സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/കൊറോണ?..

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ?.. <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ?..

മുഖ്യമായും ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് ആണ് കൊറോണാ വൈറസ്. ജലദോഷവും ന്യുമോണിയയും ആണ് വൈറസ് ബാധയുടെ ലക്ഷണം. രോഗം ഗുരുതരമായാൽ വൃക്കസ്തംഭനം ഉണ്ടാകും. മരണം വരെ സംഭവിക്കും. മനുഷ്യർ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയവരെ ആണ് വൈറസ് ബാധ കൂടുതലും ബാധിക്കുക. ഇവരെ രോഗികളാക്കുന്നു ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണാ വൈറസ് എന്നറിയപ്പെടുന്നത്. കൊറോണാ വൈറസിനെ പൂർണ്ണനാമം NOVEL CORONA VIRUS അല്ലെങ്കിൽ COVID 19 എന്നാണ്. പ്രധാനമായും പക്ഷി മൃഗങ്ങളിൽ രോഗമുണ്ടാക്കുന്ന കൊറോണ വൈറസ് ഇവരുമായി സഹവസിക്കുകയും ഇവരുമായി അടുത്ത് ഇടപഴകുന്ന വരോട് രോഗം പടർത്താനുള്ള കഴിവുമുണ്ട്. പ്രധാനമായും ന്യുമോണിയയും ശ്വാസതടസ്സവും കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. 2002 2003 കാലഘട്ടത്തിൽ ചൈനയിലും സമീപപ്രദേശങ്ങളിലും പടർന്നുപിടിച്ച SARS ( സഡൺ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം) 8096 ആളുകളെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. 2012 സൗദിഅറേബ്യയിൽ പടർന്നുപിടിച്ച MERS ( മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) എന്ന് വൈറസും നിരവധി പേരുടെ ജീവൻ എടുത്തിട്ടുണ്ട്. ഈ രണ്ട് വൈറസിനെ തോൽപ്പിച്ചാണ് കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്.

സാന്ദ്ര
7 B സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം