സഹായം Reading Problems? Click here


സംവാദം:മൗവ്വഞ്ചേരി യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
01:41, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Untitled

'നല്ല പാഠം' ഹരിത കേരളം മിഷന്റെ ഭാഗമായി മൗവ്വഞ്ചേരി യു പി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി ശുചിത്വം,പ്ലാസ്റ്റിക് നിർമാർജനം തുടങ്ങിയവയെ ക്കുറിച്ച് വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

'നാട്ടിലൊരു കൂട്ട്' ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കണയന്നൂർ പ്രദേശത്ത് കുട്ടികൾ സ്വന്തമായി ഒരു റാലി സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങളും, പ്ലക്കാർഡുകളുമായുള്ള കുട്ടികളുടെ റാലി ഏറെ ആകർഷകമായിരുന്നു.കുട്ടികൾ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ നോട്ടീസ് ഓരോ വീട്ടിലും നൽകി. രക്ഷിതാക്കൽ നല്ല പ്രോൽസാഹനമാണ് നൽകിയത്. വഴിനീളെ ഓരോ വീടിന്റെ മുന്നിൽ വെച്ചും കുട്ടികളുടെ ഈ റാലിയെ രക്ഷിതാക്കൽ മധുരപലഹാരം സ്വീകരിച്ചിരുന്നു.ശുചിത്വ സുന്ദര ഹരിത വിദ്യാലയം നാടും നഗരവും ശുചിത്വ പൂർണമാക്കുന്നതോടൊപ്പം തന്നെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സ്കൂളും ഹരിത വിദ്യാലയമാക്കി മാറ്റാൻ കുട്ടികൾ ശ്രമിച്ചു.കുട്ടികൾ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് വിദ്യാലയത്തിന്റെ മുഴുവൻ ഭാഗങ്ങളും ശുചിയാക്കി.പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു കഴുകി ഉണക്കി പഞ്ചായത്തിനെ ഏല്പ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് ചക്കരക്കല്ലിൽ ഒരു റാലിയും കട സന്ദർശനവും നടത്തി. പ്ലാസ്റ്റിക് സഞ്ചിയുടെ വ്യാപനം എങ്ങിനെ കുറക്കാം എന്ന വിഷയത്തെക്കുറിച്ച് തയ്യാറാക്കിയ ലഖുലേഖ എല്ലാ കടയിലും കുട്ടികൾ വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം ശ്രീ ടി വി രാജേഷ് എം എൽ എ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ എം വി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി നേതാക്കൾ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് മെംബർമാർ എന്നിവർ സംബന്ധിച്ചു.

ലഹരി വിരുദ്ധ - ട്രാഫിക് ബോധ വത്കരണ ക്ലാസ് കുട്ടികളിലും യുവാക്കളിലും വളർ ന്നു വരുന്ന ലഹരി ഉപയൊഗത്തിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും പെരുകുന്ന രോഡപകടങ്ങൾക്ക് പിന്നിലുള്ള കാരണങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്നതിനായി ഒരു ക്ലാസ് സംഘടിപ്പിച്ചു. തലശ്ശേരി എ എം വി ഐ ശ്രീ എം പി റിയാസ് ക്ലാസ് കൈകാര്യം ചെയ്തു. പി ടി ഏ പ്രസിഡണ്ട് ശ്രീ എം വി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വാർ ഡ് മെംബർ ശ്രീമതി ടി പി റുസീന ഉദ്ഘാടനം ചെയ്തു.