ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പട്ടു തെരുവ്,കോഴിക്കോട്

സ്കൂൾ

ചരിത്രം

കോഴിക്കോട് സിറ്റിയിലെ  വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ് പട്ടു തെരുവ്.

പട്ടിന്റെ വ്യാപാര കേന്ദ്രമെന്നാണ് പട്ടുതെരുവ് ഒരിക്കൽ അറിയപ്പെട്ടിരുന്നത്.

ഒരു കാലത്ത് പട്ടുനൂലിന്റെ വ്യാപാര കേന്ദ്രം എന്നറിയപ്പെട്ടിരുന്നെങ്കിലും പട്ടിന്റെയോ തുണിത്തരങ്ങളുടെയോ ഒരു അംശം ഇന്ന് ഇവിടെ കാണാനില്ല.പകരം ചെറിയ തെരുവിൽ ഒരുപാട് ഭക്ഷണശാലകൾ നിറഞ്ഞിരിക്കുന്നു.

ചൈനീസ് പട്ടു വ്യാപാരത്തിന്റെ ചരിത്രവുമായി ഈ തെരുവിന് ബന്ധമുണ്ട്. പ്രശസ്ത ചരിത്രകാരൻ എംജിഎസ് നാരായണൻ തന്റെ 'കാലിക്കറ്റ്: ദി സിറ്റി ഓഫ് ട്രൂത്ത്' എന്ന പുസ്തകത്തിൽ പറയുന്നത്, ഈ പ്രദേശത്ത് ചൈനീസ് ലിഖിതങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും, ചൈനീസ് രേഖകളിലെ മൂന്ന് സ്ഥലങ്ങളിൽ കോഴിക്കോടിനെ പരാമർശിച്ചതിനാൽ ഏതെങ്കിലും തരത്തിലുള്ള പട്ട് വ്യാപാരം ഇവിടെ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പട്ടുതെരുവ്.ഹിമായത്തുൽ ഇസ്‌ലാം എച്.എസ്.എസ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

പട്ടുതെരുവിനോടടുത്തായി സ്ഥിതി ചെയ്യുന്ന പ്രധാന പൊതുസ്ഥലങ്ങൾ

  • കോഴിക്കോട് കോപ്പറേഷൻ
  • കോഴിക്കോട് ബീച്ച്
  • ജില്ലാ കോടതി
  • വലിയങ്ങാടി