സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31540 (സംവാദം | സംഭാവനകൾ)
സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്
വിലാസം
ഉള്ളനാട്

ഉള്ളനാട്പി.ഒ,
,
686651
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04822248392
ഇമെയിൽullanadups@gmail.com
കോഡുകൾ
സ്കൂൾ കോഡ്31540 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി . മേരി അഗസ്റ്റിന്
അവസാനം തിരുത്തിയത്
19-04-202031540


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭരണങ്ങാനം പ‍‍ഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾക്കൊളളുന്നതും വിസ്ത്രുതവുമായ കരയാണ് ഉളളനാട്.കാർഷികവ്യത്തിയിൽ എർപ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാൻ ഏക അവലംബം കുടിപ്പളളിക്കൂടങ്ങൾ അഥവാ ആശാൻ കളരികൾ മാത്രമായിരുന്നു.ആശാന്മാരുടെ കീഴിൽ കുട്ടികൾ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങൾക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി ജനങ്ങൾ ബോധവാന്മാരായത്. കഴിഞ്ഞ നൂറ്റാണ്ടിൻെറ ആരംഭത്തിൽ ഉളളനാട്ടിൽ മൂന്ന് പ്രൈമറി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു.1916-ൽഉളളനാട് സൗത്ത് പ്രൈമറി സ്കൂളും 1917-ൽ ഉളളനാട് വെസ്ററ് പ്രൈമറി സ്കൂളും 1918- ഉളളനാട് നോർത്ത് പ്രൈമറി സ്കൂളും സ്ഥാപിതമായി. നാട്ടുകാരുടെ സഹകരണത്തോടുകൂടി വ്യക്തി മാനേജമെൻെറുകളാണ് ഈ സ്ഥാപനങ്ങൾ നടത്തിയിരുന്നത്. ഇവയിൽ നോർത്ത് പ്രൈമറി സ്കൂളുംഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമായി പഴയപളളിയുടെ വടക്കുവശത്തുളള ഒരു ചെറിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.

          1934-ൽ ഉളളനാടുപളളിയിൽ അസി.വികാരിയായി നിയമിതനായ റവ.ഫാ.സിറിയക്ക് മുതുകാട്ടിൽ അവറുകളുടെ കാലത്ത് ഉളളനാട് നോർത്ത് പ്രൈമറി സ്കൂൾ പളളി എറ്റെടുക്കുകയും ഇപ്പോഴത്തെ സ്ഥലത്തേക്ക് പുതിയ കെട്ടിടം പണിത് മാറ്റി സ്ഥാപിക്കുകയും ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. സ്കുളിൻെറ ആരംഭകാലത്ത് സ്ഥലവാസികളായ അധ്യാപകരെ ലഭിച്ചിരുന്നില്ല.എറ്റുമാനൂർ,കുടമാളൂർ,കോട്ടയം,കാണക്കാരി,അയ്മനം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുമുളള അധ്യാപകരാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. ഗവൺമെൻറിൽ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാൻറും മനേജുമെൻറിൽ നിന്നും ലഭിച്ചിരുന്ന അലവൻസും വാങ്ങി ദൂരസ്ഥലങ്ങളിൽനിന്നും വളരെ ത്യാഗം സഹിച്ച് ഇവിടെ വന്നു താമസിച്ച് അർപ്പണമനോഭാവത്തോടെ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന ആ വന്ദ്യഗുരുജനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. 
     ഏകദേശം ഒരു നൂറ്റാണ്ടുകാലമായി നാടിൻെറ മക്കൾക്കുവേണ്ടി വ ‍ജ്ഞാനത്തിൻെറ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന ഉളളനാട് നോർത്ത് പ്രൈമറി സ്കൂളാണ് ഇന്ന് സേക്രട്ട് ഹാർട്ട് യു.പി.സ്കുളായി തലയുയർത്തിനിൽക്കുന്നത്. എൽ.പി സ്കുൾ യു.പി സ്കുളായി ഉയർത്തിക്കിട്ടുന്നതിനുളളശ്രമങ്ങൾ വളരെ നേരത്തെ അരംഭിച്ചിരുന്നെങ്കിലും ഫലപ്രാപ്തിയിൽ എത്തിയില്ല. റവ.ഫാ.അബ്രാഹം ചന്ദ്രൻകുന്നേൽ പളളിവികാരിയായിരുന്നപ്പോൾയു.പി.സ്കുൾ അനുവദിക്കാനുളള ശ്രമം വീണ്ടും ആരംഭിക്കുകയും ശ്രീമാന്മാരായ എ.വി.വർക്കി ഐക്കരക്കുന്നേൽ ,എം.എം.ജോസഫ് മുളക്കുന്നത്ത്,വി.ഒ.ഔസേപ്പ് വട്ടപ്പലത്ത്,കെ.എം.ദേവസ്യാ കളപ്പുരയ്ക്കൽ എന്നിവരെ കമ്മറ്റിയംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു.അന്നത്തെ പൂഞ്ഞാർ എം.എൽ.എ ബഹു.റ്റി.എ.തൊമ്മൻ അവറുകളുടെ സഹകരണത്തോടെയുളള ശ്രമഫലമായി      1962  -ൽ ഉളളനാട് നോർത്ത് എൽ.പി സ്കുൾ യു.പി.സ്കുുളായി അപ്ഗ്രേഡ് ചെയ്ത് ഗവൺമെൻറിൽ നിന്നും ഉത്തരവ് ലഭിക്കുകയും ആറാം സ്റ്റാൻഡേർഡ് ആരംഭിക്കുകയും ചെയ്തു.തുടർന്ന് ലികാരിയായി സ്ഥലംമാറിവന്ന റവ.ഫാ.ആഗസ്റ്റിൻ താമരശ്ശേരി പുതിയ കെട്ടിടം പണിക്ക് നേത്യത്വം നൽകി. പണിപൂർത്തികരിക്കുന്നതിനു മുമ്പ് അദ്ദേഹം സ്ഥലം മാറിപ്പോവുകയും റവ.ഫാ.തോമസ് മേൽവട്ടം അവർകൾ വികാരിയായി ചാർജ്ജെടുക്കുകയും ചെയ്തു. അദ്ദേഹത്തിൻെറ ത്യാഗപൂർണ്ണവും നിസ്വാർത്ഥവുമായ പരിശ്രമത്തിൻെറ ഫലമാണ് ഇന്നു കാണുന്ന മനോഹരമായ യു.പി.സ്കുൾ കെട്ടിടം
              ഇപ്പോൾ റവ.ഫാ.ജോൺ പാളിത്തോട്ടം മാനേജരായി സ്കൂളിൻറ എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ചു വരുന്നു.ഹെഡ്മാസ്റ്റർ ശ്രീ.ബാബു തോമസിൻെറ നിരന്തരമായ ശ്രമഫലമായി ഇന്ന് ഈ വിദ്യാലയം ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ മാനേജർമാർ

