"ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Ceryl Issac Madavana)
(Ceryl)
വരി 145: വരി 145:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
{| class="wikitable" width =100 %
|-
|-
! പേര്  !! പദവി / മേഖല  !! കാലയളവ് !! ചിത്രം  
! പേര്  !! പദവി / മേഖല  !! കാലയളവ് !! ചിത്രം  

22:05, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല
34234school.jpg
വിലാസം
ചേർത്തല

CMC-30,ചേർത്തല പി.ഒ,
,
688524
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04782811278
ഇമെയിൽ34234cherthala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34234 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻട്രീസാമ്മ ജോൺ പി
അവസാനം തിരുത്തിയത്
23-04-2020HFLPGS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1921 ൽ തിരുക്കുടുംബ വിലാസം പ്രൈമറി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം വേണമെന്ന ആഗ്രഹത്തോടെ അന്നത്തെ മുട്ടം പള്ളി വികാരി ശ്രമിച്ചതിന്റെ ഫലമായാണ് ഈ സ്കൂൾ ആരംഭിച്ചത്. ഈ വിദ്യാലയം ചേർത്തല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ മുൻഭാഗത്തായി[പടിഞ്ഞാറു വശം]സ്ഥിതി ചെയ്യുന്നു. ഇവിടെ 1 മുതൽ 4 വരെ ക്ലാസ്സുകളുണ്ട് 2017 മുതൽ LKG, UKG യും കൂടി ഇവിടെ പ്രവർത്തനമാരംഭിച്ചു. ചേർത്തല ഉപജില്ലയിലെ പെൺകുട്ടികൾക്ക് വേണ്ടി മാത്രം ഉള്ള ഏക ലോവർ പ്രൈമറി വിദ്യാലയം ആണ് ഹോളി ഫാമിലി എൽ പി ജി സ്കൂൾ, മുട്ടം.

1996 - 1997 - ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി പ്രൗഢ ഗംഭീരമായി ആഘോഷിക്കുകയുണ്ടായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. ശ്രീ. പി. ജെ. ജോസഫ്, പ്രസിദ്ധ കവി ശ്രീ. കുഞ്ഞുണ്ണി മാഷ് തുടങ്ങിയവർ ജൂബിലി ആഘോഷങ്ങളിലെ വിശിഷ്ട സാന്നിദ്ധ്യമായിരുന്നു.

ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും ജീവിതത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു വരുന്നു. സുപ്രസിദ്ധ സിനിമാതാരവും സംവിധായകനുമായ അന്തരിച്ച ശ്രീ രാജൻ പി. ദേവ്, ചേർത്തല നഗരസഭയുടെ മുൻ ചെയർപേഴ്സൺ ശ്രീമതി ഏലിക്കുട്ടി ജോൺ, മുൻ ചെയർമാൻ ശ്രീ. ഐസക് മാടവന, ഇപ്പോഴത്തെ ചെയർമാൻ ശ്രീ. വി. ടി. ജോസഫ്, സിനിമാ താരം രാധിക, മൃദംഗ കലാകാരി സന്ധ്യ എസ് പ്രഭു, സംഗീതജ്ഞ ദീപ്‌തി ഷേണായി കൂടാതെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന പ്രഗത്ഭരായ നേഴ്സുമാർ, ഡോക്ടർമാർ, എഞ്ചിനിയേഴ്സ്, അധ്യാപകർ തുടങ്ങിയവർ ഈ സ്കൂളിന്റെ അഭിമാനങ്ങളാണ്.

