സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഹിന്ദി ക്ലബ്ബ്

2023-24 അധ്യയന വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഹിന്ദി ദിവസത്തോട് അനുബന്ധിച്ച് 14 സെപ്തംബർ 2023-ൽ തുടങ്ങി. ഈ വിദ്യാലയത്തിലെ ഹൈസ്കൂൾ തലത്തിലെ കുട്ടികളാണ് ഹിന്ദി ക്ലബ്ബിലെ അംഗങ്ങൾ. ഓരോ ക്ലാസിലെയും രണ്ടു കുട്ടികളെ വീതം ഹിന്ദി ക്ലബ്ബിലേക്ക് തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകി, വായനയും എഴുത്തും ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും പൂർണമായി കിട്ടത്തക്കവിധത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തിരിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനും പുതിയ വാക്കുകൾ പരിചയപ്പെടുത്താനും അവസരം നൽകുന്നു. സുരീലി ഹിന്ദി പ്രവർത്തനങ്ങൾ ഹിന്ദി പഠനം രസകരവും ആസ്വാദ്യകരവും ആക്കുന്നു.

ഹിന്ദി ഭാഷയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനും ഹിന്ദി പഠനം രസകരമാക്കുന്നതിനും വേണ്ടിയാണ് ഹിന്ദി ക്ലബ് രൂപീകരിച്ചത്.എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.