സി.എം.എസ്.എൽ .പി. എസ്. കിഴക്കേക്കര

(C.M.S L.P.S Kizhakkekara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സരസ്വതി വിലാസം യു.പി സ്കൂള്‍

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എസ്.എൽ .പി. എസ്. കിഴക്കേക്കര
വിലാസം
കീഴ്‌വായിപ്പൂർ

കീഴ്‌വായിപ്പൂർ
,
കീഴ്‌വായിപ്പൂർ പി.ഒ.
,
689587
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽcmslps37519@gmail.com
കോഡുകൾ
സ്കൂൾ കോഡ്37519 (സമേതം)
യുഡൈസ് കോഡ്32120700516
വിക്കിഡാറ്റQ87594428
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാത്യു ജോസഫ്
പി.ടി.എ. പ്രസിഡണ്ട്മഞ്ജു രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
04-02-2022Cpraveenpta


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ keezhvaipur സ്റ്റോർ ജംഗ്ഷനിൽ നിന്നും ഓസ്റ്റിൽ റോഡിൽ 300 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശതാബ്‌ദി നിറവിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ് സി എം എസ് എൽ പി സ്‌കൂൾ കിഴക്കേക്കര.

ചരിത്രം

കീഴ്‌വായ്പുർ പ്രദേശത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പുരോഗതിയുടെ പിന്നിൽ പ്രവർത്തിച്ച വെട്ടശ്ശേരിൽ പരേതനായ ബാരിസ്റ്റർ വി ടി തോമസാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി കിഴക്കേക്കര വെർണാക്കുലർ പ്രൈമറി സ്‌കൂൾ ഫോർ ഗേൾസ് എന്നപേരിൽ 1923 ൽ ഈ സ്‌കൂൾ സ്ഥാപിതമായി. ഈ സ്‌കൂൾ മാത്രമല്ല ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ഓസ്റ്റിൻ റോഡ് ഉൾപ്പടെ ചെറുതും വലുതുമായ മറ്റു റോഡുകളും, കീഴ്‌വായ്പുർ പോലീസ് സ്റ്റേഷൻ, പോസ്റ്റ്‌ ഓഫീസ് എന്നിവയും അദ്ദേഹത്തിന്റെ ശ്രമഫലമായുള്ളതാണ്.

  മഹാമനസ്കനും മനുഷ്യസ്നേഹിയുമായ ബാരിസ്റ്റർ വി ടി തോമസ് 1937 മാർച്ച്‌ മാസം ഈ സ്ഥാപനവും അനുബന്ധ പുരയിടവും ആയിരം രൂപയ്ക്ക് സി എസ് ഐ സഭക്ക് കൈമാറുകയുണ്ടായി. അന്നു മുതൽ ഈ സ്‌കൂൾ സി എം എസ് എൽ പി സ്‌കൂൾ കിഴക്കേക്കര എന്ന പേരിൽ അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

ടൈൽസ് ഇട്ട് മനോഹരമാക്കിയ തറയും വർണ ശബളമായ ചിത്രങ്ങളാൽ അലംകൃതമായ ചുവരുകളും മറ്റ് സൗകര്യങ്ങളും ക്ലാസ്സ്‌ റൂമുകൾക് ആധുനികത പകരുന്നു.ആധുനിക സൗകര്യത്തോടുകൂടിയ ഒരു മൾട്ടിമിഡിയ റൂം നിലവിലുണ്ട്.സ്‌കൂൾ ആഘോഷങ്ങൾക്കായി സ്‌കൂളിന്റെ ഉള്ളിൽത്തന്നെ  ഒരു സ്ഥിരം സ്റ്റേജ് നിലവിലുണ്ട്. സ്‌കൂൾ കെട്ടിടത്തിനു ചുറ്റും വരാന്തകൾ നിർമിച്ചിട്ടുണ്ട്.ദിവസവും ഉച്ചഭക്ഷണം നൽകുന്നതിനായി മികച്ച സൗകര്യത്തോടുകൂടിയ ഒരു പാചകപ്പുരയും ഭക്ഷണ ശാലയും ഉണ്ട്.പ്രധാന കവാടം മതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി, കുടിവെള്ളം, ഇന്റർനെറ്റ്‌ സൗകര്യങ്ങൾ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ്, മോറൽ ക്‌ളാസ്സുകൾ, LSS, കമ്പ്യൂട്ടർ പരിശീലനം,ശാസ്ത്ര പ്രവർത്തി പരിചയ ഗണിത മേള പരിശീലനം, നൃത്ത പരിശീലനം, ലൈബ്രറി പുസ്തക വിതരണം,ബാലസഭ (കുട്ടികളുടെ സർഗ്ഗവാസന പോഷണ പരിപാടി ) ദിനാചരണങ്ങൾ, ആരോഗ്യ സന്മർഗിക ക്‌ളാസ്സുകൾ എന്നിവ നടത്തി വരുന്നു. ജൈവകൃഷി, പൂന്തോട്ട പരിപാലനം എന്നിവയിൽ മാർഗ്ഗനിർദേശം നൽകുന്നു.

വഴികാട്ടി

{{#multimaps: 9.4318801, 76.6720277|zoom=10}}


9°25'49.37"N, 76°40'41.09"E