1.റവ.ഫാ.എബ്രാഹം ചന്ദ്രൻകുന്നേൽ 2.റവ.ഫാ.അഗസ്റ്റിൻ താമരശ്ശേരി 3.റവ.ഫാ.തോമസ് മേൽവെട്ടം 4.റവ.ഫാ.എബ്രാഹം ചിറ്റക്കോടത്തിൽ 5.റവ.ഫാ.എബ്രാഹം തകിടിയേൽ 6.റവ.ഡോ.ജേക്കബ് വെളളരിങ്ങാട്ട് 7.റവ.ഫാ.ആൻറണി തെങ്ങുംപളളിൽ 8.റവ.ഫാ.ജേക്കബ് മറ്റക്കരോട്ട് 9.റവ.ഫാ. ജോസ് പൂവത്തുങ്കൽ 10.റവ.ഫാ.മൈക്കിൾ പാമ്പയ്ക്കൽ 11.റവ.ഫാ.ജോസ് മഠത്തിക്കുന്നേൽ 12.റവ.ഫാ.അഗസ്റ്റിൻ തെരുവത്ത് 13.റവ.ഫാ.ജോസ് നെല്ലിക്കത്തെരുവിൽ 14.റവ.ഫാ.ജോർജ്ജ് ചൊളളനാൽ

മുൻ ഹെഡ്മാസ്റ്റർമാർ.

1.ശ്രീ.കെ.വേലായുധൻപിളള 2.ശ്രീ.കെ.റ്റി.തോമസ് കളപ്പുരയ്ക്കൽ 3.ശ്രീ.അയ്യപ്പൻപിളള തച്ചേഴത്ത് കൊല്ലംപറമ്പിൽ 4.ശ്രീ.പി.എം.ഫ്രാൻസീസ് പെരുകിലുതറപ്പേൽ 5.ശ്രീ.കെ.എം.ദേവസ്യാ കളപ്പുരയ്ക്കൽ 6.ശ്രീ.കെ.പി.ചെറിയാൻ കിഴക്കേ ചുണ്ടെലിക്കാട്ട് 7.ശ്രീ.എ.ജെ.ഈനാസ് ആനക്കല്ലുങ്കൽ 8.ശ്രീ.ജോൺ സഖറായാസ് പൊരുന്നോലിൽ 9.ശ്രീ.പി.എം.ജോൺ പാലേട്ട് 10.ശ്രീ.പി.എം.ദേവസ്യാ പടിഞ്ഞാറയിൽ 11.ശ്രീ.പി.ജെ.ജോസഫ് പൊടിമറ്റത്തിൽ 12.ശ്രീമതി.ത്രേസ്യാമ്മ ജോസഫ് വലിയകയ്പയിൽ 13.ശ്രീ.ജോയി ഫ്രാൻസീസ് കല്ലംമ്പിളളിൽ



സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂളിലെ അദ്ധ്യാപകർ

1.ശ്രീ.ബാബു തോമസ് (ഹെഡ്മാസ്റ്റർ) 2.ശ്രീമതി.എലിയാമ്മ സി.റ്റി. 3.സി.കാതറൈൻ ജോർജ്ജ്. 4.സി.റൂബി റ്റി.പി. 5ശ്രീമതി..അനു ആൻറണി. 6.സി.ജോൽസന ജോണി. 7.ശ്രീമതി.നീതു ദേവസ്യാ. 8.കുമാരി.ലിജാമോൾ പി .എൽ.

നേട്ടങ്ങൾ

2016-17 പ്രവർത്തിപരിചയമേള മൂന്നാം സ്ഥാനം റവന്യൂ പ്രവർത്തിപരിചയമേള ജിനോ ഷാജു -ഇലക്ട്രിക്കൽ വയറിംഗ് രണ്ടാം സ്ഥാനം റവന്യൂ പ്രവർത്തിപരിചയമേള നാരായൺ കെ.എസ്-കുട നിർമ്മാണം രണ്ടാം സ്ഥാനം

റവന്യൂ പ്രവർത്തിപരിചയമേള  ആദർശ് സജി-ഷീറ്റ് മെറ്റൽ വർക്ക്  രണ്ടാം സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. 1.റവ.ഫാ.ഈനാസ് ഒറ്റത്തെങ്ങുങ്കൽ.

2.റവ.ഫാ.സിജോ കുറ്റിക്കാട്ട്. 3.റവ.ഫാ.ദേവസ്യാച്ചൻ വട്ടപ്പലം. 4.റവ.ഫാ.ബിജു ആനകല്ലുങ്കൽ. 5.റവ.ഫാ.പ്രമീൽ കുറ്റിക്കാട്ട്. 6.റവ.ഫാ.ചെറിയാൻ കുറ്റിക്കാട്ട്. 7.റവ.ഫാ.മാത്യു വാഴേപറമ്പിൽ. 8.റവ.ഫാ.തോമസ് വണ്ടർകുന്നേൽ. 9.ശ്രീ.എ.എസ്.തോമസ് അവുസേപ്പറമ്പിൽ (വക്കീൽ). 10.ശ്രീ.എം.എം.ജോസഫ് മുണ്ടത്താനത്ത് (പോലീസ് സി ഐ.). 11.ശ്രീ.കെ.എൻ.സുകുമാരൻനായർ (പോലീസ് സി ഐ.) . 12.ശ്രീ.സി.ജെ,മാർട്ടിൻ ചന്ദ്രൻകുന്നേൽ (പോലീസ് വകുപ്പ്). 13.ശ്രീമതി.സിസിലിയാമ്മ അവുസേപ്പറമ്പിൽ (കായികതാരം). 14.ശ്രീ.സി. അർ.നാരായണൻനായർ ചൂരമല. 15.മരിയ അവുസേപ്പറമ്പിൽ (അമലഗിരി). 16.പ്രിയ പുത്തൻപുരയ്ക്കൽ (അൽഫോൻസാ കോളേജ്). 17.മഞ്ചു പടപ്പനാട്ട്. 18.ശ്രീ.ഷൈറ്റസ് ജോസഫ് (റെക്കോഡിംഗ് എ‍ഞ്ചീനീയർ). 19.ശ്രീ.ജോസഫ് കുര്യൻ ആനകല്ലുങ്കൽ (ചീഫ് ഇലക്ട്രിക്കൽ എ‍ഞ്ചീനീയർ പവർഗ്രിഡ് ഇന്ത്യ). 20.ശ്രീ.അരുൺ മൈക്കിൾ വാഴേപറമ്പിൽ (വക്കീൽ).

വഴികാട്ടി

{{#multimaps:9.748953,76.724393 |width=1100px|zoom=16}}