സഹായം Reading Problems? Click here


ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 17 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47039 (സംവാദം | സംഭാവനകൾ)

ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ
സ്കൂൾ ചിത്രം
സ്ഥാപിതം 15-06-1983
സ്കൂൾ കോഡ് 47039
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
10191
സ്ഥലം വേനപ്പാറ
സ്കൂൾ വിലാസം വേനപ്പാറ പി.ഒ,
കൊടുവള്ളി
കോഴിക്കോട്
പിൻ കോഡ് 673 582
സ്കൂൾ ഫോൺ 0495 2281380
സ്കൂൾ ഇമെയിൽ venapparahs@gmail.com
സ്കൂൾ വെബ് സൈറ്റ് www.hfhsvenappara.com
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല മുക്കം

ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർസെക്കണ്ടറി
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 212
പെൺ കുട്ടികളുടെ എണ്ണം 214
വിദ്യാർത്ഥികളുടെ എണ്ണം 426
അദ്ധ്യാപകരുടെ എണ്ണം 21
പ്രിൻസിപ്പൽ വിൽസൺ ജോർജ് (ഇൻ ചാർജ്)
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
വിൽസൺ ജോർജ്
പി.ടി.ഏ. പ്രസിഡണ്ട് രാജു മാളിയേക്കൽ
17/ 11/ 2019 ന് 47039
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

'ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കുൾ വേനപ്പാറ

ചരിത്രം

ആമുഖം:
വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങ‌ളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂൺ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ.പി സ്ക്കൂളിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂൾ പ്രവർത്തിച്ചത്. റവ.ഫാദർ.ജോസഫ് അരഞ്ഞാണി പുത്തൻ പുരയാണ് സ്ഥാപകമാനേജർ. വിവിധ കാലഘട്ടങ്ങളിലായി ഫാദർ ഫ്രാൻസിസ് കള്ളിക്കാട്ട്, ഫാദർ സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടു കുന്നേൽ, ഫാദർ.ജെയിംസ് മുണ്ടയ്ക്കൽ, ഫാദർ. ജോർജ് പരുത്തപ്പാറ, ഫാദർ. മാത്യൂ കണ്ടശാംകുന്നേൽ, ഫാദർ. തോമസ് നാഗപറമ്പിൽ,ഫാദർ. ജോസഫ് മൈലാടൂർ എന്നിവരും മാനേജർമാരായി പ്രവർത്തിച്ചു. ഇപ്പോഴത്തെ മാനേജർ ഫാദർ. ആൻറണി പുരയിടം ആണ്.1993-ലാണ് സ്ക്കൂൾ താമരശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ വന്നത്. 1983ൽ മൂന്ന് ഡിവിഷനുകളോടെ ആരംഭിച്ച സ്ക്കൂളിന് ഇന്ന് 12 ഡിവിഷനുകളുണ്ട്. ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ. വിൽസൺ ജോർജ്ആണ് . ശ്രീ.സി.എം ജോസഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.
പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ - ദൃശ്യം 1

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം:
വേനപ്പാറ ഹോളിഫാമിലി ഹയർസെക്കണ്ടറി സ്കൂളിൽ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെ‍ഡ് മിസ്ട്രസ് റോസമ്മ വർഗീസ് വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു. തുടർന്ന് രക്ഷിതാക്കൾ,പൂർവാധ്യാപകർ,പൂർവവിദ്യാർഥികൾ,പഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർക്കുകയും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. മനു ഇ.ജെ.പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെ‍ഡ് മിസ്ട്രസ് ശ്രീമതി. റോസമ്മ വർഗീസ് വാർഡ് മെംബർ ശ്രീമതി. ഗ്രേസി നെല്ലിക്കുന്നേൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയസൺ മൈക്കിൾ, പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. വിനോദ്, പി.ടി.എ. അംഗങ്ങളായ ശ്രീ. ശാന്തകുമാർ, ശ്രീമതി. റുഖിയ,ശ്രീമതി. സെയ്ത, ശ്രീ. സാബു ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം പരിപാടികളുടെ വിജയത്തിന് സഹായകമായി.

ഭൗതികസൗകര്യങ്ങൾ

മുഖവുര:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 മുറികളും വിശാലമായ ഒരു ഹാളും ഉൾപ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 18 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസംമ്പ്രദായവും മഴവെള്ള സംഭരണിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സർവീസ് നടത്തുന്നു.
സ്കൂൾ ഗ്രൗണ്ട്: വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.വോളിബോൾ കോർട്ട്,ഹാൻഡ്ബോൾ കോർട്ട്,ഷട്ടിൽ കോർട്ട്,നെറ്റ്ബോൾ കോർട്ട് എന്നിവ പുതുതായി നിർമ്മിച്ച് കുട്ടികൾക്ക് പരിശീലനം കൊടുത്തു വരുന്നു.ഡോ.ടെനിസൻ കെ.എസ്. പരിശീലനങ്ങശ്‍ക്ക് നേതൃത്വം നല്കി വരുന്നു.
സ്കൂൾ ലൈബ്രറി: പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലർത്താൻ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളിൽ പ്രവർത്തിക്കുന്നത്. മൂവായിരത്തിലേറെ അപൂർവ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു.ലൈബ്രേറിയൻ ശ്രീമതി. ടെസി തോമസ് ആണ്


ഓഡിറ്റോറിയം: വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്.സ്കൂളിന്റെ സ്ഥാപക മാനേജർ ഫാ.ജോസഫ് അരഞ്ഞാണിയുടെ പേരിലാണ് ഒാഡിറ്റോറിയം അറിയപ്പെടുന്നത്.
സ്മാർട്ട് ക്ലാസ് റൂം: ശ്രീ.മോയിൻകുട്ടി എം.എൽ.എ. യുടെ ഫണ്ട് ഉപയോഗപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂം നിർമ്മിച്ചു.ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന സ്മാർട് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും(ചിത്രങ്ങൾ,വീഡിയോകൾ എന്നിവയിലൂടെ ) ആക്കിത്തീർക്കുന്നു.പ്രോജെക്ടറിന്റെ സഹായം വിദ്യാർത്ഥികൾ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു .
നൂൺ മീൽ -അടുക്കള-കുടിവെള്ള സൗകര്യം: കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂൺ മീൽ. കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.ശ്രീ.വി.എം.ഉമ്മർ മാസ്റ്ററുടെ എം.എൽ.എ.ഫണ്ടിൽ നിന്നും അനുവദിച്ച വാട്ടർ ഫ്യൂരിഫെയറുകൾ കുടിവെള്ള സംവിധാനം കൂടുതൽ മികവുറ്റതാക്കിയിട്ടുണ്ട്.


സയൻസ് ലാബ്: ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം..ഊർജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുമുണ്ട്.
കമ്പ്യൂട്ടർ ലാബ്: വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.ഇന്റർനെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു.
സ്കൂൾ ബസ്സ്: സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് ആരംഭിച്ച സ്ക്കൂൾ ബസ് അകലെ നിന്നു വരുന്ന കുട്ടികൾക്ക് വലിയൊരു ആശ്വാസമാ​ണ്.കല്ലുരുട്ടി,തെച്ച്യാട്,ഓമശ്ശേരി,പുത്തൂർ,മാനിപുരം,വെളിമണ്ണ,അമ്പലക്കണ്ടി തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • ജൂനിയർ റെഡ് ക്രോസ് (J.R.C)

വർഷങ്ങളായി ജൂനിയർ റെഡ് ക്രോസ് (J.R.C) സ്കൂളിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.ലഹരി വിരുദ്ധ ദിനം, ഹിരോഷിമ ദിനം തുടങ്ങിയവ ജെ.ആർ.സി യുടെ നേതൃത്വത്തിൽ നടത്തി വരുന്നു.ബോധവത്ക്കരണ റാലികളും സംഘടിപ്പിക്കുന്നു.കുട്ടികൾക്ക് എസ്.എസ്.എൽ.സി. ക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നുണ്ട്.കഴിഞ്ഞ വർഷം ക്ലബിലെ 17 കുട്ടികൾ എസ്.എസ്.എൽ.സി. ക്ക് ഗ്രേസ് മാർക്ക് നേടി

 • വിദ്യാരംഗം കലാസാഹിത്യ വേദി:

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ യഥോചിതം നടത്തപ്പെടുന്നു.ക്ളാസുകളിൽ പുസ്തകം പരിചയപ്പെടുത്തൽ,കവിത ചൊല്ലൽ,സാഹിത്യ മത്സരങ്ങൾ,മാഗസിൻ നിർമ്മാണം എന്നിവ നടത്തി വരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ് ജില്ലാതല ശില്പശാലകളിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.ഈ വർഷം കവി സമ്മേളനവും പുസ്തകമേളയും നടത്തി.

 • ഐ. ടി കോർണർ:

 • ഗണിത ക്ലബ്

 • സയൻസ് ക്ലബ്
 • സാമൂഹ്യശാസ്ത്ര ക്ലബ്

 • ജാഗ്രതാ സമിതി:

 • സ്ക്കൂൾ പത്രം:

 • ജൈവ കൃഷി:

 • നീന്തൽ പരിശീലനം

മാനേജ്മെന്റ്

"Fr.Sebastian Purayidathil - Corporate Manager"

താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ.ഫാദർ. സെബാസ്റ്റ്യൻ പുരയിടത്തിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.

ഇപ്പോഴത്തെ സാരഥി (2017 മുതൽ)

"വിൽസൺ ജോർജ് - ഹെഡ് മാസ്റ്റർ/പ്രിൻസിപ്പാൾ ഇൻ ചാർജ്"

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1985-1996 സി.എം. ജോസഫ്
1996-1997 ടി.കെ. മാത്യു
1997-2000 ജോസ് സക്കറിയാസ്
2000-2002 ടി.ജെ. ജെയിംസ്
2002-2007 മേരി പി.ജെ
2007-2011 വി.ജെ. മത്തായി
2011-2012 ആന്റണി കെ.ജെ.
2012-2014 ​എം.വി. വത്സമ്മ
2014-2016 ആന്റണി കെ.ജെ
2016-2017 റോസമ്മ വർഗീസ്

റിട്ടയർ ചെയ്തവർ

 • ശ്രീ.ടി.ജെ. മാത്യു
 • ശ്രീ.ജോസ് സക്കറിയാസ്
 • ശ്രീ.ടി.ജെ. ജെയിംസ്
 • ശ്രീമതി. മേരി തോമസ്
 • സിസ്റ്റർ ബെറ്റ്സി
 • ശ്രീമതി പത്മിനി കെ വി.
 • ശ്രി.തോമസ് കെ സി
 • ശ്രി.മത്തായി വി.ജെ.
 • ശ്രീമതി പി.ജെ. മേരി
 • ശ്രീമതി വത്സമ്മ എം.വി
 • ശ്രീമതി മേരിയമ്മ ജോസ്
 • ശ്രീ. ജോസഫ് എം.ടി
 • ശ്രീ. സ്കറിയ തോമസ്
 • ശ്രീ. സി.ടി.ജോർജ്
 • ശ്രീ. ചാക്കോ കെ.ടി.
 • ശ്രീമതി. പാർവതി പി.ഇ.
 • ശ്രീ.ജോയി ടി.ജെ
 • ശ്രീമതി റോസമ്മ വർഗീസ്
 • ശ്രീ. റോയി മാത്യുസ് ജി.

2019 -20 ലെ സ്കൂൾപ്രവർത്തനങ്ങൾ

ജൂൺ 6: പ്രവേശനോൽസവം' -ജൂൺ 6 പ്രവേശനോത്സവം

2019 ജൂൺ 6 ന് സ്കൂളിൽ എത്തിച്ചേർന്ന നവാഗതരായ എട്ടാം ക്ളാസ്സുകാരെയും +1കാരെയും മറ്റുക്ളാസ്സുകളിലെ സഹപാഠികൾ ചേർന്ന് വരവേറ്റു. സ്ക്കൂൾ മാനേജർ ഫാ.ജോൺസൺ പാഴുക്കുന്നേൽ ഉദ്ഘാടനം ചെയ്തു പ്രവേശനോൽസവ യോഗത്തിൽ വച്ച് അദേഹം ഓരോ ക്ളാസ്സിലെയും ലീഡേഴ് സിന് കത്തിച്ച മെഴുകുതിരികൾ നൽaകി.ലോകത്തിന്റ പ്രകാശമകാൻ‍‍‍ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. വർണ്ണാഭമായ ചടങ്ങിൽ പ്രവേശനോത്സവഗാനം അലയടിച്ചു.എല്ലാവർക്കും മധുരം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. വിൽസൺ ജോർജ്ജ് ആശംസകൾ നേർന്നു.
പരിസ്ഥിതി ദിനം
 ജൂൺ 10 പരിസ്ഥിതി ദിനാഘോഷം
      ചുറ്റുപാടുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ടും വൃക്ഷത്തെെകൾ നട്ടുകൊണ്ടും  ഉത്സവാന്തരീക്ഷത്തിലാണ് പരിസ്ഥിതിദിനം ആചരിച്ചത്.  ഹെ‍‍ഡ് മാസ്റ്റർ  ശ്രീ .വിൽസൺ ജോർജ്ജ്  ഉദ്ഘാടനം ചെയ്തു. നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വ്യത്യസ്ത പരിപാടികളിലൂടെ ( ഓരോ ക്ലാസിനും ഓരോ ചെടി - പദ്ധതി ,പോസ്റ്റർ രചന ) പ്രകൃതിസംരക്ഷകരാകാനുള്ള തയ്യാറെടുപ്പിലാണ് ഹോളി ഫാമിലിയിലെ കുട്ടികൾ .പി റ്റി .എ ,എം.പി.റ്റി.എ പ്രസിഡണ്ടുമാർ സന്ദേശങ്ങൾ നൽകി.വായനദിനം

ജൂൺ 19 വായനപക്ഷാചരണം

ജൂൺ 19 മൂതൽ 26 വരെ വിവിധ പരിപാടികളോടെ വായനപക്ഷാചരണം ആഘോഷമാക്കി. 

ജൂൺ 19നു നടന്ന വായനാദിന പരിപാടി, കുട്ടികളുടെ നേതൃത്വത്തിൽ ഗംഭീരമായി നടത്തി. ഹെഡ് മാസ് റ്റർ ശ്രീ.വിൽസൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി . അദ്ദേഹത്തിന്റെ ജന്മദിനവൂം കൂടിയായ ഇൗ ദിവസം- ജന്മദിനത്തിന് ഒരു പുസ്തകം- പരിപാടി ഉദ്ഘാടനം ചെയ്തു.

     തുടർന്നുളള ദിവസങ്ങളിൽ വായന മത്സരം, പോസ്റ്റ‍ർ രചന മത്സരം,സ്വന്തം കവിത അവതരണം ,

ക്വസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ക്ലാസടിസ്ഥാനത്തിൽ വായനക്കുറിപ്പുകളൂം പൂസ്തകപരിചയവൂം അനുസ്മരണപ്രഭാഷണവും നടത്യോഗദിനം
   അന്താരാഷ്ട്ര യോഗാദിനം -ജൂൺ 21
     യോഗയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് നടത്തിയ ദിനാചരണത്തിൽ കായികാധ്യാപകനായ ടെന്നിസൺ K.Sകുട്ടികളുമായി സംവദിച്ചു.ശാരീരികവുംമാനസികവുമായഉണർവ്വുകൈവരിക്കാനുതകുന്ന വിവിധ തരത്തിലുളള യോഗാരീതികളെക്കുറിച്ചുളള അറിവ് വിദ്യാർത്ഥികൾക്കു നൽകി. സ്കുൾ അങ്കണത്തിൽ അവരെ അണിനിരത്തുകയും ആവശ്യമായ യോഗാരീതികൾ അവരെ പരിചയപെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു.ലഹരിവിരുദ്ധദിനം

ജൂൺ 26 ലഹരിവിരുദ്ധ ദിനം

   ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ വ്യക്തമായ അവബോധം നൽകിക്കൊണ്ട് , സ്കൂൾ മാനേജർ ഈ ദിനം ഉദ്ഘാടനം ചെയ്തൂ. സ്കൂൾ അസംബ്ലിയിൽ വെച്ച് ലഹരി മരുന്നുകൾ വിദ്വാർത്ഥികളെ സ്വാധീനിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് ഹെഡ്മാസ്റ്റർ വിൽസൺ സാർ ബോധ വൽക്കരണം നടത്തി.
  വ്യക്തിത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയെ തുടർന്ന് കുട്ടികൾ പ്ലക്കാർഡുകളുമേന്തി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.കായിക അധ്വാപകന്റെ നേതൃ ത്വത്തിൽ ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് അധ്വാപകരും പി .റ്റി .എ .യും വിദ്വാർത്ഥികളുമടങ്ങുന്ന സംഘം ജാഥ നടത്തിയത്.എല്ലാ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.
      
