സ്ഥിതിഗണിതം

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 26 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ)

ഭൗതികമായ ദത്തങ്ങള്‍ (Data) ശേഖരിക്കുകയും, വര്‍ഗ്ഗീകരിച്ച് അപഗ്രഥിക്കുകയും, അതില്‍നിന്ന് പൊതുവായ നിഗമനങ്ങളെടുക്കുകയും ചെയ്യുന്ന ഗണിതശാസ്ത്രശാഖയാണ് സ്ഥിതിവിവരഗണിതം അല്ലെങ്കില്‍ സാംഖ്യികം (Statistics).

ശാസ്ത്രം, സാങ്കേതികം,വ്യാപാരം, മാനവികം,സാമൂഹികം തുടങ്ങി നിരവധി മേഖലകളില്‍ ഈ വിജ്ഞാനം വ്യാപകമായി ഉപയോഗിക്കുന്നു.

ദത്തം, സമസ്തം, അംശം

ഒരു കൂട്ടം വസ്തുക്കളുടെ അല്ലെങ്കില്‍ വ്യക്തികളുടെ ഏതെങ്കിലും ഓരു ഗുണത്തെപ്പറ്റിയുള്ള പ്രാഥമിക അളവുകളാണു ദത്തം എന്ന പദംകൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഒരു രാജ്യത്തെ ജനങ്ങളുടെ എണ്ണം, ഒരു പാഠശാലയിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം, ഒരു വ്യാപാരസ്ഥാപനത്തിലെ കച്ചവടച്ചരക്കുകളുടെ ഇനം തിരിച്ച കണക്ക്, ഒരു വ്യവസായശാലയില്‍ നിര്‍മിച്ച വസ്ത്തുക്കള്‍ തുടങ്ങിയവ, ദത്തങ്ങളായി പരിഗണിക്കാവുന്നവയാണ്.

ഇപ്രകാരം, പഠനവിഷയമായ വസ്തുക്കളൂടെ അല്ലെങ്കില്‍ വ്യക്തികളുടെ മുഴുവന്‍ കൂട്ടത്തെ സമസ്തം (Population / Universe) എന്നു പറയുന്നു.

ചില സന്ദര്‍ഭങ്ങളില്‍, വസ്തുക്കളൂടെ അല്ലെങ്കില്‍ വ്യക്തികളുടെ കൂട്ടത്തെ മുഴുവന്‍ നേരിട്ടുകണ്ട് പഠിക്കുവാന്‍ കഴിയുകയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍, അവയുടെ ഒരു അംശം (Sample) സമസ്തത്തിന്റെ ഒരു പ്രതിനിധിയായി എടുത്തു വിശകലനം ചെയ്ത്, സമസ്തത്തിന്റെ ഗുണങ്ങളെപ്പറ്റി പൊതുനിഗമനങ്ങളിലെത്താന്‍ കഴിയും. ഈ സാംഖ്യികശാഖയാണ് ആഗമനസാംഖ്യികം (Inductive Statistics). ഇത്തരം നിഗമനങ്ങള്‍ പൂര്‍ണ്ണസത്യങ്ങളാണെന്നു പറയാനാവാത്തതിനാല്‍, സംഭാവ്യത (Probability) യിലാണു നിഗമനങ്ങള്‍ പ്രസ്താവിക്കപ്പെടുന്നത്.

മറിച്ച്, സമസ്തം മുഴുവനായിപ്പരിഗണിച്ച്, നിഗനമങ്ങളെടുക്കുന്ന ശാഖ, വിവരണസാംഖ്യികം / നിഗമനസാഖ്യികം (Descriptive / Deductive Statistics) എന്നറിയപ്പെടുന്നു.

അവലംബം

  1. ദി അമേരിക്കന്‍ ഹെറിറ്റേജ് സയന്‍സ് ഡിക്‍ഷണറി.
  2. സ്റ്റാറ്റിസ്റ്റിക്സ്; മുറേ സ്പീജല്‍ ആന്റ് ലാറി സ്റ്റീഫെന്‍സ്; ഷാംസ് ഔട്ട് ലൈന്‍ സിരീസ്, മക്‍ഗ്രോ-ഹില്‍
"https://schoolwiki.in/index.php?title=സ്ഥിതിഗണിതം&oldid=934" എന്ന താളിൽനിന്ന് ശേഖരിച്ചത്