സഹായം Reading Problems? Click here

ജി.എൽ.പി.എസ്. പണിക്കരപ്പുറായ

Schoolwiki സംരംഭത്തിൽ നിന്ന്
04:42, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajivhse (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ആമുഖം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ പണിക്കരപ്പുറായ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പണിക്കരപ്പുറായ.ഇപ്പോൾഈ വിദ്യാലയത്തിൽ 147 വിദ്യാർത്ഥികളും 6 അധ്യാപകരുമാണുള്ളത്. പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും

ജി.എൽ.പി.എസ്. പണിക്കരപ്പുറായ
വിലാസം
പണിക്കരപ്പുറായ
കോഡുകൾ
സ്കൂൾ കോഡ്18346 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
അവസാനം തിരുത്തിയത്
13-03-2022Shajivhseചരിത്രം

1955 ൽ വളരെ പരിമിതമായ സാഹചര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയം ഏറെ വർഷക്കാലം വാടക കെട്ടിടത്തിലായിരുന്നു. മാന്യനായ ശ്രീ കൊയപ്പത്തൊടി പാലപ്ര ആലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിലാണ് സ്കൂൾ തുടങ്ങിയത്.

നല്ലവരായ നാട്ടുകൾ, പ്രവാസികൾ , രാഷ്ട്രീയ, മത സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായി 2014-ൽ സ്വന്തമായ പുതിയ വിദ്യാലയം എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. 1990 ളിൽ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ആവിർഭാവം ഈ കൊച്ചു വിദ്യാലയത്തിന്റെ നിലനിൽപ്പിനെതന്നെ ബാധിക്കുന്ന തരത്തിലായിരുന്നു എന്ന് പറയാതെ വയ്യ. എന്നാൽ പുതിയ വിദ്യാലയം യധാർഥ്യമായതോടെ പ്രവാസികളുടെയും ,പ്രാദേശിക ക്ലബ്ബുകൾ, പഞ്ചായത്ത്, സ്ഥലം എം എൽ എ എന്നിവരുടെയും ശ്രമഫലമായി നല്ലൊരു സൗണ്ട് സിസ്റ്റം രണ്ട് പ്രൊജക്ടറുകൾ, ക്ലാസ് മുറികളിൽ കമ്പ്യൂട്ടറുകൾ എന്നിവ ലഭിച്ചു. ബഹുമാന്യനായ കൊയപ്പത്തൊടി മുഹമ്മദ് ഹാജി നൽകിയ അഞ്ച് സെന്റ് സ്ഥലം കുട്ടികൾക്ക് കളിക്കുന്നതിനും ഒരു അടുക്കള നിർമിക്കുന്നതിനും സാധിച്ചു.

ഭൗതിക സൗകര്യങ്ങൾ

15 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് 6 ക്ലാസ് മുറികളും 4 ലാപ് ടോപ്പുകളും 2 പ്രൊജക്ടറുകളും സ്വന്തമായുണ്ട്. മികച്ച കഞ്ഞിപ്പുര, മൂത്രപ്പുര, കുടിവെള്ളം എന്നിവയെല്ലാമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

* പ്രവേശനോത്സവം

* പാർലമെന്റ് തെരഞ്ഞെടുപ്പ്

* ക്ലബ്ബ് പ്രവർത്തനങ്ങൾ

* കലാ-കായിക പരിപാടികൾ

* വിദ്യാരംഗം കലാ സാഹിത്യവേദി

ഇപ്പോൾഈ വിദ്യാലയത്തിൽ 147 വിദ്യാർത്ഥികളും 6 അധ്യാപകരുമാണുള്ളത്. പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും