സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

ഇത് ലഹരി പൂക്കുന്ന കാലമാണ്. സ്കൂളുകളിലും കോളേജ് ക്യാമ്പസുകളിലും ലഹരി പൂക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം സാമൂഹിക പ്രശ്നമായി വ ളർന്ന് ആഗോള പ്രശ്നമായി മാറുന്നു.ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന വളരെ അപകടകരമായ ഒരു ദുശ്ശീലമാണ് മയക്കുമരുന്നുകളുടെ ഉപയോഗം ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിക്കുമ്പോൾ തന്നെ ഈ ശീലത്തിന് അടിമപ്പെടുന്നു എന്താണ്   ഇതിന്റെ പ്രത്യേകത.ജീവിതം ലഹരി വിമുക്തമാക്കാൻ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്ന ഈ നാളുകളിൽ ഓരോ വ്യക്തിയും ഇനി ലഹരി പദാർത്ഥം ഒരിക്കലും ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം എടുക്കുന്നതാണ് ഏറ്റവും ഉചിതമായ പ്രവർത്തി. ആഗോളവ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധസമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർദ്ധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിന് ആനുപാതികമായി വളരുന്നു എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്.

എണ്ണത്തിലുണ്ടാകുന്ന ഈ വർധനവ് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മാറുന്നു എന്നതാണ് സത്യം.

പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ കരാളഹസ്തങ്ങൾക്ക് കയ്യാമമിടുക എന്ന ശ്രമകരമായ ദൗത്യത്തെകുറിച്ച് ബോധവാന്മാരായികൊണ്ട് തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ എൻഎസ്എസ് വളണ്ടിയേഴ്സ് ഫ്ലാഷ് മോബ് നടത്തുന്നു