2021

Schoolwiki സംരംഭത്തിൽ നിന്ന്

*ജൂൺ 19  വായനാദിനാചരണം ഓൺലൈൻ പ്ലാറ്റഫോം വഴി പ്രധാനാദ്ധ്യാപികയുടെ സാന്നിധ്യത്തിൽ യു പി ഹൈ സ്കൂൾ തലം ഒരുമിച്ച് നടത്തി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .

*വായന വാരാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എഴുത്തുകാരനും പാഠശാല സ്കൂളിലെ അധ്യാപകനുമായ Dr. പി.ആർ. ജയശീലൻ മാഷിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും അധ്യാപകർക്കുമായി വിവിധ പ്രവർത്തനങ്ങൾ നല്കി.

ആദ്യദിനം ആന്റെൺ ചെക്കോവിന്റെ ' വാൻക' എന്ന ചെറുകഥയുടെ കുറച്ചു ഭാഗങ്ങൾ നൽകി ആസ്വാദന കുറിപ്പ് തയ്യാറാക്കാൻ നിർദ്ദേശിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ എഴുത്തുകാരൻ മഹേന്ദറിന്റെ ' പ്രകൃതി ഒരു കുട്ടിയെ കാണുന്നു ' എന്ന ചെറുകഥയും, ഒ എൻ വിയുടെ 'ഉപ്പ്' എന്ന കവിത ജ്യോതിഭായ് പര്യേടത്ത് ആലപിച്ച വീഡിയോയും , കാരാകുറിശ്ശി ഹൈസ്കൂൾ അധ്യാപകനായ കൃഷ്ണദാസ് മാഷിന്റെ 'പുറത്ത്' എന്ന കഥയും, അക്കര സ്കൂളിലെ വിനോദൻ മാഷിന്റെ എഴുത്ത് , വായന, മനുഷ്യ ജീവിതം, കവിത തുടങ്ങിയ വിഷയങ്ങളെഅധികരിച്ച് അദ്ദേഹം കുട്ടികൾക്കായി തയ്യാറാക്കിയറിച്ചുള്ള ഒരു വീഡിയോയും, ബസ്റയിലെ ലൈബ്രേറിയൻ എന്ന ബുക്കിനെ കുറിച്ചൊരു വിവരണവും, സുനിത ഗണേഷ് ചൊല്ലിയ ചോര മഴ എന്ന കവിതാ സമാഹാരത്തിൽ നിന്നും' വായനശാല' എന്ന കവിതയും നൽകി കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കും അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുളള വേദിയൊരുക്കി.ഇപ്രകാരം അവരിൽ നിന്നും ലഭിച്ച സൃഷ്ടികൾ കോർത്തിണക്കി കൊണ്ട് വിദ്യാലയത്തിന്റെതായ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുവാൻ സാധിച്ചു

"https://schoolwiki.in/index.php?title=2021&oldid=1830363" എന്ന താളിൽനിന്ന് ശേഖരിച്ചത്