ബഷീർ അനുസ്മര​ണം
 ജുലൈ 5 ബഷീർ അനുസ്മരണ ദിനം
      

മലയാള ചെറുകഥാ ലോകത്തെ സുൽത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ഉചിതമായ പരിപാടികളോടെ ആചരിച്ചു. ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽക്ലാസ്സ് തല അനുസ്മരണ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നു. രാവിലെ 10 മണിക്ക് നടത്തിയ അസ൦ബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധി പ്രഭാഷണം അവതരിപ്പിച്ചു.

          സാഹിത്യകാരൻമാർ, കൃതികൾ എന്നിവ എഴുതി തയ്യാറാക്കി സാഹിത്യമരത്തിൽ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് ആവേശമുണർത്തിയ ഒരു പരിപാടിയായിരുന്നു ഇത് . ബഷീറിന്റെ ജീവചരിത്രം 9-ാം ക്ലാസിലെ ആദിത്യ വായിച്ചവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ ഓഡിയോ അവതരണവും ഉണ്ടായിരുന്നു. ബഷീർ കൃതികളും കഥാപാത്രങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു.
ക്ളാസ്സ് പി.റ്റി.എ

ജൂലൈ 6 – ക്ലാസ്. പി .റ്റി.എ. ജനറൽ ബോഡി

  കുട്ടികളുടെ ഓരുമാസത്തെ പഠന നിലവാരം രക്ഷിതാക്കളുമായിചർച്ച ചെയ്യുന്നതിനും പുതിയ ക്ലാസ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുമായി ശനിയാഴ്ച്ച ക്ലാസ് പി .റ്റി.എ.  ചേർന്നു.തുടർന്ന് 

ഹാളിൽ നടത്തിയ ജനറൽ ബോഡിയിൽ പുതിയ പി.റ്റി.എ. ഭാരവാഹികളെ തെര‍‍ഞ്ഞെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ രക്ഷിതാക്കൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി .കൂടുതൽ പുരോഗതിക്കു വേണ്ട കാര്യങ്ങൾ രക്ഷിതാക്കൾ ചർച്ച ചെയ്തു. പി .റ്റി.എ. പ്രസിണ്ടായി രാജൂ മാളിയേക്കൽ , എം.പി .റ്റി.എ. പ്രസിഡണ്ടായി റീന എം. എന്നിവരെ തെര‍ഞ്ഞെടുത്തു .തുടർന്ന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മനോമയ കൗൺ സിലിഗ് സെന്റർ ഡയറക്ടർ ഫാ.വിൽസൺ മുട്ടത്തുകുന്നേൽ ബോധവത്ക്കരണ ക്ലാസ് നയിച്ചു .രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു ഇത്.


എസ് എസ് എൽ സി ,+2 വിദ്യാർത്ഥികൾക്കുള്ള   
  എൻഡോവ്മെന്റ്  വിതരണം
           എന്റെ മണ്ഡലം നൻമയുടെ മണ്ഡലം' പദ്ധതിയുടെ ഭാഗമായി എസ് .എസ്. എൽ .സി നൂറു ശതമാനം വിജയം നേടുന്ന സ്കൂളുകൾക്ക് ലഭിക്കുന്ന ട്രോഫി യോഗത്തിന്റെ ഉദ്ഘാടകൻ ശ്രീ. കാരാട്ട് റസാഖ് സാർ  ജൂലൈ എട്ടിന് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. തുടർന്ന് ജില്ലാപഞ്ചായത്തിന്റെ അവാർഡും ,ഫുൾ എ പ്ലസ് ലഭിച്ച ജീമ കെ ,തെൻഹ പി ,നഹ്ജുൽ പി.കെ , അബിഷ ബൈജു , +2 വിഭാഗത്തിലെ അനീഷ് കെ ജോസ് എന്നിവരെ അദ്ദേഹം അവാർഡുകൾ നൽകി ആദരിച്ചു . തുടർന്ന് ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. സക്കീന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ശ്രീ. കാരാട്ട് റസാഖ് സാർ വ്യത്യസ്ത പരിപാടികൾ ഉദ്ഘാടനം ചെയ്തു.

അമ്മ വായന പദ്ധതി
      അമ്മമാരിൽ വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ഒരു പദ്ധതിയാണിത്. ഇതിന്റെ കൺവീനറായ ഷിജി ടീച്ചറിന്റെ നേതൃത്വത്തിൽ അമ്മമാരെ സീരിയൽ ഭ്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാനാവശ്യമായ എല്ലാ പരിശ്രമങ്ങളും നടന്നു കൊണ്ടിരിക്കുന്നു. പ്രാദേശികാടിസ്ഥാനത്തിൽ 4 കുട്ടികൾ വീതമുളള വിവിധ ഗ്രൂപ്പുകളായി തിരിച്ച്, അമ്മമാർക്കായി പുസ്തകങ്ങൾ എത്തിക്കുന്ന പ്രവർത്തനമാണിത്. പുസ്തകങ്ങൾ കൊടുക്കുമ്പോഴും വാങ്ങുമ്പോഴും കൃത്യമായ രേഖപ്പെടുത്തലുകളും കുട്ടികൾ തന്നെ നടത്തുന്നുണ്ട് .