99 -മത് സ്കൂൾ വാർഷികവും ശതാബ്‌ദി ആഘോഷങ്ങളുടെ ഉത്ഘാടനവും

Hflpgs20.jpg
99 -മത് സ്കൂൾ വാർഷികവും ഒരു വർഷം നീണ്ടു നിൽക്കുന്ന 2021 -ലെ ശതാബ്‌ദി ആഘോഷങ്ങളുടെ ഉത്ഘാടനവും 2020 ഫെബ്രുവരി മാസം 20-)൦ തീയതി സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ബഹു. ശ്രീ. പി. തിലോത്തമൻ അവർകൾ നിർവഹിക്കുകയുണ്ടായി.സ്കൂൾ മാനേജരും മുട്ടം പളളി വികാരിയുമായ വെരി. റവ. ഫാ. പോൾ വി മാടൻ, സിനിമാ സംവിധായകൻ ശ്രീ രഞ്ജിത്ത് സ്കറിയ, വാർഡ് കൗൺസിലർ ശ്രീമതി ബീനാമ്മ വർഗീസ്, മുൻ പ്രഥമാദ്ധ്യാപിക റവ. സി. ഡോയൽ, പൂർവ വിദ്യാർത്ഥികളായ ശ്രീ. ഐസക് മാടവന, ശ്രീമതി ശാന്തമ്മ ജോൺ പി., ബി. പി. ഓ. ശ്രീ. ഷാജി മഞ്ജരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രഥമാദ്ധ്യാപിക ശ്രീമതി. ട്രീസാമ്മ ജോൺ പി. സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി അജ്മി ട്രീസ റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി സ്കൂൾ ലീഡർ കുമാരി ശിവാനി എ. കൃതജ്ഞത അർപ്പിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ഇംഗ്ലീഷ് ക്ലബ്ബ്.
  2. ഹരിത ക്ലബ്ബ്.
  3. സയൻസ് ക്ലബ്ബ്.
  4. മാത്‍സ് ക്ലബ്ബ്.
  5. സോഷ്യൽ സയൻസ് ക്ലബ്ബ്.

മാനേജർമാർ

കാലഘട്ടം പേര്
2016 - റവ. ഫാ. ഡോ. പോൾ വി. മാടൻ
2014 - 2016 റവ. ഫാ. ജോസ് ഇടശ്ശേരി
2008 - 2014 റവ. ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ
2003 - 2008 റവ. ഫാ. കുര്യാക്കോസ് ഇരവിമംഗലം
20 - 20 റവ. ഫാ. ജോൺ തേയ്ക്കാനത്ത്
20 - 20 റവ. ഫാ. ജോസ് തച്ചിൽ
20 - 20 റവ. ഫാ. ജോസഫ് നരയംപറമ്പിൽ
19 - 20 മോൺ: ജോർജ് മാണിക്കനാംപറമ്പിൽ
19 - 19 റവ. ഫാ. പോൾ കല്ലൂക്കാരൻ
19 - 19 റവ. ഫാ. ആന്റണി ഇലവംകുടി
19 - 19 മോൺ: എബ്രഹാം ജെ. കരേടൻ
19 - 19 റവ. ഫാ. മാത്യു കമ്മട്ടിൽ
19 - 19 റവ. ഫാ. ഡൊമിനിക് കോയിക്കര
19 - 19 റവ. ഫാ. ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി
19 - 19 റവ. ഫാ. ജോസഫ് വിതയത്തിൽ
19 - 19 റവ. ഫാ. ജോസഫ് കോയിക്കര
19 - 19 റവ. ഫാ. കുരുവിള ആലുങ്കര
19 - 19 റവ. ഫാ. ഇത്താക്ക് പുത്തനങ്ങാടി

പ്രഥമാദ്ധ്യാപകർ

കാലഘട്ടം പേര്
2019 ശ്രീമതി ട്രീസാമ്മ ജോൺ പി.
2016 - 2019 ശ്രീ ഡൊമിനിക് എം ടി
2015 - 2016 ശ്രീമതി ആലീസ് ഐസക്
2008 - 2015 ശ്രീമതി ലില്ലിക്കുട്ടി ചാക്കോ
2007 - 2008 ശ്രീമതി റോസമ്മ തോമസ്
2003 - 2007 ശ്രീമതി അന്നമ്മ സി. ജെ.
2000 - 2003 ശ്രീമതി ത്രേസ്യാകുട്ടി പി. വി.
2000 - 2000 ശ്രീമതി മറിയക്കുട്ടി
1997 - 2000 ശ്രീമതി മേരി ജോസഫ്
1992 - 1997 ശ്രീമതി കൊച്ചുത്രേസ്യാമ്മ പി. വി.
1989 - 1992 ശ്രീമതി കെ. ജെ. മേരി
1971 - 1989 റവ. സി. ഡോയൽ സി എം സി

