സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(23513 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ മാള ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് സി എൽ പി എസ് കണ്ണിക്കര. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1926 ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ സകലവിധ പ്രൗഢികളോടും കൂടി കണ്ണിക്കരയുടെ ഹൃദയഭാഗത്ത് തല ഉയർത്തി നിൽക്കുന്നു. ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ പ്രീപ്രൈമറി ക്ലാസ്സുകളും ഉണ്ട്.

സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര
വിലാസം
കണ്ണിക്കര

കണ്ണിക്കര
,
കടുപ്പശ്ശേരി പി.ഒ.
,
680683
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ0480 2789998
ഇമെയിൽstpaulkannikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്23513 (സമേതം)
യുഡൈസ് കോഡ്32070903301
വിക്കിഡാറ്റQ64089146
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംആളൂർ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെയ്‌സി കെ പി
പി.ടി.എ. പ്രസിഡണ്ട്ഷിജു കരേടൻ
എം.പി.ടി.എ. പ്രസിഡണ്ട്അനു ചന്ദ്രൻ
അവസാനം തിരുത്തിയത്
05-02-2022ST.PAUL'SKANNIKKARA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1926 ( മലയാള വർഷം 1102 ) ലെ വിദ്യാരംഭ ദിനത്തിൽ കണ്ണിക്കരയിൽ ചൂര കാരന്റെ പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ ഈ സരസ്വതി ക്ഷേത്രം ഉടലെടുത്തു. വിദ്യാഭ്യാസം ജനകീയമല്ലാത്തൊരു കാലം! കൊച്ചി മഹാരാജാവിന്റെ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായുള്ള എഴുന്നള്ളത്ത് പാതയോരത്തായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് രൂപഭാവങ്ങൾ നൽകിയ ഓലഷെഡ് സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ആദ്യ ശില്പികൾ ശ്രീ നമ്പ്യാരു മാസ്റ്ററും ശ്രീ മാധവൻ മാസ്റ്ററുമായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനും ഈ സരസ്വതി ക്ഷേത്രം പ്രാധാന്യം നൽകിയിരുന്നു.കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

കണ്ണിക്കര ഗ്രാമത്തിലെ മെയിൻ റോഡിനോട് ചേർന്ന് ഉള്ള ഒരു ഏക്കർ സ്ഥലമുൾപ്പെടുന്നതാണ് ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം.

  • അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം.
  • ഓഫീസ് റൂം, സ്റ്റാഫ് റൂം
  • കമ്പ്യൂട്ടർ ലാബ്
  • പ്രൊജക്ടർ സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ്‌ മുറികൾ
  • ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ
  • സ്മാർട്ട്‌ ക്ലാസ്സ്‌ സൗകര്യത്തോടുകൂടിയ ഹാൾ
  • എല്ലാ ക്ലാസ്സ്‌ മുറികളിലും ഫാൻ,ലൈറ്റ്
  • പാചകശാല
  • വാട്ടർ പ്യൂരിഫയർ
  • ടോയ്ലറ്റ് സൗകര്യങ്ങൾ
  • പാർക്ക്‌,കളിസ്ഥലം,കളിയുപകരണങ്ങൾ
  • ജൈവ വൈവിധ്യ പാർക്ക്, പച്ചക്കറിതോട്ടം, പൂന്തോട്ടം
  • ഡിസ്പ്ലേ ബോർഡ്,ചുമർ ബോർഡ്, നോട്ടീസ് ബോർഡ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • അധ്യാത്മികവും സാന്മാർഗ്ഗികവും ആയി മൂല്യബോധം വളർത്താൻ ഉതകുന്ന പരിശീലനം.
  • കുട്ടികളുടെ ശാരീരിക കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന ക്ലാസുകളും കരാട്ടെ, യോഗ ക്ലാസുകളും നൽകുന്നു.
  • വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
  • ഡിജിറ്റൽ മാഗസിൻ
  • കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  • ശാസ്ത്ര -സാമൂഹ്യ- ഗണിത പ്രവർത്തിപരിചയ മത്സരങ്ങളിൽ ഉള്ള പങ്കാളിത്തം
  • പൊതു വിജ്ഞാനം വളർത്തുന്ന മത്സരങ്ങൾ എല്ലാ മാസങ്ങളിലും നടത്തിവരുന്നു

മാനേജ്‌മെന്റ്

കാർമലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ്, ഉദയാ പ്രോവിൻസ് ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്.

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ നാരായണാകുറുപ്പ് 1930- .........
2 ശ്രീ ദാമോദരൻ മാസ്റ്റർ 
3 ശ്രീമതി ഭവാനി ടീച്ചർ
4 ശ്രീ സെബാസ്റ്റ്യൻ മാസ്റ്റർ 01.04.1998-31.05.2002
5 പി പി ഫ്രാൻസിസ് 01.06 2002 - 31.05.2004
6 സിസ്റ്റർ ലൂസി കെ വി 01.06.2004 - 31.05.2010
7 സിസ്റ്റർ ഷേർളി പി വി 01.06.2010 - 31.05.2014
8 സിസ്റ്റർ മറിയാമ്മ കെ വി 01.06.2014 - 31.05.2016
9 സിസ്റ്റർ മറിയാമ്മ കെ വി 01.06.2016 തുടരുന്നു


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ ഷാജൻ കെ എസ് ( മലപ്പുറം ജില്ല. മഞ്ചേരി ഡി. ഇ. ഒ )

നേട്ടങ്ങൾ , അവാർഡുകൾ, അംഗീകാരങ്ങൾ

2004 - ഉപജില്ലാ കലാമേളയിൽ ഓവറോൾ തേർഡ്

2009 - ഉപജില്ലാ കായിക മേളയിൽ ഓവറോൾ ഫസ്റ്റ്

2013 - ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്

2017 - എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.

വഴികാട്ടി

ഇരിഞ്ഞാലക്കുടയിൽ നിന്നും പുലൂർ അവിട്ടത്തൂർ പിഗ്മെന്റ്സ് വഴി പോകുന്ന ബസിൽ കണ്ണിക്കര സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.

ചാലക്കുടിയിൽ നിന്നും പോട്ട ആശ്രമം വഴി പറമ്പിറോഡ് പിഗ്മെന്റ്സ് വഴി കണ്ണിക്കര സ്റ്റോപ്പിൽ ഇറങ്ങുക. {{#multimaps:10.3315941196672, 76.26993603878378|zoom=18}}