വായനാവീട്

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും വിജ്ഞാനത്തിന്റെ വിവിധമേഖലകളിലേയ്ക്ക് നയിക്കുന്നതിനുമായി ഹോം ലൈബ്രറികൾ ആവിഷ്ക്കരിച്ചു. ഈ പദ്ധതിക്ക് രക്ഷിതാക്കൾ വലിയ പിന്തുണയാണ് നൽകുന്നത്. കുട്ടികളോടൊപ്പം മാതാപിതാക്കളും പുസ്തകങ്ങളെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. ആദ്യഘട്ടത്തിൽ അമ്പത് ലൈബ്രറികളാണ് സജ്ജീകരിക്കുന്നത്.ഓാരോ ആഴ്ചയിലും അഞ്ച് ലൈബ്രറികൾ വീതം അധ്യാപകർ വീടുകളിൽ പോയി ഉദ്ഘാടനം ചെയ്യുന്നു


ലഹരിവിരുദ്ധബോധവല്ക്കരണം

ലഹരിവിരുദ്ധ ബോധവത്കണ പരിപാടി

2019 ഓഗസ്റ്റ് 31 താമരശ്ശേരി രൂപതയും സ്കൂൾ വ്യക്തിത്വവികസന ക്ലബ്ബും ചേർന്ന് കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവല്ക്കരണ. ക്ലാസ് സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യ ഫലങ്ങളെ കുറിച്ചും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവുകൾ നൽകി . വിദ്യാർത്ഥികൾ ഇവയ്ക്കെതിരെ ബോധവാന്മാർ ആയിരിക്കണമെന്ന് വ്യക്തിത്വ വികസനംക്ലബ്ബിന്റെ രൂപതാ പ്രതിനിധികളായ മിസ്റ്റർ ജോയിക്കുട്ടി, മിസ്റ്റർ ജോണി എന്നിവർ ഉദ്ബോധിപ്പിച്ചു. സ്കൂൂൾവ്യക്തിത്വവികസന കൺവീനർ സി.ലെറ്റിൻ നേതൃത്വം വഹിച്ചു.

ഫസ്റ്റ്എയ്‍ഡ്

ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം

ജെ.ആർ.സി.വിദ്യാർതഥികളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിലേക്കും ഫസ്റ്റ് എയ്‍ഡ്ബോക്സുൾ വിതരണ൦ ചെയ്തു. ഇതിന്റെ ഉദ്ഘാടന൦ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്പ്രസി‍ഡന്റ് കെ.ടി. സക്കീന ടീച്ചർ ഉദ്ഘാടന൦ ചെയ്തു. ജുലൈ 8 ന് സ്ക്കൂൾ ഓ‍‍‍ഡിറ്റോറിയത്തിൽ വച്ച് ചേർന്ന എൻഡോവ്മെന്റ് വിതരണച്ചടങ്ങിനോടൊപ്പ൦ ഇൗപദ്ധതി തുടങ്ങി. അവശ്യ സാഹചര്യങ്ങളിൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെക്കുറിച്ച് കായികാധ്യാപകൻ ടെന്നിസൺ കെ.എസ്. കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി.


കലാക്ലബ്ബ്

ക്രിയേഷൻ ആട്സ് ക്ലബ്

വിദ്യാത്ഥികളിൽ സർഗാത്മകതയും ക്രിയാത്മകവുമായ ചിന്തയും അന്വേഷണവും വളർത്തേണ്ടതുണ്ട്. അതിനുതകുന്ന പ്രവ‍‍‍‍‍ർത്തനങ്ങൾ സ്കൂളുകളിൽ ന‍ടത്തുന്നു . അതിനായി ക്രിയേഷൻ ആട്സ് ക്ലബ് രുപീകരിക്കുയും , അതിന്റെ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു . ഇതിന്റെ ഭാഗമായി ക്രിയേഷൻ "ആർട്ട്' ഹണ്ട് "ചിത്രപ്രദർശനം നടത്തി . കൂട്ടികൾ വരച്ച 250 ഒാളം ചിത്രങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു .

        ക്രിയേഷൻ 2018 "നിറക്കാഴ്ച്ച " എന്ന പേരിൽ 200 ഒാളം പെയിന്റിങ്ങിന്റെ പ്രദർശനം കഴിഞ്ഞ വർഷം നടത്തിയിരുന്നു .ഒാരോ ക്ലാസിലെയും കുട്ടികൾ പല ദിവസങ്ങളിലായി കൂട്ടചിത്രരചന നടത്തി .ഇതൊടൊപ്പം ഫ്ലവർ മേക്കിങ്ങ് , ഫാബ്രിക് പെയിന്റിംഗ് , വെജിറ്റബിൾ പ്രിന്റിംഗ് എന്നിവയിലും പരിശീലനം നൽകുന്നു . ചിത്രങ്ങൾ ശേഖരിച്ചു. ഈ പ്രവത്തനം തുടർന്നും നടത്തുന്നതിന് തീരുമാനിച്ചു. ഡ്രോയിംഗ് അധ്യാപിക ടെസി ടീച്ചർ ഈ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.

നേത്രപരിശോധന
   നേത്രപരിശോധനാക്യാമ്പ്  .ജൂലൈ 9 . 2019
      ബി.ആർ.സിയും കാലിക്കറ്റ് ഐ ഹോസ്പിറ്റലും ചേർന്ന് സ്കൂളിലെ എല്ലാ കുട്ടികളുടെയും കണ്ണ് പരിശോധന നടത്തി.സൗജന്യമായി നടത്തിയ ഈ പരിപാടിയിൽ എല്ലാ കുട്ടികളും പങ്കാളികളാകുകയും തുടർ ചികിത്സയ്ക്കു വേണ്ട കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.


  ജനസംഖ്യാദിനാചരണം
             ജൂലൈ 21-ന് ജനസഖ്യാദിന൦ ആചരിച്ചു . ജനസംഖ്യ നേട്ടമോ, ബാധ്യതതയോ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. സ്ക്കൂൾ തലത്തിൽ ജനസംഖ്യാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

. ജനസംഖ്യ, ഒരു രാജ്യത്തിന്റെ വൻ സമ്പത്താണെന്നും, മനുഷ്യവിഭവം പരമാവധി വർദ്ധിപ്പിക്കാനുള്ള ആശയങ്ങൾ കുട്ടികളിലേയെക്കത്തിക്കാനും ഈ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾകൊണ്ട് സാധിച്ചു . സോഷ്യൽ സയൻസ് ക്ളബ് നേതൃത്വംനൽകി.
ലൈഫ് സ്കിൽ ട്രൈനിംഗ്
 ജൂലൈ 15-2019
  ലൈഫ് സ്കിൽ ട്രെയ്നിംഗ് പ്രോഗ്രാം

താമരശ്ശേരി കോർപ്പറേറ്റിനു കീഴിലുള്ള വിദ്യാർത്ഥികൾക്കായി ക്രെസന്റോ ഗ്രൂപ്പും സ്കൂൾ വ്യക്തിത്വ വികസന ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച സ്കിൽ ഡെവലപ്പ്മെന്റ് മോട്ടിവേഷൻ പ്രോഗ്രാമിന്റെ സ്കൂൾ തല ഉദ്ഘാടനം ജുലൈ 15-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കോർപ്പറേറ്റ് മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജോൺസൺ പാഴുക്കുന്നേൽ അധ്യക്ഷനായിരുന്ന പ്രോഗ്രാമിന് ഹെഡ്മാസ്റ്റർ വിൽസൺ ജോർജ്ജ് സ്വാഗതം ആശംസിച്ചു. പി.ടി.എ, എം.പി.ടി.എ ,പ്രസിഡണ്ടുമാർ ആശംസകൾ നേർന്നു.

 സി.വിനീത,സി..ഡോണ മരിയ,സി.സോണ മരിയ .വിൻസി ,റ്റിഷ എന്നിവർ ക്ളാസ്സുകൾ നയിച്ചു.

സപോർട്സ് ക്ലബ്

              കുട്ടികളുടെ കായികകഷമത ഉറപ്പു വരുത്തുക., ഏതെങ്കിലും ഒരു ഗെയിമിൽ കുട്ടികളെ പ്രോൽസാഹിപ്പിക്കുക. എന്നീ ലക്ഷ്യങ്ങളോടെ സ്പോർട്സ് ക്ലബിൻെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. 
      2019 ലെ ക്ലബ് ഉദ്ഘാടനം ജുലൈ 5 ന് ഹെഡ്മാസ്റ്റർ ശ്രീ.വിൽസൺ ജോർജ് നിർവ്വഹിച്ചു .50കുട്ടികളുൾപ്പെടുന്ന ആദ്യ ടീമിൻെറ വിവിധപരിശീലനപരിപാടികൾ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.കായികാധ്യാപകൻ ശ്രീ. ടെന്നിസൺ കെ.എസ്. നേതൃത്വം നൽകുന്നു. വിധഗ്ധരുടെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലനം നടത്തുന്നുണ്ട്.


ഭവനസന്ദർശനം
  ഭവന സന്ദർശനം
         വിദ്യാർത്ഥികളുടെ കുടുംബാന്തരീക്ഷവും പഠനസാഹചര്യങ്ങളും അറിയുന്നതിനും അവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനുമായി 'കുട്ടിയെ അറിയുക’ എന്ന പദ്ധതി ആരംഭിച്ചു. അധ്യാപകർ അ‍ഞ്ച് ഗ്രൂപ്പുകളായി തിരി‍ഞ്ഞ്,വിവിധ പ്രദേശങ്ങളിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിപരമായി ഓരോരുത്തരേയും മനസ്സിലാക്കാൻ സാധിക്കുന്നതു കൊണ്ട് കുട്ടികളുടെ പഠന കാര്യങ്ങളിലും സ്വഭാവ രൂപീകരണത്തിനും കൂടുതൽ ശ്രദ്ധ നൽകാൻ സാധിക്കുന്നുണ്ട്. കുട്ടികൾക്കും അധ്യാപകരോട്
കൂടുതൽ ‍അടുപ്പമുണ്ടാകുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്കാവശ്യമായ സഹായം നൽകി വരുന്നു. ആദ്യ ടേമിൽ തന്നെ ഈ പ്രവർത്തനം പൂർത്തീകരിക്കാൻ ശ്രമിക്കുന്നു.
         ഭിന്നശേഷിക്കാരും കിടപ്പു രോഗികളുമായ കുട്ടികളുടെ വീടുകളും മാസത്തിലൊന്ന് സന്ദർശിക്കാറുണ്ട്. അധ്യാപകരും കുട്ടികളും ഇതിൽ കൂടുതൽ താത്പര്യം കാണിക്കുന്ന.


റേഡിയോക്ലബ്ബ്


  റേഡിയോ ക്ലബ് 

കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും പ്രദര്ശിപ്പിക്കുന്നതിനുമായി സ്കൂളിന് സ്വന്തമായി റേഡിയോ ക്ലബ് ആരംഭിച്ചു . ജൂലൈ 8ന് കരാട്ട് റസാഖ് എം എൽ എ "സൺറൈസ് സ്റ്റുഡന്റസ് റേഡിയോ ക്ലബ്" ഉൽഘടനം ചെയ്തു .ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ ദിവസവും ഉച്ചക്ക് റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നു .സ്കൂളിലെ അദ്ധ്യാപിക ടിയാരാ സൈമൺ തീം സോങ് തയ്യാറാക്കി .കുട്ടികളും രക്ഷിതാക്കളും വളരെ ആവേശത്തോടെ ഈ പരിപാടി ഏറ്റടുത്തിരിക്കുന്നു .


സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യദിനാചരണം

       സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ.വിൽസൺ ജോർജ്ജ് പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിനസന്ദേശം നല്കുകയും ചെയ്തു. പ്രതികൂലകാലാവസ്ഥയെ അതിജീവിച്ച് ഏതാനും കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.ക്ളാസ്സ് ലൈബ്രറി

ക്ലാസ്സ് ലൈബ്രറി

ഓരോ ക്ലാസ്സിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ക്ലസ്സ് ലൈബ്രറകൾ സജ്ജീകരിച്ചു.

       -ജന്മദിനത്തിന്ഒരുപുസ്തകം - പദ്ധതി വഴി ഓരോ ക്ലസ്സിലേയ്ക്കും ആവശ്യമായ പുസ്തകങ്ങൾ ലഭ്യമാക്കുന്നു. ഒഴിവു സമയങ്ങൾഅറിവുനേടാനുള്ള അവസരങ്ങളാക്കിമാറ്റാനും അച്ചടക്കം പാലിക്കാനും പുസ്തക   വായനസഹായിക്കുന്നു.വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ തയ്യാറാക്കി ക്ലസ്സുകളിൽ അവതരിപ്പിക്കാനും ആസ്വാദനക്കുറിപ്പു മത്സരങ്ങളിൽ പങ്കെടുക്കാനും കുട്ടികൾ പ്രാപ്തരാകുന്നു.എല്ലാ ക്ലാസ്സിലെയും ക്ലാസ്സ് ലൈബ്രറികൾ ഒരേ ദിവസം ഒരേസമയത്ത് ക്ലാസ്സ്ടീച്ചേഴ്സ്ഉദ്ഘാടനം ചെയ്തു.

ഒാണാഘോഷം
ഓണാഘോഷം  -2019
 
                 ഓണാഘോഷത്തോടനുബന്ധിച്ച്  ലളിതമായ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഓണക്കോടിയുടുത്ത് ആവേശത്തോടെ പരിപാടികളിൽ പങ്കെടുത്തു. ക്ലാസ്സടിസ്ഥാനത്തിൽ പൂക്കളമത്സരവും ഡിജിറ്റൽ പൂക്കള മത്സരവും നടത്തി. ബോൾപാസ്സിങ്,കസേരകളി തുടങ്ങിയ കളികളും പായസ വിതരണവും ഉണ്ടായിരുന്നു. എല്ലാ പരിപാടികളും പി.റ്റി.എ-എം.പി.റ്റി.എ. എന്നിവരുടെ സജീവ സഹകരണത്തോടെയാണ് നടന്നത്.           
         പി.റ്റി.എ.പ്രസിഡണ്ട് രാജു മാളിയേക്കൽ ,എച്ച്.എം.ശ്രീ.വിൽസൺ ജോർജ് എന്നിവർ ഉപഹാര സമർപ്പണം നടത്തി. ദുരിതാശ്വാസ നിധിശേഖരണത്തിന്റെ ആരംഭവും അന്നായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും വേണ്ടവിധം സഹകരിച്ചു.


  ഹിരോഷിമദിനം 
    ഓഗസ്റ്റ് 6 ന് ഉചിതമായ പരിപാടികളോടെ ഹിരോഷിമദിനം ആചരിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വംനൽകി .
    സിസ്റ്റർ ലെറ്റിൻ ഹിരോഷിമാദിന സന്ദേശം നൽകി .സ്‌കൂൾ അങ്കണത്തിൽ സമാധാനമരം സ്‌ഥാപിക്കുകയും സുഡോക്കോ കൊക്കുകളെ ഉണ്ടാക്കി മരത്തിൽ ഇടുകയും ചെയ്തു."ഇനിയൊരു യുദ്ധം വേണ്ട"എന്ന സന്ദേശം എല്ലാ കുട്ടികളിലേക്കും എത്തിക്കാൻ സാധിച്ചു . ഇതോടനുബന്ധിച്ച് പോസ്റ്റർരചനാ മത്സരവും നടത്തി.പൗൾട്രി ക്ലബ്ബ്
'പൗൾട്രി ക്ലബ് '
        ഹോളി ഫാമിലി ഹൈസ്കൂളിൽ 'പൗൾട്രി ക്ലബ് ' ആരംഭിച്ചു. കുട്ടികൾക്ക് വളർത്തു മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള താത്പര്യമുണ്ടാക്കുന്നതിനും സാമ്പത്തിക സ്ഥിരത നേടുന്നതിനുമുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.
        ഓമശ്ശേരി ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സങ്കടിപ്പിച്ച "കുഞ്ഞു കൈയിൽ കോഴിക്കുഞ്ഞ്" എന്ന പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിക്ക് അഞ്ച് എന്ന തോതിൽ അമ്പതോളം കുട്ടികൾക്ക് മുട്ടക്കോഴികളെയും ആവശ്യമായ തീറ്റയും വിതരണം ചെയ്തു. നല്ലപാഠം


മനോരമ -നല്ലപാഠം പദ്ധതി

     ഹോളിഫാമിലി ഹൈസ്കൂളിൽ നല്ലപാഠം പദ്ധതിയോടു ചേർന്ന് വ്യത്യസ്തമായ പ്രവർത്തനങ്ങൾനടത്തിക്കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിനോടു വിടപറഞ്ഞ് ,വിദ്യാർത്ഥികൾ നിർമ്മിച്ച പരിസ്ഥിതി സൗഹൃദഉല്പന്നങ്ങളായപേപ്പർപേന,വിത്തുപേന,ചേളാവ്,പേപ്പർസഞ്ചി, തുണിസഞ്ചി എന്നിവയുടെ വിപുലമായ പ്രദർശനം സ്കൂളിൽ നടത്തി.
    നല്ലപാഠംടീമിന്റെ നേതൃത്വത്തിലാണ് ഇവ നിർമ്മിച്ചത്.കാർബൺ ന്യൂട്രൽ വിദ്യാലയം എന്നആശയത്തോട് എെക്യദാർഢ്യം പുലർത്തിക്കൊണ്ട് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഒപ്പിട്ട നിവേദനം മുഖയമന്ത്രി്ക്ക്സമർപ്പിച്ചു. കൺവീനർ ടിയാര സൈമൺ നേതൃത്വം നൽകുന്നു.
        ഓമശ്ശേരി ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് പി.വി.അബ്‌ദുറഹിമാൻ മാസ്റ്റർ പരിപാടി ഉദ്ഘടാനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി ഗ്രേസി നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ മനോജ് ലാൽ കുട്ടികൾക്ക് വേണ്ടി സെമിനാർ നയിക്കുകയും പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. ഹെഡ് മാസ്റ്റർ ശ്രീ. വിൽ‌സൺ ജോർജ് , പി ടി എ പ്രസിഡന്റ് രാജു മാളിയേക്കൽ എന്നിവർ ആശംസകൾ നേർന്നു.വൃദ്ധ ദിനം


അന്താരാഷ്ട്ര വൃദ്ധ ദിനം

            വൃദ്ധദിനത്തോടനുബന്ധിച്ച് ജെ.ആർ.സി.യുടെ നേതൃത്വത്തിൽ സെപ്തംബർ  29-ന് പുല്ലാഞ്ഞിമേടുള്ള യേശുഭവൻ സന്ദർശിച്ചു. അദ്ധ്യാപകരും ജെ.ആർ.സി. കേഡറ്റുകളുമടങ്ങുന്ന  50അംഗടീം‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വൃദ്ധജനങ്ങൾക്കാവശ്യമായനിത്യോപയോഗ സാധനങ്ങളും സാമ്പത്തിക സഹായവും നൽകി.

‍ അവരോടൊത്ത് ചെലവഴിച്ച സമയം കുട്ടികൾക്ക് വിലയേറിയ ഒരനുഭവം തന്നെയായിരുന്നു. പഠനപ്രവർത്തനങ്ങളോടൊപ്പം ഇത്തരം മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാൻ ഹോളി ഫാമിലിയിലെ അദ്ധ്യാപകർ ബദ്ധശ്രദ്ധരാണ്.വിദ്യാരംഗം


വിദ്യാരംഗം കലാസാഹിത്യവേദി

                 സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസ്സിലും കയ്യെഴുത്തു മാസികകൾനിർമ്മിച്ചു.സ്കൂൾ കലലോത്സവ വേദിയിൽ  വച്ച് പത്ത് മാസികകൾ ഒരുമിച്ച് പ്രകാശനം ചെയ്തു.   ഹെഡ്മാസ്റ്റർ ശ്രീ.വിൽസൺ ജോർജ്, പി.റ്റി.എ. പ്രസിഡണ്ട് ശ്രീ.രാജു മാളിയേക്കൽ ,സീനിയർ അസിസ്റ്റന്റ് മോളി ജോസഫ് എന്നിവൿ മാഗസിനുകൾ പ്രകാശനം ചെയ്തു.സർഗ്ഗാത്മക കഴിവുകളെ ഉണർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ മൂല്യബോധമുള്ളവരാക്കുന്നു.


സ്കുൾ കലാമേള

സ്കൂൾ കലോത്സവം

              സർഗ്ഗവാസനകളെ ഉണർത്താനും മാനസികോല്ലാസം നൽകാനുമായി , സെപ്തംബർ 26,27,തിയതികളിലായി സ്കൂൾകലാമേള സംഘടിപ്പിച്ചു. നാലു ഹൗസുകളായി തിരിച്ച് നടത്തിയ ഈ പരിപാടി ഉത്സവാന്തരീക്ഷത്തിലാണ്നടന്നത്. ഹൗസ് ലീഡർമാർഒന്നിച്ച് വേദിയിലെ ബോർഡിൽ സ്കൂൾ എംബ്ലം വരച്ചുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. മത്സര ബുദ്ധിയോടും അച്ചടക്കത്തോടും കൂടി വളരെ മനോഹരമായി മേള സമാപിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

അദ്ധ്യാപകദിനം

     അദ്ധ്യാപക ദിനവുമായി ബന്ധപ്പെട്ട് ലളിതമായ ചടങ്ങുകൾ സംഘടിപ്പപിച്ചു. എല്ലാ അദ്ധ്യാപകെയയും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. സ്കൂളിലെ അദ്ധ്യാപിക ടെസി തോമസ് ഡോ. എസ്. രാധാകൃഷ്ണന്റെ രേഖാചിത്രം വരച്ച് പ്രദർശിപ്പിച്ച

വഴികാട്ടി

Loading map...