സ്റ്റുഡൻസ് പോലീസ് കേഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43088 (സംവാദം | സംഭാവനകൾ) ('സ്റ്റൂഡന്‍സ് പോലീസ് കേഡറ്റ് എന്ന പദ്ധതി ഈ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്റ്റൂഡന്‍സ് പോലീസ് കേഡറ്റ് എന്ന പദ്ധതി ഈ സ്കൂളില്‍ ആരംഭിച്ചിട്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയായി. കുുട്ടികളില്‍ അച്ചടക്കവും കൃത്യനിഷ്ഠയും കൊണ്ടുവരാന്‍ സാധിച്ചു. ഏതു പ്രതിസന്ധിയേയും നേരിടുവാനുള്ള കരുത്ത് പെണ്‍കുട്ടികള്‍ ഇതിലൂടെ ആര്‍ജ്ജിച്ചു. തിങ്കള്‍, ശനി ദിവസങ്ങളില്‍ ഇന്‍സ്ത്രക്ടറുടെ നേതൃത്വത്തില്‍ പരേഡ്, പി റ്റി എന്നിവ കൃത്യമായി ലഭിക്കുന്നു. ബോധവല്‍ക്കരണക്ലാസ്സുകള്‍ വിദഗ്ധരുടെ സഹായത്തോടെ കുട്ടികള്‍ക്ക് ലഭിക്കുന്നു. ഓണം, ക്രിസ്മസ്, വേനലവധിക്കാല ക്യാമ്പുകള്‍ കൃത്യമായി നടന്നു വരുന്നു. സാഹസികത നിറഞ്ഞ പഠനയാത്രകളിലൂടെ പ്രകൃതിയെ അടുത്തറിയുന്നതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നു. സ്വാതന്ത്രദിനത്തിലും, റിപ്പബ്ലിക് ദിനത്തിലും ഉള്ള പരേഡുകളില്‍ നമ്മുടെ സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കുന്നു. ഡിസ്ട്രിക് ലെവല്‍ ക്യാമ്പില്‍ ഈ സ്കൂളിലെ എസ് പി സി കേഡറ്റായ സബിത ബി എസ് ബെസ്റ്റ് ഔട്ട് ഡോര്‍ കേഡറ്റായി തിരഞ്ഞെടുക്കുകയുണ്ടായി.

ഈ സ്കൂളിലെ എസ് പി സി ചാര്‍ജ്ജ് വഹിക്കുന്ന സി പി ഒ മാരായ ശ്യാംകുമാരി, സന്ധ്യാറാണി എന്നിവരുടെ നേതൃത്വത്തില്‍ എസ് പി സി പ്രോഗ്രാമുകള്‍ വളരെ നല്ലരീതിയില്‍ നടന്നു വരുന്നു.