2 .2022

Schoolwiki സംരംഭത്തിൽ നിന്ന്
00:42, 9 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21043 (സംവാദം | സംഭാവനകൾ) ('വായനയുടെ വലിപ്പം. ലുട്ടാപ്പിയിൽ നിന്നും മായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനയുടെ വലിപ്പം.

ലുട്ടാപ്പിയിൽ നിന്നും മായാവിയിൽ നിന്നും ഡാകിനിയമ്മൂമ്മയിൽനിന്നുംതുടങ്ങി ബാലപ്രസിദ്ധീകരണങ്ങളായ ബാലരമയിലൂടെ പൂമ്പാറ്റയിലൂടെ വായനയുടെ ലോകം തുറക്കുകയായിരുന്നു മുരളി .എസ്. കുമാർ . പുസ്തക വായനയ്ക്കപ്പുറം ചുറ്റുപാടിന്റെ വായന എന്തെന്നും പാഠപുസ്തക വായന മറ്റു വായനകളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നുവെന്നും മുരളി എസ്. കുമാർ പറയുക തന്നെയായിരുന്നു.

കഥയുടേയോ കവിതയുടെയോ സഹായമില്ലാതെ പാലക്കാടിന്റെ കിഴക്കൻ ഭാഷാശൈലിയിൽ കുട്ടികളുടെ മനസ്സിലേയ്ക്ക് നേരിട്ട് പ്രവേശിക്കുകയായിരുന്നു പ്രഭാഷകൻ..വായനയിൽ മാത്രമല്ല എന്തിലും ഉള്ള താല്പര്യവും രസവും ആണ് ആ പ്രവൃത്തിയേയും ജീവിതത്തേയും മനോഹരമാക്കിത്തീർക്കുന്നതെന്ന് പ്രഭാഷകൻ.

തുക്കിക്കൊല്ലുന്നതിന് മുൻപ് ഭഗത് സിംഗ്തനിക്കിഷ്ടപ്പെട്ട പുസ്തകം വായിച്ചു തീർക്കാൻ ശ്രമിക്കുകയായിരുന്നു. നെഹറുവിന്റെ മതേതരത്വവും സോഷ്യലിസവും ജീവിതത്തിന്റെ മാതൃകയാണ്. ദക്ഷിണാഫ്രിക്കയിൽ റെയിൽവേ പ്ലാറ്റ് ഫോമിൽ ചവിട്ടേറ്റു വീഴുമ്പോൾ ഗാന്ധിജിയുടെ ഇച്ഛാശക്തി ഉയർത്തെഴുന്നേൽക്കുകയായിരുന്നു. അബ്ദുൾ കലാമിൽ സാങ്കേതികതയുടെമുഖത്തോടൊപ്പം മാനവികതയുടെ മുഖവുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഓരോറോക്കറ്റ് വിക്ഷേപണത്തിനു ശേഷവുംഅദ്ദേഹം ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കാനാവശ്യപ്പെട്ടത്.

വായനയിൽ ഒരു രസമുണ്ട്. ചുറ്റുപാടിന്റെ വായന വളരെ വിപുലമാണ്. ആ വിപുലതയിലാണ് ലോകം പുലരുന്നത്. ആത്യന്തികമായി വായന നല്ല മനുഷ്യരെ സൃഷ്ടിക്കുന്നു. നല്ല മനുഷ്യൻ ലോകത്തെ

മനുഷ്യരെ, പുസ്തകങ്ങളെ ഒക്കെ വായിക്കുന്നു.ഒരു മണിക്കൂർ നീണ്ടു നിന്ന പ്രഭാഷണത്തിനൊടുവിൽ സ്കൂൾ വായനാ വാരത്തിനും വിദ്യാരംഗം കലാസാഹിത്യ വേദിക്കും തുടക്കം കുറിച്ചു കൊണ്ട് മുരളി അവസാനിപ്പിച്ചു.

"https://schoolwiki.in/index.php?title=2_.2022&oldid=1833253" എന്ന താളിൽനിന്ന് ശേഖരിച്ചത്