സഹായം Reading Problems? Click here

ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
< ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള‎ | അക്ഷരവൃക്ഷം
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള/അക്ഷരവൃക്ഷം/തിരിച്ചറിവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്


ഒരു നട്ടുച്ച നേരം ഭൂമിയെ പിളരുമാറ് സൂര്യരശ്മികളുടെ ചൂട് ആ നഗരത്തിൽ എല്ലാവരും യാന്ത്രികമായി പായുകയാണ്. അതിനിടയിൽ ദു:ഖം തളം കെട്ടി കിടക്കുന്ന മനസുമായി അയാൾ ഒരു ബസിൽ കയറി ടിക്കറ്റെടുത്തു. പുറത്തെ കാഴ്ചകൾ അയാളെ ആകർഷിച്ചില്ല. നഗരം അയാളെ മാടി വിളിച്ച യാത്രക്കിടയിൽ ഒന്നു മയങ്ങി പോയി. ബസിലെ കണ്ടക്ടർ വിളിച്ചപ്പോൾ ഞെട്ടിയുണർന്ന് മുഖത്ത് പാറി വീണ മുടികൾ നേരെയാക്കി സഞ്ചിയും പിടിച്ച് അയാൾ ഇറങ്ങി നടന്നു. എങ്ങും മൂകത കരിഞ്ഞുണങ്ങിയ കൃഷി പാടങ്ങൾ……….. അവിടവിടെ ചെറു കൂരകൾ യാത്ര തുടരുകയാന് ഒടുവിൽ ആ യാത്ര അവസാനിച്ചത് ഒരു കൊച്ചു കൂരക്ക് കീഴിൽ. ഒറ്റ മുറിയുള്ള അ കൂരയ്ക്ക് താഴെ അയാളെയും കാത്ത് രണ്ടു മനുഷ്യ രൂപങ്ങൾ. തോളിൽ കിടന്ന സഞ്ചി ചുമരിലെ ആണിയിൽ തൂക്കി. കട്ടിലിൽ കിടക്കുന്ന ആ രൂപങ്ങൾ ആരാണ്? അത് അയാളുടെ മക്കളാണ് പറക്ക മുറ്റാത്ത മക്കൾ ചുമരിൽ തൂക്കിയ സഞ്ചിയിൽ നിന്ന് ചില കടലാസുകൾ അയാൾ കൈയിലെടുത്തു .നഗരത്തിലെ ഏതോ ബാങ്കിലെ കടലാസുകൾ അയാൾ ആ കടലാസുകൾ വലിച്ചുകീറി കളഞ്ഞു.ദുഃഖപൂർണമായ മനസ്സുമായി അയാൾ തന്റെ പഴയകാലം ഓർത്തെടുക്കുന്നു.ഭൂമിയെ ദൈവമായി ആരാധിച്ചിരുന്ന ഒരു കാലം....എവിടെയും സന്തോഷത്തിന്റെ കളിവിളയാട്ടം .കൃഷിയിലൂടെ ഉപജീവനം നടത്തിയിരുന്ന വർ ആയിരുന്നു അന്നാട്ടുകാർ . ഉള്ളത് കൊണ്ട് ഓണം പോലെ എന്ന പഴമൊഴി യുടെ പൊരുൾ മനസ്സിലാക്കിയിരുന്നു അവർ.എന്നാൽ എല്ലാം എത്ര പെട്ടെന്നാണ് തകിടം മറിയുന്നത്.ചില വൻകിട കൊള്ളക്കാരുടെ താൽപര്യത്തിന് വേണ്ടി അവർ ഞങ്ങളെ ഇല്ലാതാക്കി. വിളവ് കൂട്ടാൻ ആയി തിളക്കമുള്ള ചില്ലുകുപ്പിയിൽ പല നിറങ്ങളിൽ ഉള്ള വസ്തുക്കൾ ഞങ്ങൾക് തന്നു.പഠിപ്പും വിവരവും ഇല്ലാത്ത ഞങ്ങൾ..... അവർ പറഞ്ഞത് വിശ്വസിച്ചു. പല വർണ്ണത്തിലുള്ള സ്വപ്നങ്ങൾ മെനഞ്ഞു കൂട്ടി.... പക്ഷേ പ്രകൃതിയെ നശിപ്പിച്ച ഞങ്ങളെ അതിന്റെ പച്ചപ്പിനെ നശിപ്പിച്ച വിഷം പേറുന്ന ഭൂമിയായി മാറ്റിയത് കൊണ്ട് അവള് ഞങ്ങളെയും പരീക്ഷിച്ചു.ക്യാൻസർ എന്ന മഹാമാരിയെ തന്നെ തന്നു .. എന്റെ കുഞ്ഞുങ്ങൾ ഞാൻ കാരണം ഇന്ന് നരകിക്കുകയാണ്....എത്രയോ മനുഷ്യരെ ഞങ്ങൾ രോഗികൾ ആകി, അതിനുള്ള ശിക്ഷ പ്രകൃതി തന്നു....മക്കളെ ചികിത്സിക്കാൻ പോലും പണമില്ലാതെ ...താൻ കണ്ണിൽ നിന്ന് വീഴുന്ന കണ്ണീർ തുള്ളികൾ അയാളുടെ കവിളിലൂടെ ഒഴുകി.അത് പശ്ചാത്താപ തിന്റെ നിലവിളി ആയിരുന്നു. ഓർക്കുക മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുകയും അവളുടെ മനോഹാരിത ക്ക് കോട്ടം തട്ടിക്കയും ചെയ്യുമ്പോൾ അവള് പ്രതികരിക്കും അത് അവളുടെ അവകാശമാണ്. ഓഖിയും പ്രളയവും കഴിഞ്ഞിട്ടും ഒന്നും പഠിക്കാത്ത മനുഷ്യാ നിന്നോട് ഒരു വാക്ക് മാത്രം പറഞ്ഞുകൊള്ളട്ടെ പാഠങ്ങൾ പലതും കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ വലിയ പാഠങ്ങൾ പ്രകൃതി നിന്നെ പഠിപ്പിക്കും തീർച്ച.തിരിച്ചറിവുകൾ നടത്തേണ്ട സമയം തുടങ്ങുകയായി.....


വിസ്മയ.ആർ.എസ്.
7 ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