സഹായം Reading Problems? Click here


ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 30 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37053 (സംവാദം | സംഭാവനകൾ) (' സ്‌കൂൾ ലൈബ്രറി ഒരു കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
                          സ്‌കൂൾ ലൈബ്രറി

ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന. വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്നും ഇന്നും പ്രസക്തമാണ്. കുട്ടികളിലെ ഭവനാശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു. ഇതിന് ഉതകുന്ന വിധമാണ് നാം സ്‌കൂൾ ലൈബ്രറി വിഭാവനം ചെയ്യുന്നത്.

നല്ല രീതിയിൽ പ്രവത്തിച്ചു വരുന്ന സ്‌കൂൾ ലൈബ്രറി നമുക്കുണ്ട്. സ്‌കൂൾ ലൈബ്രറിയോടൊപ്പം എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറിയിയും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ പുസ്തകം വായിക്കുകയും പുസ്തകകുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകകുറിപ്പുകൾക്ക് സമ്മാനം നൽകി വരുന്നു.

ഈ വർഷം സ്‌കൂൾ ലൈബ്രറിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്‌സ്, സയൻസ്, ഹിസ്റ്ററി വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ നമുക്കുണ്ട്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പുസ്തകനിരൂപണം തയ്യാറാക്കുക, ക്വിസ് പരിപാടികൾ എന്നിവ വായനാവാരമായി ആഘോഷിച്ചു നടത്തി വരുന്നു. വായന കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാൻ സ്‌കൂൾ ലൈബ്രറി സഹായകമായി തീർന്നിട്ടുണ്ട്


മലയാളക്കരയിൽ വായനയുടെ വസന്തം വിരിയിച്ച പി എൻ പണിക്കർ എന്ന മഹാപ്രതിഭയുടെ ചരമദിനമായ ജൂൺ 19 വായനാ ദിനമായി ആചരിക്കുന്നു. വായനയുടെ ആവശ്യകത സ്‌കൂൾ അസംബ്ലിയിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തുന്നു. കുട്ടികൾ ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ പുസ്‌തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു. 2013 ആം ആണ്ടിലെ പി ടി പുന്നൂസ് സ്മാരക എൻഡോവ്മെന്റ് നേടാൻ നമ്മുടെ ലൈബ്രറിക്ക് കഴിഞ്ഞു.

കുട്ടികളുടെ ജന്മദിനം തുടങ്ങിയ ആഘോഷങ്ങളിൽ കുട്ടികൾ സ്‌കൂളിലേക്ക് പുസ്തകങ്ങൾ നൽകുന്നു. ഈ വർഷം സ്‌കൂളിൽ എത്താത്ത സാഹചര്യത്തിലും വീട്ടിലിരുന്ന് വായന പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഈ- ലേർണിങ്ങും അതുപോലെ നല്ല നല്ല പുസ്തകങ്ങൾ വീട്ടിലിരുന്ന് വായിച്ചും കുറിപ്പ് തയ്യാറാകുന്നു.

വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി എൻ പണിക്കരെപ്പോലെയുള്ള മഹാപ്രതിഭകളുടെ മുദ്രാവാക്യം നെഞ്ചിലേറ്റിക്കൊണ്ട് സ്‌കൂൾ ലൈബ്രറി സാക്ഷരതാ പ്രവർത്തനത്തിന് വേദികളായി. നാടിന്റെ സാമൂഹിക സാംസ്കാരിക കേന്ദ്രമാകുവാൻ നമ്മുടെ ലൈബ്രറിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.


"https://schoolwiki.in/index.php?title=ലൈബ്രറി&oldid=1059765" എന്ന താളിൽനിന്ന് ശേഖരിച്ചത്