സഹായം Reading Problems? Click here


എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
< എസ് എസ് എം എച്ച് എസ് എടക്കഴിയൂർ
14:27, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ssmvhsshs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ആദ്യ വർഷങ്ങളിൽ ഈ സ്ഥാപനത്തിൽ എട്ടാം ക്ലാസ്സ് രണ്ട് ഡിവിഷനുകളിലായി 60 കുട്ടികൾ പഠിച്ചിരുന്നു. അതിൽ 9 പെണ്കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓലഷെഡ്ഡിൽ പ്രവര്ത്തചനം ആരംഭിച്ച ഈ സ്കൂൾ ആദ്യം സീതിസാഹിബ് മെമ്മോറിയൽ ഫിഷറീസ് ഹൈസ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ആവശ്യത്തിനുള്ള കോണ്ക്രീ്റ്റ് കെട്ടിടങ്ങളും ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള കംബ്യൂട്ടർ ലാബും , റെഫെറെൻസ് ലൈബ്രറിയും, സുസജ്ജമായ സയൻസ് ലാബുകളും ,വിശാലമായ കളിസ്ഥലവും ഇന്നുണ്ട്. നാല്പതോളം ഡിവിഷനുകളിലായി രണ്ടായിരത്തോളം കുട്ടികൾ ഹൈസ്കൂളിൽ പഠിക്കുന്നതിനു പുറമേ വി.എച്ച്.എസ്.ഇ, പ്ലസ്ടു വിഭാഗങ്ങളും പ്രവര്ത്തിംക്കുന്നു. ശ്രീമതി രമണി ടീച്ചർ എച്ച്.എം ആയിരുന്ന കാലത്താണ് ഇവിടെ വി.എച്ച്.എസ്.ഇ ആരംഭിച്ചത്. ശ്രീ ജോസ് തലക്കോട്ടൂർ മാസ്റ്റർ പ്രിന്സി്പ്പാളായിരുന്ന കാലത്ത് പ്ലസ് ടു ആദ്യം അൺ എയ്ഡഡായും പിന്നീട് ജനാബ് ആർ.പി മൊയ്തുട്ടി ഹാജിയുടെ നിരന്തരശ്രമത്തിന്റെ ഫലമായി 1998-99 കാലഘട്ടത്തിൽ പ്ലസ് ടു വിന് അംഗീകാരം ലഭിക്കുകയും ചെയ്തു.

ഇപ്പോൾ വി.എച്ച്.എസ്.ഇ, ഹൈസ്കൂൾ വിഭാഗം പ്രിൻസിപ്പാൾ ശ്രീമതി റീന സി സി ടീച്ചറും, പ്ലസ് ടു വിഭാഗം പ്രിൻസിപ്പാൾ സജിത്ത് മാസ്റ്ററുമാണ് സേവനമനുഷ്ടിക്കുന്നത്. ഈ ഗ്രാമത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപു തന്നെ സ്കൂളിലെ രാഷ്ട്രീയാധിഷ്ഠിത തെരെഞ്ഞെടുപ്പുകൾ നിർത്തലാക്കുന്നതിനും സമര വിമുക്ത സ്കൂളാക്കുന്നതിനും സർവ്വോപരി അച്ചടക്കപൂർണ്ണമാക്കുന്നതിന് സാധിച്ചത് രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സർവ്വോപരി അന്നത്തെ പ്രിൻസിപ്പാളായിരുന്ന രമണി ടീച്ചറുടേയും അശ്രാദ്ധ പരിശ്രമത്താലാണ്. പൂർവ്വ വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ സേവനവും എടുത്തു പറയേണ്ടതാണ്. മത സൌഹാർദ്ദത്തിനു പേരുകേട്ട എടക്കഴിയൂരിലെ പ്രധാന ആരാധനാലയങ്ങളാണ് എടക്കഴിയൂർ മുസ്ലിം പള്ളിയും പഞ്ചവടി ക്ഷേത്രവും. ഒരുപാട് സാമൂഹ്യ സാംസ്കാരിക സംഘടനകൾക്കും ക്ലബ്ബുകൾക്കും പ്രചോദനമേകാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുള്ളതിന് തെളിവാണ് സ്കൂളിന്റെ പരിസരങ്ങളിൽ കാണുന്ന ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും.

ഈ സ്കൂളിലെ ഹാബിറ്റാറ്റ് ഹരിതസേന,നാഷണൽ സർവ്വീസ് സ്കീം അംഗങ്ങളുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും കണ്ടൽ വനവൽക്കരണം കടലാമ സംരക്ഷണം എന്നിവയും പ്രശംസനീയമാണ്. ഇവിടെ പഠനം പൂർത്തിയാക്കിയ വളരെ പേർ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. സമൂഹത്തിലെ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നവരും വിരളമല്ല.പഞ്ചായത്ത് സ്ഥാനം അലങ്കരിച്ചിരുന്ന ശ്രീമതി കെ.എച്ച് കയ്യുമ്മു ടീച്ചർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നുള്ളത് എടുത്തു പറയട്ടെ. ഈ സ്കൂളിന്റെ മാനേജരായിരുന്ന ജനാബ് ആർ.പി മൊയ്തുട്ടി ഹാജി കാലങ്ങളോളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.അദ്ദേഹത്തിന്റെ വിയോഗം ഈ സ്ഥാപനത്തിനും നാടിനും താങ്ങാനാവുന്നതിനപ്പുറമായിരുന്നു. കേരളത്തിലെ തന്നെ അറിയപ്പെടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. കലാകായിക രംഗത്തും ഈ സ്കൂളിന് അതിന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.സ്കൂളിന്റെ വളർച്ച നാടിന്റേയും വളർച്ചയാണ്. അതിനുള്ള തെളിവാണ് എടക്കഴിയൂരിൽ പ്രവർത്തിച്ചു വരുന്ന ഭാരതീയ സ്റ്റേറ്റ് ബാങ്ക് ശാഖയും അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ശാഖയും പബ്ലിക്ക് ഹെൽത്ത് സെന്റർ,പോസ്റ്റോഫീസ്,ഓഡിറ്റോറിയം, ഇതര വ്യാപാര സ്ഥാപനങ്ങളും.

പുരോഗതിയുടെ നെറുകയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തെ എച്ച്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളുടെ പ്രിൻസിപ്പാൾ ശ്രീമതി റൈന കെ കൊച്ചുണ്ണി ടീച്ചറുടേയും പ്ലസ്-ടു വിഭാഗം പ്രിൻസിപ്പാൾ ശ്രീ എം.ഐസൈനുദ്ദീൻ മാസ്റ്ററുടേയും സർവ്വോപരി സ്കൂൾ മാനേജർ ജനാബ് ആർ.പി സിദ്ദീഖ് സാഹിബിന്റേയും കൂട്ടായ ശ്രമങ്ങൾ ഫലമണിയട്ടെ എന്ന് പ്രത്യാശിക്കുന്നു