ജി എൽ പി എസ് (എച്ച് എസ്) കരൂപ്പടന്ന

Schoolwiki സംരംഭത്തിൽ നിന്ന്
(G L P S (H S) KAROOPADANNA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് (എച്ച് എസ്) കരൂപ്പടന്ന
23433 1.jpeg
വിലാസം
കരുപടന്ന

കരുപടന്ന
,
കരുപടന്ന പി.ഒ.
,
680670
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0480 2861443
ഇമെയിൽglpshskarupadanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്23433 (സമേതം)
യുഡൈസ് കോഡ്32071601702
വിക്കിഡാറ്റQ64090812
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൂസി ടോം സി
പി.ടി.എ. പ്രസിഡണ്ട്സമദ്
എം.പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
26-06-202323433Glps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം == ത്രിശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ഏക സർക്കാർഹൈസ്കൂളിൽ ഉൾപ്പെടുന്ന എ.ൽ.പി.സ്കൂളാണ് ജി.എൽ.എസ്.എച്ച്.എസ്.കരൂപ്പടന്ന.1923 ലാണ് ഇത് സ്ഥാപിതമായത്.

കരൂപ്പടന്ന[1] പഴയ കൊച്ചി സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കായലോര തുറമുഖ പട്ടണമായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ചേര സാമ്രാജ്യത്തിൻറെ പടിവാതിൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈപ്രദേശം കേരളത്തിലെ അതിപ്രാചീന ഗതാഗത കേന്ദ്രങ്ങളിൽവെച്ച് ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. പഴയകൊച്ചി രാജ്യത്തിൻറെ തലസ്ഥാനമായ എറണാകുളത്തെയും രാജധാനിയായ തൃപ്പൂണിത്തറയേയും കൊച്ചിയുടെ വടക്കൻ ജില്ലകളുമായി കൂട്ടിമുട്ടിച്ചത് കരൂപ്പടന്നയായിരുന്നു. കരൂപ്പടന്ന ബംഗ്ലാവും ഊട്ടുപുരയും കൊച്ചി രാജാവിൻറെ ഔദ്യോഗിക രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കൽ വിദ്യഭ്യാസ വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ കരൂപ്പടന്ന വഴി കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വഴിയിൽ കരൂപ്പടന്നയേയും കരൂപ്പടന്നയിലെ ജനങ്ങളെകുറിച്ചും അറിയാനിടയായി. അതിൻറെ ഫലമായി ഇവിടത്തെ ജനങ്ങളെ വിദ്യാസന്പന്നരാക്കാനുള്ള ഉദേശ്യത്തോടുകൂടി മുസാഫരി കുന്നിലെ ചന്തയിൽ ഒരു എൽ.പി.സ്ക്കൂൾ തുടങ്ങുവാൻ സർക്കാരിൽല സമ്മർദ്ദം ചെലുത്തി. ഈ നിർദ്ദേശമനുസരിച്ച് സർക്കാർ ഉടനെ സ്ക്കൂൾ തുടങ്ങി. അങ്ങനെയാണ് കരൂപ്പടന്ന ചന്തയിൽ വിദ്യാഭ്യാസത്തിൻറെ വിത്ത് വീണ് ഈ സരസ്വതി ക്ഷേത്രം പൊട്ടി മുളച്ചത്. പിന്നീട് സ്ക്കൂൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ വിദ്യാലയം പടിപടിയായി വളർന്ന് ഈ അവസ്ഥയിലെത്തി. 1955 എസ്.എസ്.എൽ.സി. ആദ്യബാച്ച് പുറത്തിറങ്ങി. 1964ൽ എസ്.എസ്.എൽ.സി.പരീക്ഷയുടെ കേന്ദ്രമായി പ്രഖ്യാപിച്ചു. 04.08.2000 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററി സ്ക്കൂളാക്കി ഉയർത്തി. 2002 മുതൽ I.T@ Schoolപ്രവർത്തനം ആരംഭിച്ചു. കരൂപ്പടന്ന സ്ക്കൂൾ ഇന്ന് ഇന്ന് പ്രീ പ്രൈമറി മുതൽ പ്ലസ്ടൂ വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ വിദ്യാലയമായി പ്രവർത്തിക്കുന്നു. പഠനപാഠ്യേതര വിഷയങ്ങളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മുൻപന്തിയിലാണ്. കരൂപ്പടന്നയുടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ഈ വിദ്യാലയം പ്രസക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ,ഐ.ടി.സാധ്യതകളടക്കം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പഠനം നടക്കുന്നത്. ഈ വിദ്യാലയം വിദ്യാഭ്യാസ ജില്ലാതലത്തിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലും ഉപജില്ലാ തലത്തിൽ കൊടുങ്ങല്ലർ ഉപജില്ലയുടെ പരിധിയിലുമാണ്. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഏക ഹയർ സെക്കൻററി സ്ക്കൂൾ എന്ന പ്രത്യേകതയും ഈ വിദ്യാലയത്തിനുണ്ട്. ഹയർ സെക്കൻററി വിഭാഗത്തിലെ കംപ്യൂട്ടർ സയൻസ്, കോമേഴ്സ്, ബയോളജി എന്നീ വിഭാഗങ്ങളിൽ ബാച്ചുകൾ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...