സ്റ്റുഡൻസ് പോലീസ് കേഡറ്റ്

സ്റ്റൂഡൻസ് പോലീസ് കേഡറ്റ് എന്ന പദ്ധതി ഈ സ്കൂളിൽ ആരംഭിച്ചിട്ട് അഞ്ചു വർഷം പൂർത്തിയായി. കുുട്ടികളിൽ അച്ചടക്കവും കൃത്യനിഷ്ഠയും കൊണ്ടുവരാൻ സാധിച്ചു. ഏതു പ്രതിസന്ധിയേയും നേരിടുവാനുള്ള കരുത്ത് പെൺകുട്ടികൾ ഇതിലൂടെ ആർജ്ജിച്ചു. തിങ്കൾ, ശനി ദിവസങ്ങളിൽ ഇൻസ്ത്രക്ടറുടെ നേതൃത്വത്തിൽ പരേഡ്, പി റ്റി എന്നിവ കൃത്യമായി ലഭിക്കുന്നു. ബോധവൽക്കരണക്ലാസ്സുകൾ വിദഗ്ധരുടെ സഹായത്തോടെ കുട്ടികൾക്ക് ലഭിക്കുന്നു. ഓണം, ക്രിസ്മസ്, വേനലവധിക്കാല ക്യാമ്പുകൾ കൃത്യമായി നടന്നു വരുന്നു. സാഹസികത നിറഞ്ഞ പഠനയാത്രകളിലൂടെ പ്രകൃതിയെ അടുത്തറിയുന്നതിനുള്ള അവസരങ്ങൾ ലഭിക്കുന്നു. സ്വാതന്ത്രദിനത്തിലും, റിപ്പബ്ലിക് ദിനത്തിലും ഉള്ള പരേഡുകളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുന്നു. ഡിസ്ട്രിക് ലെവൽ ക്യാമ്പിൽ ഈ സ്കൂളിലെ എസ് പി സി കേഡറ്റായ സബിത ബി എസ് ബെസ്റ്റ് ഔട്ട് ഡോർ കേഡറ്റായി തിരഞ്ഞെടുക്കുകയുണ്ടായി.

ഈ സ്കൂളിലെ എസ് പി സി ചാർജ്ജ് വഹിക്കുന്ന സി പി ഒ മാരായ ശ്യാംകുമാരി, സന്ധ്യാറാണി എന്നിവരുടെ നേതൃത്വത്തിൽ എസ് പി സി പ്രോഗ്രാമുകൾ വളരെ നല്ലരീതിയിൽ നടന്നു വരുന്നു.