നേട്ടങ്ങൾ

# ഉപജില്ലാ കലോത്‌സവത്തിൽ തുടർച്ചയായി ഓവറോൾ കിരീടം.
  1. ഉപജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള തുടർച്ചയായി ഓവറോൾ കിരീടം
  2. 2019 - 2020 കുമാരി സാനിയ സജി, വ്യക്തിഗത ചാമ്പ്യൻഷിപ്, ഉപജില്ലാ കായിക മേള എൽ പി മിനി വിഭാഗം
  3. 2011 ൽ ലോക ബഹിരാകാശ ആചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ISRO യുടെ മെഡലും, സർട്ടിഫിക്കറ്റും ലഭിച്ചു.
  4. അക്കാദമിക് തലത്തിലും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS, വിജ്ഞാനോത്‌സവം, ഗാന്ധി ദർശൻ, യൂറിക്കാ പരീക്ഷ, വിദ്യാരംഗം കലാ സാഹിത്യ വേദി, താലൂക്ക് ജില്ലാ തര മത്സരങ്ങൾ എന്നിവയിലും ഇവിടുത്തെ കുട്ടികൾ ഉന്നത സ്ഥാനം കരസ്ഥമാക്കുന്നു.
  5. 2019 ൽ നടത്തിയ ദേശീയ ജനസംഖ്യ കണക്കെടുപ്പിൽ ഈ സ്കൂളിലെ അധ്യാപികയായ ശ്രീമതി എത്സമ്മ എൻ ജിക്ക് മികച്ച എന്യൂമേറ്റർക്കുള്ള രാഷ്ട്രപതിയുടെ മെഡലും, സർട്ടിഫിക്കറ്റും ലഭിച്ചു.
  6. 2017 - 2018 അദ്ധ്യയന വർഷത്തിൽ ചേർത്തല ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ട്രോഫി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ബഹു. ശ്രീ.തോമസ് ഐസക്കിൽ നിന്ന് ഹോളി ഫാമിലി സ്കൂളിന് ലഭിച്ചു.
Winner.jpg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് പദവി / മേഖല കാലയളവ് ചിത്രം
ശ്രീമതി ഏലിക്കുട്ടി ജോൺ മുൻ മുനിസിപ്പൽ ചെയർപേഴ്സൺ, ചേർത്തല നഗരസഭ 2000 - 2005
Alekkuttyjohn.jpg
ശ്രീ. ഐസക് മാടവന മുൻ മുനിസിപ്പൽ ചെയർമാൻ, ചേർത്തല നഗരസഭ 2015 - 2018
Issacmadavana.jpg
ശ്രീ. വി. ടി. ജോസഫ് മുനിസിപ്പൽ ചെയർമാൻ, ചേർത്തല നഗരസഭ 2019 - 2020
Vtjosep.jpg
ശ്രീ. രാജൻ പി. ദേവ് സിനിമ നടൻ & സംവിധായകൻ ജനനം : 1951 - മരണം : 2009
Rajanpdev.jpg
ശ്രീമതി സന്ധ്യ എസ്. പ്രഭു മൃദംഗ കലാകാരി --
Sandhyasprabhu.jpg
ശ്രീമതി രാധിക സിനിമാ നടി --
Radhika.jpg
ശ്രീമതി ദീപ്തി ഷേണായി സംഗീതജ്ഞ --

വഴികാട്ടി


Loading map...