ജി.എം.എൽ.പി.എസ്. മേലങ്ങാടി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
< ജി.എം.എൽ.പി.എസ്. മേലങ്ങാടി | അക്ഷരവൃക്ഷം
Jump to navigation
Jump to search
19:57, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
മനുഷ്യരായ നമ്മൾക്കാണ് ഏറ്റവും കൂടുതൽ രോഗം വരുന്നത് .ഇത് എന്തുകൊണ്ടാണ് എന്ന് അറിയാമോ?നമ്മൾ മറ്റുള്ളവരുമായി ധാരാളം ഇടപഴകുകയും ദൂരത്തേക്ക് യാത്രചെയ്യുകയും നാട്ടിൽ ഇല്ലാത്തവിഭവങ്ങൾവരെ തിന്നുകയും ചെയ്യുന്നവരാണ് എന്നതാണ് രോഗവും കൂടുതലാവാൻ കാരണം. .രോഗത്തിനു കാരണം അണുക്കൾ ആവാം .ചിലപ്പോൾ നമ്മുടെ ശീലങ്ങൾ കൊണ്ടാവാം .രോഗം വരാതെ തടയാനുള്ള ശരീരത്തിന്റെ ശക്തിയാണ് രോഗപ്രതിരോധശേഷി .പുകവലി ,മദ്യപാനം തുടങ്ങിയ ശീലങ്ങൾ പ്രതിരോധശേഷിയെ കുറയ്ക്കുന്നു .ചില അണുക്കളെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിനു കഴിയാതെ വരുമ്പോഴും രോഗങ്ങൾ വരുന്നു .നമ്മുടെ വീടും അതിന്റെ പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിലും രോഗങ്ങൾ പിടിപെടും .നല്ല ശുചിത്വശീലങ്ങളും രോഗം വരാതിരിക്കാൻ ആവശ്യമാണ്. .ദിവസവും കുളിക്കുക ,പല്ലുതേക്കുക ,നഖങ്ങൾ വൃത്തിയായിസൂക്ഷിക്കുക ,അധികം വെയിലും മഴയും തണുപ്പും കൊള്ളാതിരിക്കുക ,സമയത്തു മലമൂത്രവിസർജനംനടത്തുക ,കൈകാലുകൾ വൃത്തിയായി സൂക്ഷിക്കുക ,ഇടയ്ക്കിടെ ധാരാളം ശുദ്ധജലം കുടിയ്ക്കുക ,ഉറങ്ങേണ്ട സമയത്തു ഉറങ്ങുക ,വ്യായാമം ശീലമാക്കുക ആഹാരവസ്തുക്കൾ മൂടിവെക്കുക ,കാണുന്നിടത്തെല്ലാം തുപ്പാതിരിക്കുക ,പോഷകാഹാരം കഴിക്കുക ആവശ്യത്തിലധികം ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയവ ആരോഗ്യത്തിനു ഗുണം ചെയ്യുന്ന കാര്യങ്ങളാണ് .രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലതാണല്ലോ രോഗം വരാതെ നോക്കുന്നത്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം