ജി എൽ പി എസ് കൊടുങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(G L P S KODUNGALLUR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് കൊടുങ്ങല്ലൂർ
23403 WhatsApp Image 2022-01-04 at 2.11.45 PM.jpeg
വിലാസം
കൊടുങ്ങല്ലൂർ

കൊടുങ്ങല്ലൂർ
,
കൊടുങ്ങല്ലൂർ പി.ഒ.
,
680664
സ്ഥാപിതം1971
വിവരങ്ങൾ
ഇമെയിൽgovt.lpskodungallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23403 (സമേതം)
യുഡൈസ് കോഡ്32070601403
വിക്കിഡാറ്റQ64090574
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതുളസി വി എസ്
പി.ടി.എ. പ്രസിഡണ്ട്ബിനിഷ ബായ്
എം.പി.ടി.എ. പ്രസിഡണ്ട്രോഹിണി
അവസാനം തിരുത്തിയത്
20-03-2024Hasin75


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1971ൽ സ്ഥാപിതമായി.ഏകദേശം 50 വർഷത്തെ പഴക്കമുണ്ട്.തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കൊടുങ്ങല്ലൂർ

ചരിത്രം

ഗവൺമെന്റ് ഹോസ്പിറ്റലിന്റെ തൊട്ട് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം ഹോസ്പിറ്റലിന്റെ വികസനത്തിന് വേണ്ടി സ്കൂൾ നിന്നിരുന്ന സ്ഥലം വിട്ടുകൊടുക്കുകയും പകരം 500 മീറ്റർ വടക്ക് മാറി ചന്ത പുരയിൽ സർക്കാർ വക സ്ഥലത്ത് തന്നെ കെട്ടിടം പണിത് സ്കൂൾ അതിലേക്ക് മാറ്റുകയും ആണ് ഉണ്ടായത്.ഈ അവസരത്തിൽ സ്വന്തം കെട്ടിടം ഇല്ലാതിരുന്ന ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസ് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റുകയുണ്ടായി.സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായ നൂതനമായ മാറ്റത്തിന്റെയും പിടിഎയും സ്കൂൾ അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായ ശക്തമായ ഇടപെടലുകളിലൂടെയും വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളുടെ വരവ് ക്രമാനുഗതമായി ഉയരുകയുണ്ടായി.കേവലം 12 കുട്ടികൾ മാത്രമായി അവശേഷിക്കുന്ന ഈ വിദ്യാലയം ഇന്ന് നൂറോളം കുട്ടികൾ പഠിക്കുന്ന നിലയിലേക്ക് ഉയർന്നു .നഗരത്തിന്റെ തിരക്കിൽ നിന്നും മാറി എന്നാൽ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒട്ടേറെ പ്രതിഭകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഒരു കലാലയമാണ്.

ഭൗതികസൗകര്യങ്ങൾ

ഏകദേശം 97 സെന്റിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി, അങ്കണവാടി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ 'യു ' എന്ന അക്ഷരത്തിന്റെ രൂപത്തിൽ ആണ് വിദ്യാലയത്തിന്റെ ഘടന. 13 ക്ലാസ് മുറികൾ വിദ്യാലയ കെട്ടിടത്തിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1. പച്ചക്കറിത്തോട്ടം

2. ഒറിഗാമി പ്രവർത്തനങ്ങൾ

3. പാഴ് വസ്തുക്കൾ ഉപയോഗിച്ച്  പലതരത്തിലുള്ള വസ്തുക്കളുടെ നിർമ്മാണം

4. പൂന്തോട്ട നിർമ്മാണം

5. ബാലസഭ

6.ദിനാചരണങ്ങൾ

7.ഭക്ഷ്യമേള


സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് ഞങ്ങളുടെ വിദ്യാലയമായ ജി എൽ പി എസ് കൊടുങ്ങല്ലൂരിൽ വിവിധങ്ങളായ പരിപാടികൾനടത്തി.സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, ഗാന്ധി മരം നടൽ, ഭരണഘടനയുടെ ആമുഖം വായിക്കൽ, സ്വാതന്ത്രദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ ഉത്പന്നങ്ങളുടെ പ്രദർശനം  തുടങ്ങിയ പരിപാടികളിൽ അധ്യാപകർ രക്ഷിതാക്കൾ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ബിആർസി പ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാർ തുടങ്ങിയവർ സജീവമായി പങ്കെടുത്തു. ആഗസ്റ്റ് പതിമൂന്നാം തീയതി മുതൽ അധ്യാപകരുടെയും കുട്ടികളുടെയും വീടുകളിൽ സ്വാതന്ത്ര്യത്തിന്റെ ത്രിവർണ പതാക ഉയർന്നു. കുട്ടികളുടേതായ രചനകൾ ചിത്രരചന കൊളാഷ് നിർമ്മാണം ദേശഭക്തിഗാനം ക്വിസ് എന്നിവ  നടന്നു. മികവാർന്ന അവതരണത്തിന് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

ആഗസ്റ്റ് 14ന് പിടിഎയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. വിദ്യാലയവും  പരിസരവും മനോഹരമായി അലങ്കരിച്ചു. ത്രിവർണ ബലൂണുകൾ സ്കൂളിന്റെ അലങ്കാരത്തിന് മോടി കൂട്ടി

ആഗസ്റ്റ് 15ന് കൃത്യം 9 മണിക്ക് തന്നെ പ്രധാനാധ്യാപിക പതാക ഉയർത്തി. വളരെ ആഘോഷപൂർവ്വം കൊണ്ടാടിയ  പരിപാടികളിൽ വാർഡ് കൗൺസിലർ, പിടിഎ എം പി ടി എ  പ്രതിനിധികൾ, വിദ്യാലയ വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



മുൻ സാരഥികൾ

ക്രമനമ്പർ പേര്
1 ഇ എസ് അബ്ദുറഹിമാൻ
2 ഗോപാലകൃഷ്ണൻ
3 എം കുട്ടൻ
4 പി കെ അഹമ്മദ്
5 ബീവിക്കുഞ്ഞി
6 പി കെ ഹൈദ്രോസ്
7 ഗ്രേസി
8 ലക്ഷ്മി
9 ഇ ടി സീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ദേശീയപാത 66 ന് സമീപം കൊടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൊടുങ്ങല്ലൂർ&oldid=2313427" എന്ന താളിൽനിന്ന് ശേഖരിച്ചത്