ജി.യു.പി.എസ് പുള്ളിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(48482 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.യു.പി.എസ് പുള്ളിയിൽ
48482eblm.jpeg
48482 schoool2.jpeg
വിലാസം
പുള്ളിയിൽ

ജി.യു.പി.എസ് പുള്ളിയിൽ
,
നല്ലംതണ്ണി പി.ഒ.
,
679330
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ04931 270002
ഇമെയിൽgupspulliyil123@gmail.com
കോഡുകൾ
സ്കൂൾ കോഡ്48482 (സമേതം)
യുഡൈസ് കോഡ്32050400607
വിക്കിഡാറ്റQ101137146
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുളായി,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ333
പെൺകുട്ടികൾ311
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയകുമാർ കെ.വി
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ. പി
എം.പി.ടി.എ. പ്രസിഡണ്ട്സാജിത. സി. പി
അവസാനം തിരുത്തിയത്
21-12-202348482


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർവിദ്യാഭ്യാസജില്ലയിലെ നിലമ്പൂർ ഉപജില്ലയിലെ കരുളായി ഗ്രാമപഞ്ചായത്തിലെ പുള്ളിയിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി സ്കൂൾ പുള്ളിയിൽ.2022-23 വർഷത്തെ സബ്ജില്ലാതല കലാമേള ഓവർഓൾ കിരീടം, 2021-22 വർഷത്തെ സബ്ജില്ലാതല പി ടി എ അവാർഡ്, ഹരിത വിദ്യാലയം സീസൺ -3 റിയാലിറ്റി ഷോ യിലെ പങ്കാളിത്തം എന്നിവ ഈ സ്കൂളിന്റെ ശ്രദ്ധേയമായ നേട്ടങ്ങളാണ് 1974 സെപ്റ്റംബർ 3 ന് വെറും രണ്ട് ക്ലാസ്സ് മുറികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ജില്ലയിലെ തന്നെ മികച്ച ഭൗതിക, അക്കാദമിക, സാങ്കേതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.

ചരിത്രം

കരുളായി നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു പി സ്‍ക‍ൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അതുവരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിമിന്റെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം , കെ.വി അച്യുതൻ , കെ.ശാന്തകുമാരി, പി.പി സാംകുട്ടി, കെ. അമ്മിണി എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.

ക‍ൂട‍ുതൽ വായിക്ക‍ുക....

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സൗകര്യങ്ങളുള്ള ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നാണിത്. ത്രിതല പഞ്ചായത്തി[1]ന്റെയും ഗവണ്മെന്റ് ഏജൻസികളുടെയും പി.ടി.എ യുടെയും മറ്റും സഹായ സഹകരണത്തോടെയാണ് ഇത്തരം വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.മികച്ച ഭൗതിക സൗകര്യങ്ങളാണ് പുള്ളിയിൽ ഗവണ്മെന്റ് യു പി സ്‍ക‍ൂളിനെ മറ്റു വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഹൈടെക് ക്ലാസ്സ്‌ മുറികളും മനോഹരമായ വേദിക ഓഡിറ്റോറിയവും മനോഹരമായ പ്രവേശന കവാടവും, അതിവിശാലമായ വിവിധ ലാബുകളും ലൈബ്രറിയ‍ും, വെൻഡിങ് കം ഇൻസിനറേറ്റർ[2]സൗകര്യത്തോടു കൂടിയുള്ള  ഷി -ടോയ്‍ലെറ്റുകൾ, യാത്രാദുരിതം ലഘൂകരിക്കുന്നതിനായി ഏർപ്പെടുത്തിയ സ്‌കൂൾ ബസ്, പ്രകൃതി സൗഹൃദ പഠനം സാധ്യമാക്കുന്ന ജൈവ വൈവിധ്യ ഉദ്യാനം, സ്റ്റേജ് തുടങ്ങി ഒട്ടനേകം ഭൗതിക നേട്ടങ്ങൾ ഈ വിദ്യാലയം കൈവരിച്ചു കഴിഞ്ഞു.

കൂടുതൽ വായിക്കുക

പഠനാന‍ുബന്ധ പ്രവർത്തനങ്ങൾ

അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

റോഡ് ഗാർഡ്സ്

മുന്നേറ്റം

അമ്മ വായന

എലൻഡ്ര ഇംഗ്ലീഷ് ഫെസ്റ്റ്

ചെസ്സ് ടൂർണമെന്റ്

ഞങ്ങളും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക്

  • വിവിധ ക്ലബ്ബുകൾ

കുട്ടികളിൽ നേതൃത്വ പാടവം വർധിപ്പിക്കാനും നാനാവിധ കഴിവുകൾ വികസിപ്പിക്കുവാനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു.ഓരോ കുട്ടിയും വ്യത്യസ്തനാണ് എന്ന ചിന്താധാരയെ ഉൾക്കൊണ്ടുകൊണ്ട് കുട്ടികളിലെ പഠന പ്രക്രിയ ലളിതവും കഴിവുറ്റതുമാക്കുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങളാണ് ഓരോ ക്ലബ്ബുകളും അനുദിനം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വിവിധ മേളകളും ദിനചാരണ പ്രവർത്തനങ്ങളുമെല്ലാം അതത് ക്ലബ്ബ്‌ കൺവീനർമാരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. സ്കൂളിലെ വിവിധ ക്ലബ്ബുകളെ പരിചയപ്പെടാം....

  • നേരറിഞ്ഞ്...നാടറിഞ്ഞ്

വിദ്യാഭ്യാസം എന്നാൽ കേവലം അറിവ് നേടുക എന്നതു മാത്രമല്ല മറിച്ച് സാമൂഹ്യബോധമുള്ള, നാടിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന, സഹജീവി സ്നേഹമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യമാണ്. ഒപ്പം വിവിധ മേഖലകളിൽ വിദ്യാർത്ഥികളെ നൈപുണ്യമുള്ളവരും ആക്കണം. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ട് നിരവധി സാമൂഹിക പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തി വരുന്നത്.

🔴 രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം 🔴 ഫ‍ുട്ബോൾ മേള 🔴 കാഴ്‍ച - ഫിലിം ഫെസ്റ്റിവൽ

🔴 ഡിജിറ്റൽ മാഗസിൻ-ഉയരെ 2021 🔴 പാഠം ഒന്ന്: പാടത്തേക്ക് 🔴പുഴയെ അറിയാൻ

🔴പ‍ുസ്‍തക വണ്ടി 🔴ബിരിയാണി ഫെസ്റ്റ് 2021 🔴പറവകൾക്കൊരു പാനപാത്രം

🔴കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ 🔴ദുരിതക്കടലിൽ താങ്ങായി ..... 🔴ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ്

2023-24 പ്രവർത്തനങ്ങൾ

നിറവ് @50

പുള്ളിയിൽ ഗവ. യു. പി. സ്കൂൾ അൻപതിന്റെ നിറവിലേയ്ക്ക്...

കരുളായി ഗ്രാമപഞ്ചായ ത്തിലെ ഏക സർക്കാർ യു. പി. സ്കൂളായ പുള്ളിയിൽ ഗവ. യു. പി. സ്കൂൾ അൻപതാം വാർഷികം ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്.. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ വിജയിപ്പിക്കുവാൻ 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി അൻപത് വ്യത്യസ്ത പരിപാടികൾ ഒരു വർഷത്തിനുള്ളിൽ സ്കൂളിൽ നടക്കും.

🔺കുട്ടിക്കൊരു സ്നേഹ വീട്

മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം

വൺ വീക്ക്‌ വൺ ആക്ടിവിറ്റി

ക‍ൂട‍ുതൽ വായിക്ക‍ുക....

2022-23 പ്രവർത്തനങ്ങൾ

സപര്യ 2022 - 23

2021-22 പ്രവർത്തനങ്ങൾ

പ്രത്യാശ 2021-22

ക്രാഫ്റ്റ് 2022

വ്യത്യസ്തങ്ങളായ പഠനാന‍ുബന്ധ പ്രവർത്തനങ്ങളെക്ക‍ുറിച്ച് കൂടുതൽ വായിക്കാം

സ്‍ക‍ൂൾ മാനേജ്മെന്റ് കമ്മിറ്റി

മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവൃത്തിക്കുന്നത്. കരുളായി ഗ്രാമപ്പഞ്ചായത്തിലെ ഒരേ ഒരു യു .പി സ്കൂൾ ആണ് ഇത് ഏതൊരു സ്കൂളിന്റേയും ഭൗതിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണ് അവിടുത്തെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി[3] . ജി യു പി സ്കൂൾ പുള്ളിയിലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പുള്ളിയിൽ ഗവണ്മെന്റ് യു പി സ്‍ക‍ൂളിനെ ജില്ലയിലെതന്നെ മികച്ച സ്‍‍ക‍ൂളായി ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്ക‍ുവഹിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വൈവിധ്യമാർന്നതും കാര്യക്ഷമവുമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ഓരോ വർഷവും ഫലപ്രദമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം ശക്തമായ നേതൃത്വം നൽകുന്നതിലും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ശ്രദ്ധ പതിപ്പിക്കുന്നു.

48482 SMC-2023-24.jpg


ക‍ൂട‍ുതലറിയാൻ.

സ്‍ക‍ൂളിലെ പ്രധാനാധ്യാപകർ

പ്രധാനാധ്യാപകർ
നമ്പർ പേര് കാലഘട്ടം
1 അബൂബക്കർ. എം 1976 1978
2 സൈലാസ്. ഡി 1978 1982
3 കേശവൻ. യു 1982 2004
4 സുകുമാര പണിക്കർ 2004 2008
5 സുബ്രഹ്മണ്യൻ ഒ.ടി 2008 2009
6 ഓമന 2009 2010
7 വിജയൻ.കെ 2010 2011
8 അന്നമ്മ 2011 2015
9 ബീരാൻകുട്ടി 2015 2017
10 ശ്രീധരൻ. എൻ. നായർ 2017 2018
11 ജയകുമാർ കെ. വി 2018 തുടരുന്നു

ചിത്രശാല

പുള്ളിയിൽ ഗവണ്മെന്റ് യു പി സ്കൂളിലെ ഓരോ മികവുറ്റ പ്രവർത്തനങ്ങളും   ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തപ്പോൾ...

ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങൾ ഇവിട‍ുത്തെ പൂർവ വിദ്യാർത്ഥികൾ

സമ‍‍ൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന പല വ്യക്തികളും  പ‍ുള്ളിയിൽ ഗവൺമെന്റ് യു പി സ്‍ക‍ൂളിലെ  പൂർവ്വ വിദ്യാർത്ഥികളാണ്.

അവരിൽ ചിലരിലൂടെ

അംഗീകാരങ്ങൾ

പഠന മികവിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും പ‍ുള്ളിയിൽ ഗവൺമെന്റ്   യു പി സ്‍ക‍ൂൾ മുന്നിട്ടുനിൽക്കുന്നു. പോയ വർഷങ്ങളിൽ ഒട്ടേറെ ബഹുമതികൾ സ്വന്തമാക്കാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2021-22 ലെ മികച്ച സബ്ജില്ലാതല പി ടി എ പുരസ്‌കാരം, 2022-23 ലെ സബ്ജില്ലാതല കലാമേള ഓവറോൾ കിരീടം, ഗാന്ധിദർശൻ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം, പ്രവർത്തി പരിചയ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം അങ്ങനെ ഒട്ടനവധി നേട്ടങ്ങൾ ഈ വിദ്യാലയത്തെ തേടിയെത്തി. പഞ്ചായത്ത്തലം മുതൽ സംസ്ഥാനതലം വരെ സ്കൂളിന്റെ  യശ്ശസുയർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു.

ക‍‍ൂട‍ുതലറിയാൻ

വഴികാട്ടി

  • റോഡ് മാർഗം
    നിലമ്പൂർ ചന്തക്കുന്നിൽ നിന്ന് റയിൽവേ സ്‌റ്റേഷൻ റോഡിലേക്ക് തിരിഞ്ഞ് തൊട്ടടുത്ത ജംഗ്ഷൻ ( മുക്കട്ട) ഇടതു വശം( കരുളായി) റോഡിലൂടെ നാല് കിലോമീറ്റർ ദൂരം മാത്രം.
  • ട്രെയിൻ മാർഗം

നിലമ്പൂർ റയിൽവേ സ്‌റ്റേഷനിൽ നിന്ന്  നിലമ്പൂർ റോഡിൽ തൊട്ടടുത്ത ജംഗ്ഷൻ (മുക്കട്ടയിൽ ) ചെന്ന് കരുളായി ഭാഗത്തേക്ക് നാല് കിലോമീറ്റർ ദൂരം മാത്രം


Loading map...

അവലംബം

  1. ml.m.wikipedia.org/wiki/ഇന്ത്യയിലെ_പഞ്ചായത്തി_രാജ്
  2. www.britannica.com/technology/incinerator
  3. www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala school_managment Committee circular.pdf#page=1&zoom=auto,-109,352
"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പുള്ളിയിൽ&oldid=2028017" എന്ന താളിൽനിന്ന് ശേഖരിച്ചത്