്റെ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ അവസ്ഥകളെക്കുറിച്ചന്വേഷിക്കുമ്പോഴാണ് ഇൗ തീരുമാനത്തിന്റെ സാമൂഹിക പ്രസക്തി വെളിവാകുന്നത്.

03-07-55 ൽ കൂടിയ കരയോഗപൊതുയോഗം 35,36 നമ്പരുകളായി എടുത്തിട്ടുള്ള സക്കൂൾ ആരംഭിക്കുന്നതിനുള്ള തീരുമാനങ്ങൾ നാടിന്റെ ചരിത്രത്തിൽ നക്ഷത്രതേജസ്സോടെ വിരാജിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. തുടർന്ന് 27-05-56 ൽ കൂടിയ പൊതുയോഗം സ്ക്കൂൾ കെട്ടിടംപണിയുടെ നടത്തിപ്പിന് പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി എന്നിവരെകൂടാതെ ശ്രീ.എ.ശങ്കുപ്പണിക്കർ ,കണ്ണങ്കര ,ശ്രീ.വേലായുധപിള്ള,ചെറുപറമ്പത്ത് ,ശ്രീ.ഗോവിന്ദപ്പിള്ള ,മണ്ണാശാണിൽ ശ്രീ.നാരായണപ്പിള്ള,ഇൗഴശ്ശേരി, ശ്രീ.ശങ്കരപ്പണിക്കർ,വലിയവീട്ടിൽ എന്നീ ആരാധ്യരെക്കൂടി ഉൾപ്പെടുത്തി താൽക്കാലിക കമ്മറ്റി രൂപീകരിക്കുകയുണ്ടായി.

ഒരു പുലരിയുടെ അരുണോദയം പോലെ04-06-56 ൽ കരയോഗ മന്ദിരത്തിൽ ക്ലാസ്സുകൾ ആരംഭിക്കുന്നതിന് സാധിച്ചു. ആദ്യ മാനേജരായി ശ്രീ.പി.നാരായണപ്പണിക്കർ , കാട്ടിത്തറയേയും ആദ്യ ഹെഡ്മാസ്റ്ററായി ഇ.തങ്കപ്പൻ നായരേയും നിയമിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ ഇപ്പോൾ 6 ക്ലാസ് മുറികൾ ലഭ്യമാണ്.കൂടാതെ ഓഫിസ് മുറിയും പ്രത്യേകമായുണ്ട്. ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേകം സ്മാർട്ട് അടുക്കളയും വിശാലമായ ഭക്ഷണശാലയും സ്റ്റോറുമുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 2 മൂത്രപ്പുരയും ഉണ്ട്. ശുദ്ധീകരിച്ച ബോർവെല്ലും ജപ്പാൻകുടിവെള്ളവും R O പ്ലാന്റും ലഭ്യമാണ് . കുട്ടികൾക്കുള്ള കളിസ്ഥലം ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ കായിക പരിശീലനം നൽകിവരുന്നു.സ്കൂളിന് ചുറ്റുമതിലുണ്ട്. സ്കൂൾ മൊത്തമായും എലിക്ട്രിഫിക്കേഷൻ നടത്തി എല്ലാ ക്ലാസ് റൂമുകളിലും ഫാൻ പ്രവർത്തനനിരതമാണ്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് ക്ലാസ്‌റൂം സ്കൂളിനുണ്ട്. .സ്കൂളിന്റെ മുറ്റത്ത് പൂന്തോട്ടം ഒരുക്കി മനോഹരമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സാഹിത്യക്ലബ്ബ്. 2021-22 ‍അധ്യയനവർഷം ആദ്യം തന്നെ സാഹിത്യക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.സിന്ധു.ആർ കൺവീനറായി കമ്മറ്റി രൂപീകരിച്ചു. എല്ലാ ശനിയാഴ്ച്ച ദിവസങ്ങളിലും ഒരു മണിക്കൂർ സമയം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിൽ പങ്കെടുക്കാറുണ്ട് .
  • സയൻസ് ക്ലബ്ബ് 2021-22 വർഷത്തിൽ നവംബർ മാസം സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.അനീഷ കെ പി കൺവീനറായി കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.ശാസ്ത്രസാഹിത്യ പരിക്ഷതിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ അഞ്ച് കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
  • സോഷ്യൽ സയൻസ് ക്ലബ്ബ് 2021-220വർഷത്തിൽ ആഗസ്റ്റ് മാസം സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. രാജശ്രീ ജി കൺവീനറായി കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീ ഇ.തങ്കപ്പൻ നായർ

ശ്രീമതി വി കെ ശാരദാമണി

ശ്രീമതി രുഗ്മിണിയമ്മ

ശ്രീമതി പി കോമളം

ശ്രീമതി ജി ശ്രീദേവി


  1. രാജാമണി എം ആർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.ദിലീപ് കുമാർ
  • ഡി വൈ എസ് പി നാരായണപ്പണിക്കർ
  • ഗോപു കേശവ് ,സിനി ആർട്ടിസ്റ്റ്
  • ഡോ. ആന്റണി കുന്നുങ്കൽ

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും മുട്ടത്തിപ്പറമ്പ് വഴി പോകുന്ന മുഹമ്മ , തണ്ണീർമുക്കം ബസുകളിൽ കയറി ഷാപ്പുകവലയിൽ ഇറങ്ങുക . വടക്കോട്ട് അരകിലോമീറ്റർ നടന്നാൽ സ്‌കൂളിന് മുന്നിൽ എത്താം.



Loading map...